കെ.ജെ.ഷൈനിനെതിരായ സൈബർ ആക്രമണം: ഷാജഹാനെ ചോദ്യം ചെയ്തു വിട്ടയച്ചു, ‘കൊണ്ടോട്ടി അബു’വിനായി ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയേക്കും

Chikheang 2025-9-25 04:50:55 views 1246
  



കൊച്ചി ∙ സിപിഎം നേതാവും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന കെ.ജെ.ഷൈനിനെതിരായ സൈബർ ആക്രമണത്തിലെ രണ്ടാം പ്രതി യൂട്യൂബർ കെ.എം.ഷാജഹാനെ ചോദ്യം ചെയ്തു വിട്ടയച്ചു. ആലുവ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ 6 മണിക്കൂറാണ് ഷാജഹാനെ ഇന്നു ചോദ്യം ചെയ്തത്. വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ഷാജഹാൻ.  


അതിനിടെ, കെ.ജെ.ഷൈനിനെതിരെ അപകീർത്തികരമായ സമൂഹമാധ്യമ പോസ്റ്റുകൾ പങ്കുവച്ച കേസിലെ ഒന്നാം പ്രതി കോൺഗ്രസ് പറവൂർ മണ്ഡലം സെക്രട്ടറി സി.കെ.ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം സെഷൻസ് കോടതി പൊലീസിൽ നിന്നു റിപ്പോർട്ട് തേടി. സി.കെ.ഗോപാലകൃഷ്ണന്റെ ഫെയ്സ്ബുക് അക്കൗണ്ട് മെറ്റ നീക്കം ചെയ്തിട്ടുണ്ട്. അന്വേഷണ സംഘത്തിന്റെ അഭ്യർഥന പ്രകാരമാണ് നടപടി. കെ.ജെ.ഷൈനിനെ അവഹേളിച്ചതുമായി ബന്ധപ്പെട്ടു കൂടുതൽ അക്കൗണ്ടുകളുടെ വിവരങ്ങൾ അന്വേഷണ സംഘം മെറ്റയിൽ നിന്നു തേടിയിരുന്നു. ഇതു ലഭിക്കുന്ന മുറയ്ക്കായിരിക്കും കൂടുതൽ പേരെ ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുക. Kerala Congress, Rahul Gandhi Kerala Visit, Janathipathya Samrakshana Sadassu, Vote Chori Protest, KPCC President Sunny Joseph, Kerala Local Body Elections, Kerala Assembly Elections, AICC Support Kerala, Signature Campaign Kerala, Malayala Manorama Online News, ജനാധിപത്യ സംരക്ഷണ സദസ്സ്, രാഹുൽ ഗാന്ധി കേരള സന്ദർശനം, കേരള കോൺഗ്രസ്, തെരഞ്ഞെടുപ്പ് ഒരുക്കം, വോട്ട് ചോർച്ച, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, Malayalam Latest News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, vote chori, വോട്ട് ചോരി, വോട്ട് കൊള്ള, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, സണ്ണി ജോസഫ്, രാഹുൽ കേരളത്തിൽ


കേസിൽ പ്രതിചേർത്തിട്ടുള്ള ‘കൊണ്ടോട്ടി അബു’ എന്ന യൂട്യൂബ് ചാനലുടമ യാസിർ എടപ്പാളിനോടും ചോദ്യം ചെയ്യലിനു ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിരുന്നു. എന്നാൽ, ഇയാൾ ദുബായിലാണെന്നാണു വിവരം. ചോദ്യം ചെയ്യലിനു ഹാജരാകാത്ത പക്ഷം ഇയാൾക്കെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചേക്കും.  


ഗോപാലകൃഷ്ണൻ്റെ വീട്ടിൽ പരിശോധന നടത്തി പൊലീസ് അദ്ദേഹം ഉപയോഗിച്ചിരുന്ന ഫോൺ പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതോടെ ഗോപാലകൃഷ്ണൻ മുൻകൂർ ജാമ്യാപേക്ഷയുമായി സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. കെ.എം.ഷാജഹാന്റെ വിഡിയോ പങ്കുവയ്ക്കുക മാത്രമാണ് താൻ ചെയ്തതെന്നാണു ഗോപാലകൃഷ്ണന്റെ വാദം. തുടർന്ന് ഇന്നു കേസ് പരിഗണിച്ചപ്പോഴാണ് കോടതി പൊലീസിൽ നിന്ന് റിപ്പോർട്ട് തേടിയത്. കെ.എം.ഷാജഹാന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ പൊലീസ് അദ്ദേഹത്തിന്റെ ഫോൺ പിടിച്ചെടുത്തിരുന്നു. എന്നാൽ യുട്യൂബിലിട്ട വിഡിയോ അടങ്ങിയ മെമ്മറി കാർഡ് ലഭിച്ചിരുന്നില്ല. ഇന്നു ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ ഷാജഹാൻ ഇത് ഹാജരാക്കി എന്നാണു വിവരം. താൻ ആരുടേയും പേരു പറഞ്ഞിട്ടില്ല എന്നതാണ് ഷാജഹാന്റെ ന്യായം. കെ.ജെ.ഷൈനിനും കെ.എൻ.ഉണ്ണികൃഷ്ണൻ എംഎൽഎയ്ക്കും പുറമെ ജില്ലയിൽ നിന്നുള്ള 3 സിപിഎം എംഎൽഎമാർ കൂടി ഷാജഹാനെതിരെ പരാതി നൽകിയിട്ടുണ്ട്.

  • Also Read [url=][/url]   


തങ്ങളേയും വിഡിയോയിൽ അപകീർത്തിപ്പെടുത്തി എന്നു കാണിച്ചാണ് പരാതി. ഷാജഹാനെ വീണ്ടും ചോദ്യം ചെയ്യുമോ തുടങ്ങിയ കാര്യങ്ങളിൽ പൊലീസ് വ്യക്തത വരുത്തിയിട്ടില്ല. മുനമ്പം ഡിവൈഎസ്പി എസ്.ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം, തനിക്കെതിരായ അപവാദപ്രചാരണത്തിനു പിന്നിൽ വൈപ്പിനിലെ കോൺഗ്രസ് പ്രവർത്തകരല്ലെന്നാണ് ഉണ്ണികൃഷ്ണൻ എംഎൽഎയുടെ നിലപാട്. പറവൂർ കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയുടേയും ആസൂത്രിത നീക്കത്തിന്‍റെയും ഫലമാണ് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെന്നും ഉണ്ണികൃഷ്ണൻ എംഎൽഎ കൊച്ചിയിൽ പറഞ്ഞു. English Summary:
Cyber Attack on K.J. Shine, KM Shajahan questioned: Cyber attack on KJ Shine, a CPM leader, is under investigation. KM Shajahan was questioned and released, while a look-out circular is considered for Kondotty Abu alias Yasir Edappal. The police are investigating defamatory social media posts and seeking information from Meta.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
137320

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.