‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ തെറ്റായ നടപടി’: ചിദംബരത്തിന് മേൽ ബിജെപി സമ്മർദ്ദം? കോൺഗ്രസിൽ അതൃപ്തി

cy520520 2025-10-12 23:20:59 views 717
  



ന്യൂഡല്‍ഹി ∙ അമൃത്സറിലെ സുവർണ ക്ഷേത്രത്തില്‍ നിന്നും വിഘടനവാദികളെ ഒഴിപ്പിക്കാന്‍ നടത്തിയ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ തെറ്റായ നടപടി ആയിരുന്നു എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരം. ആരാധനാലയം സുരക്ഷിതമാക്കാന്‍ സൈനിക നടപടി തെറ്റായ ആശയമായിരുന്നു. ആ തെറ്റിന് ഇന്ദിരാ ഗാന്ധി തന്റെ ജീവന്‍ നല്‍കിയെന്നാണ് ചിദംബരത്തിന്റെ പ്രതികരണം. ഹിമാചല്‍ പ്രദേശിലെ കസൗലിയില്‍ നടന്ന ഖുശ്വന്ത് സിങ് സാഹിത്യോത്സവത്തില്‍ ആയിരുന്നു ചിദംബരത്തിന്റെ പ്രതികരണം.

  • Also Read ‘ഹോണ്‍ ‘പണിയായി’, വയറുകൾ വലിച്ചു പൊട്ടിച്ചു’; മന്ത്രിക്ക് മുന്നിൽ ഹോണടിച്ച് പാഞ്ഞു, പെർമിറ്റ് റദ്ദാക്കി: വിശദീകരിച്ച് ഡ്രൈവർ   


ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ഇന്ദിരാ ഗാന്ധിയുടെ മാത്രം തെറ്റായിരുന്നില്ല എന്നും ചിദംബരം പറഞ്ഞു. സൈന്യം, പൊലീസ്, രഹസ്യാന്വേഷണ വിഭാഗം, സിവില്‍ സര്‍വീസസ് തുടങ്ങിയ ഏജന്‍സികള്‍ എല്ലാം ചേര്‍ന്ന് കൈക്കൊണ്ട തീരുമാനമായിരുന്നു. സുവര്‍ണ ക്ഷേത്രം വീണ്ടെടുക്കാനുള്ള തെറ്റായ മാര്‍ഗമായിരുന്നു ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍. എന്നാല്‍, കുറച്ചു കാലങ്ങള്‍ കൊണ്ട് തന്നെ ആ തെറ്റു തിരുത്തി. സൈന്യത്തെ പിന്‍വലിച്ചു. അന്ന് വന്ന പിഴവിന് ഇന്ദിരാ ഗാന്ധി തന്റെ ജീവന്‍ പണയപ്പെടുത്തുകയാണ് ഉണ്ടായത്. പഞ്ചാബിലെ ഖലിസ്ഥാന്‍ വിഘടനവാദ സംഘടനകളുടെ പ്രവര്‍ത്തനം അവസാനിച്ചു. നിലവില്‍ പഞ്ചാബ് നേരിടുന്ന പ്രധാന പ്രശ്‌നം സാമ്പത്തിക വെല്ലുവിളികളും അനധികൃത കുടിയേറ്റവുമാണെന്നും ചിദംബരം പറഞ്ഞു.

  • Also Read ഉറക്കം കളഞ്ഞ് സീരീസ് കാണൽ, ടെൻഷൻ വന്നാൽ ഭക്ഷണം, മതിയാകാത്ത ഷോപ്പിങ്, വർക്ക്ഹോളിക്? അപകടമാണ്, ഇങ്ങനെ ചെയ്താൽ രക്ഷപ്പെടാം!   


അതേസമയം, ചിദംബരത്തിന്റെ പരാമർശത്തിൽ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചിദംബരത്തിന്റെ സമീപകാല പരാമർശങ്ങളെ വിമർശിച്ച് കോൺഗ്രസ് നേതാവ് റാഷിദ് ആൽവി രംഗത്തെത്തി. ക്രിമിനൽ കേസ് കാരണം അദ്ദേഹം എന്തെങ്കിലും സമ്മർദ്ദത്തിലാണോ എന്നായിരുന്നു റാഷിദ് ആൽവിയുടെ ചോദ്യം. കോൺഗ്രസിനെതിരെ സംസാരിക്കാൻ ചിദംബരത്തിന് എന്താണ് ഇത്ര നിർബന്ധം. ബിജെപി ചെയ്യുന്ന അതേ കാര്യം തന്നെയാണ് ചിദംബരം ചെയ്യുന്നത്. അദ്ദേഹത്തിന്റെ പ്രസ്താവന നിർഭാഗ്യകരമാണ്. ബിജെപിക്കെതിരെ സംസാരിക്കുന്നതിനു പകരം ചിദംബരം കോൺഗ്രസിന്റെ പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നു, ഇത് തെറ്റാണ്. കോൺഗ്രസ് ഈ നേതാക്കൾക്ക് ഇത്രയധികം നൽകി. പക്ഷേ ഈ നേതാക്കൾ ഇപ്പോൾ പാർട്ടിയെ നശിപ്പിക്കാൻ ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്നു തനിക്കറിയില്ലെന്നും റാഷിദ് ആൽവി പറഞ്ഞു. English Summary:
Chidambaram\“s Statement on Operation Blue Star: Operation Blue Star was a wrong decision, according to P. Chidambaram. He stated that Indira Gandhi paid the price for this mistake with her life. The current issues in Punjab are financial challenges and illegal immigration.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
133231

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.