ടിക്കറ്റ് ബുക്ക് ചെയ്താലും യാത്രാ തീയതി മാറ്റാം, പണം നഷ്ടപ്പെടില്ല; ജനുവരി മുതൽ വലിയ മാറ്റത്തിന് റെയിൽവേ

LHC0088 2025-10-8 03:20:58 views 1241
  



ന്യൂഡൽഹി ∙ പണം നഷ്ടപ്പെടാതെ യാത്രാ തീയതിയിൽ മാറ്റം വരുത്താൻ കഴിയുന്ന നടപടിയിലേക്ക് റെയിൽവേ കടക്കുന്നു. ബുക്ക് ചെയ്ത് കണ്‍ഫേം ആയ ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി ഇനി മുതൽ പ്രത്യേക തുക നൽകാതെ ഓൺലൈനായി മാറ്റാം എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ജനുവരി മുതൽ പുതിയ നയം പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

  • Also Read പ്രവാസികൾക്ക് സന്തോഷവാർത്ത: ‘വീണ്ടും വിസ് എയർ’; അബുദാബിയിൽ സർവീസ് പുനരാരംഭിക്കുന്നു   


ബുക്ക് ചെയ്ത തീയതി മാറ്റി പുതിയ തീയതിയിലേക്ക് ടിക്കറ്റ് മാറ്റുമ്പോൾ സീറ്റ് ലഭ്യതയെ ആശ്രയിച്ചായിരിക്കും സ്ഥിരീകരിച്ച ടിക്കറ്റ് ലഭിക്കുക. പുതിയ ടിക്കറ്റിനു കൂടുതൽ നിരക്കുണ്ടെങ്കിൽ യാത്രക്കാർ ആ നിരക്ക് നൽകണം. യാത്രാ തീയതി മാറ്റുന്നതിനായി യാത്രക്കാർ ടിക്കറ്റ് റദ്ദാക്കുകയും പുതിയ ടിക്കറ്റ് ബുക്ക് ചെയ്യുകയുമാണ് നിലവിൽ ചെയ്യുന്നത്. റദ്ദാക്കുന്ന സമയത്തിന് അനുസരിച്ച് തുകയും അടയ്ക്കണം. നിലവിലെ സമ്പ്രദായം അന്യായമാണെന്നും യാത്രക്കാരുടെ താൽപര്യത്തിന് എതിരാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.  

  • Also Read ഇന്ത്യ, ജീവിതത്തിൽ ഒരിക്കലെങ്കിലും പോകേണ്ട ഇടം; ജീവിതം തന്നെ മാറ്റിയത് ഈ രാജ്യം!   


നിലവിലെ നിയമങ്ങൾ അനുസരിച്ച്, പുറപ്പെടുന്നതിന് 48 മുതൽ 12 മണിക്കൂർ മുമ്പ് വരെ ടിക്കറ്റ് റദ്ദാക്കിയാൽ യാത്രാക്കൂലിയുടെ 25 ശതമാനമാണ് കുറവ് വരിക. പുറപ്പെടുന്നതിന് 12 മുതൽ 4 മണിക്കൂർ മുമ്പുള്ള റദ്ദാക്കലുകൾക്ക് പിഴ വർധിക്കും. റിസർവേഷൻ ചാർട്ട് തയ്യാറാക്കി കഴിഞ്ഞാൽ റദ്ദാക്കലുകൾക്ക് പണം തിരികെ ലഭിക്കാറില്ല. കനത്ത റദ്ദാക്കൽ ഫീസ് കാരണം ബുദ്ധിമുട്ടുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമാകുന്നതാണ് ജനുവരി മുതൽ നടപ്പിലാകുന്ന പുതിയ മാറ്റം. English Summary:
New Railway Rule: Railway ticket date change allows passengers to modify their confirmed train ticket date online without incurring cancellation charges. This new policy, expected to be implemented in January.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.