കണ്ണൂർ ∙ കുടിയാൻമലയിൽ യുവാവിന്റെ കൊലപാതകത്തിനിടയാക്കിയത് മദ്യപാനത്തിനിടെയുണ്ടായ തർക്കമെന്ന് പൊലീസ്. നടുവില്‍ പടിഞ്ഞാറെ കവലയിലെ വി.വി.പ്രജുലിന്റെ (30) മരണമാണ് പൊലീസ് അന്വേഷണത്തില്‍ കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തിൽ നടുവില്‍ പോത്തുകുണ്ട് വയലിനകത്ത് മിഥിലാജ് (26), കിഴക്കേ കവലയിലെ ഷാഹിർ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
- Also Read കണ്ണൂർ പ്രജുലിന്റെ കൊലപാതകം: പ്രതികളായ രണ്ട് പേർ പിടിയിൽ; കൊലപാതകത്തിന് പിന്നിൽ ലഹരി ഇടപാടിലെ തർക്കം?
മുങ്ങി മരണമാണെന്ന് ആദ്യം കരുതിയെങ്കിലും നന്നായി നീന്തലറിയാവുന്ന പ്രജുൽ മുങ്ങിമരിക്കാനിടയില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. കഴിഞ്ഞ മാസം 24 മുതലാണ് പ്രജുലിനെ കാണാതായത്. പിറ്റേന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് എരോടിയിലെ സ്വകാര്യവ്യക്തിയുടെ കുളത്തിന്റെ കരയിൽ പ്രജുലിന്റെ വസ്ത്രങ്ങൾ കണ്ടത്. കുറച്ച് അപ്പുറത്ത് നിന്നായി മൊബൈൽ ഫോണും ലഭിച്ചു.
- Also Read ‘അവളെ ഞാൻ വെട്ടിക്കൊന്നു, നൂറു വർഷം വേണമെങ്കിലും ശിക്ഷിച്ചോ, ഇനി പുറത്തിറങ്ങേണ്ട’; പോയി ചാകാൻ പറഞ്ഞ് സഹോദരൻ
ഇതോടെയാണ് കുളത്തിൽ തിരച്ചിൽ നടത്താൻ തീരുമാനിച്ചത്. വസ്ത്രങ്ങൾ കരയിലായിരുന്നതിനാൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങിപ്പോയതാകാമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ നന്നായി നീന്തലറിയാവുന്ന പ്രജുൽ വലിയ ആഴമില്ലാത്ത കുളത്തിൽ മുങ്ങിപ്പോകാൻ സാധ്യതയില്ലെന്നു നാട്ടുകാരും ബന്ധുക്കളും സംശയിച്ചു. പോസ്റ്റ്‌മോർട്ടത്തിൽ മർദനമേറ്റ പാടുകളും കണ്ടതോടെയാണ് സംശയം ബലപ്പെട്ടത്.
- Also Read പെറോട്ട വിൽപനയുടെ മറവിൽ എംഡിഎംഎ കച്ചവടം; കോഴിക്കോട്ട് യുവാവ് അറസ്റ്റിൽ
പ്രജുലിന്റെ ഫോൺ പരിശോധിച്ചപ്പോൾ, പ്രജുലും പിടിയിലായ പ്രതികളും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി കണ്ടെത്തി. മിഥിലാജിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോളാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. മൂവരും ചേർന്ന് മദ്യപിക്കുന്നതിനിടെ പണമിടപാടുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. ഇത് കയ്യാങ്കളിയിലെത്തുകയും പ്രജുൽ ബോധരഹിതനായി വീഴുകയുമായിരുന്നു. മരിച്ചെന്നു കരുതി പ്രജുലിനെ കുളത്തിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു എന്നാണ് മിഥിലാജ് പൊലീസിനോട് പറഞ്ഞത്.
- Also Read മാഫിയ തലവൻ ജയിൽ ചാടി, നടുറോഡിൽ പ്രസിഡന്റ് ജീവനുംകൊണ്ടോടി; ‘ട്രംപ് ഇടപെടണം’; കോടീശ്വര പുത്രൻ രക്ഷിക്കുമോ ഈ രാജ്യത്തെ?
പ്രജുലിന്റെ സംസ്കാരത്തിനുൾപ്പെടെ പ്രതികൾ സജീവമായി പങ്കെടുത്തിരുന്നു. അടിപിടി, വധശ്രമം, ലഹരി മരുന്ന് കടത്ത് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ഷാഹിർ എന്ന് പൊലീസ് പറഞ്ഞു. നടുവിൽ കേന്ദ്രീകരിച്ച് ലഹരി സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മരിച്ച പ്രജുലും പിടിയിലായ പ്രതികളും ലഹരി സംഘത്തിൽപ്പെട്ടവരാണെന്നും നാട്ടുകാർ പറയുന്നു. English Summary:
Police Investigation Unravels Kudiyanmala Murder Mystery: Kudiyanmala murder case reveals a dispute over money led to the death of a young man. The victim, V.V. Prajul, was found dead in a pond after a night of drinking with the accused, who have now been arrested and charged with murder. |