LHC0088 • 2025-10-14 20:20:57 • views 914
കാസര്‍കോട് ∙ നരേന്ദ്രമോദിയില്‍ പിണറായി വിജയന് വിശ്വാസമുണ്ടെന്നും അതാണ് മകന് ഇ.ഡി അയച്ച സമന്‍സ് ആവിയായി പോയതെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരന്‍. രാഹുൽ ഗാന്ധിയെ വിമർശിക്കുന്ന കാര്യത്തിൽ പിണറായി വിജയന് മുന്നിൽ താൻ പോലും തോറ്റു പോയി എന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും മുരളീധരൻ പ്രതികരിച്ചു.
- Also Read കൊല്ലപ്പെട്ട ഹമാസ് ബന്ദികളിൽ നേപ്പാൾ വിദ്യാർഥിയും; ബിപിൻ ഇസ്രയേലിൽ എത്തിയത് കൃഷി പഠിക്കാൻ
ഇ.ഡിയെ അന്നും ഇന്നും ഞങ്ങൾക്ക് വിശ്വാസമില്ല. കേന്ദ്രത്തിന്റെ ചട്ടുകമാണ് ഇ.ഡി. ആ ചട്ടുകം വച്ച് മുഖ്യമന്ത്രിയെ സ്വാധീനിക്കാനാണ് നോക്കിയത്. അതിൽ മുഖ്യമന്ത്രി വീണുപോയി. ഇ.ഡി സമന്‍സ് അയച്ചത് യാഥാര്‍ഥ്യമാണ്. അത് ലാവ്‌ലിന്‍ വിഷയത്തില്‍ ആണോ ലൈഫ് മിഷൻ വിഷയത്തില്‍ ആണോ എന്ന കാര്യം മാത്രമേ സംശയമുള്ളു. അയച്ച നോട്ടിസ് എങ്ങനെ ആവിയായി പോയെന്ന് അറിയണം. ഇന്ത്യാ സഖ്യത്തിലെ മുഖ്യമന്ത്രിമാരെ പോലും ജയിലില്‍ അടയ്ക്കുമ്പോള്‍ എന്തുകൊണ്ടാണ് ഇന്ത്യാ സഖ്യത്തിലെ എന്നു പറയുന്ന മുഖ്യമന്ത്രിയുടെ മകന് മുന്നില്‍ ഇ.ഡിക്ക് നിശബ്ദത എന്നും അദ്ദേഹം ചോദിച്ചു.
- Also Read ‘വില കൂടി, സ്വർണത്തിൽ ഈ രീതിയിൽ നിക്ഷേപിച്ചാൽ കാത്തിരിക്കുന്നത് ദുരന്തം’: ഡിജിറ്റല്‍ ഗോൾഡ് എങ്ങനെ വാങ്ങാം?
എല്ലാ അഭിപ്രായങ്ങളും സമന്വയിപ്പിച്ചാണ് ഒ.ജെ. ജനീഷിനെ ഹൈക്കമാന്‍ഡ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയത്. പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പില്ല. ഓരോ നേതാക്കള്‍ക്കും ഓരോരോ അഭിപ്രായമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തനം കാര്യക്ഷമമായി പോകും. ജനാധിപത്യ പാര്‍ട്ടി ആയത് കൊണ്ട് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും. എല്ലാ നേതാക്കന്മാരുമായും ആലോചിച്ചിട്ടാണ് ദേശീയ നേതൃത്വം തീരുമാനമെടുത്തത്.
കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണെന്നും കെ. മുരളീധരന്‍ പറഞ്ഞു. ശബരിമലയിലെ കാണിക്ക പോലും മോഷണം പോകുന്ന അവസ്ഥയാണ്. ശബരിമലയിലെ സ്വര്‍ണവും സ്വത്തും അപഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ രഹസ്യ പിന്തുണയോടെ നടത്തിയ നീക്കങ്ങളാണ് പുറത്ത് വരുന്നത്. സംരക്ഷിക്കാന്‍ ഏല്‍പ്പിച്ചവര്‍ തന്നെ സംഹാരകരായെന്നും മുരളീധരന്‍ ആരോപിച്ചു. English Summary:
ED Summons Controversy Explained: Pinarayi Vijayan is believed to have a rapport with Narendra Modi, which is why his son\“s ED summons disappeared, according to K. Muraleedharan. He criticizes the Chief Minister\“s actions and highlights the lack of ED action against Pinarayi\“s son compared to other opposition leaders. |
|