ലക്ഷ്യം ഹാട്രിക് ജയം, മുഖ്യമന്ത്രിക്കസേര; ലാലുവിനും റാബ്രിക്കും ഒപ്പമെത്തി രഘോപുരിൽ പത്രിക നൽകി തേജസ്വി

deltin33 2025-10-15 21:51:01 views 669
  



പട്ന∙ ബിഹാർ നിയമസഭ തിര​ഞ്ഞെടുപ്പിൽ രഘോപുർ മണ്ഡലത്തിൽ നിന്നു നാമനിർദേശ പത്രിക നൽകി ആർജെഡി നേതാവ് തേജസ്വി യാദവ്. പിതാവ് ലാലു പ്രസാദ് യാദവിനും മാതാവ് റാബ്രി ദേവിക്കുമൊപ്പമെത്തിയാണ് പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായ തേജസ്വി പത്രിക നൽകിയത്. യാദവ കുടുംബത്തിന്റെ ശക്തികേന്ദ്രമായ രാഘോപുരിൽ നിന്നാണ് അവസാന രണ്ടു തിരഞ്ഞെടുപ്പിലും തേജസ്വി വിജയിച്ചത്.  

  • Also Read സീറ്റിൽ തട്ടി ഇന്ത്യാസഖ്യം, 60 വേണമെന്ന് കോൺഗ്രസ്, 58 വരെ സമ്മതിച്ച് ആർജെഡി; ‘കേസുകെട്ടി’നിടയിലും ചർച്ച സജീവം   


മുൻപ് ലാലു പ്രസാദും റാബ്രു ദേവിയും മത്സരിച്ച് മുഖ്യമന്ത്രിമാരായത് രാഘോപുരിൽ നിന്നാണ്. ഇത്തവണ മണ്ഡലത്തിൽ നിന്ന് ഹാട്രിക് ജയം തേടുന്ന തേജസ്വി യാദവും മുഖ്യമന്ത്രി സ്ഥാനത്തെത്താമെന്ന പ്രതീക്ഷയിലാണുള്ളത്. നവംബർ 11ന് രണ്ടാംഘട്ടത്തിലാണ് രാഘോപുരിൽ വോട്ടെടുപ്പ്. നേരത്തെ, തേജസ്വി യാദവിനെതിരെ രാഘോപുരിൽ താൻ മത്സരിക്കുമെന്ന് ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പിന്നീട് ചഞ്ചൽ സിങ്ങിനെയാണ് ജൻ സുരാജ് പാർട്ടി രാഘോപുരിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.  

  • Also Read ലാലു കുടുംബത്തിനെതിരേ കേസ്: വോട്ടെടുപ്പു വിഷയമാകും; സ്വാധീനശക്തിയാകില്ല   


കഴിഞ്ഞ പ്രാവശ്യം 38,174 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തേജസ്വി ബിജെപി സ്ഥാനാർഥി സതീഷ് കുമാർ യാദവിനെ പരാജയപ്പെടുത്തിയത്. 2015ൽ നേടിയ 22,733 വോട്ട് ഭൂരിപക്ഷം വർധിപ്പിക്കാനുമായി. തേജസ്വിയെ നേരിടാൻ എൻഡിഎ സഖ്യം ഇക്കുറി ആരെയാണ് രംഗത്തിറക്കുന്നതെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

  • Also Read 40 വർഷമായി ‘മത്സരിക്കാത്ത’ മുഖ്യമന്ത്രി; ഒപ്പം നിന്ന് കാലു (വോട്ടു) വാരാൻ ബിജെപി? ലക്ഷ്യം ‘ലവ–കുശ’ വോട്ട്; 2020ൽ അത് സംഭവിച്ചിരുന്നെങ്കിൽ...   


Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @yadavtejashwi എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
RJD leader Tejashwi Yadav files nomination from Raghopur constituency: The RJD leader is contesting from the Yadav family\“s stronghold, hoping to secure a hat-trick win and become the Chief Minister. He submitted the nomination papers with his father Lalu Prasad Yadav and mother Rabri Devi.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1010K

Threads

0

Posts

3210K

Credits

administrator

Credits
324665

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.