ഗ്രനേഡ് എറിയുമ്പോൾ ശ്രദ്ധിക്കണ്ടേ അമ്പാനേ! പൊലീസുകാർക്ക് ഏറു പരിശീലനം; ഡിവൈഎസ്പിക്കും വേണമെന്ന് കോൺഗ്രസ്

LHC0088 2025-10-17 18:51:08 views 971
  



കോഴിക്കോട് ∙ ഗ്രനേഡ് എറിയാനുള്ള പരിശീലനത്തിന് ജില്ലാ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെത്തണമെന്ന് വിവിധ പൊലീസ് സബ് ഡിവിഷനുകളിലെ പൊലീസുകാർക്ക് ഉത്തരവ്. പേരാമ്പ്രയിൽ യുഡിഎഫ് പ്രവർത്തകർക്കെതിരെ നടന്ന പൊലീസ് നടപടിക്കിടെ ഗ്രനേഡ് പൊട്ടി ഡിവൈഎസ്പിക്ക് പരുക്കേറ്റതു വാർത്തയായിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ പൊലീസിന്റെ ഗ്രനേഡ് എറിയൽ പരിശീലനത്തെ പരിഹസിച്ച് കോൺഗ്രസ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നിട്ടുണ്ട്.

  • Also Read ശബരിമല നട ഇന്ന് തുറക്കും: മേൽശാന്തി നറുക്കെടുപ്പ് നാളെ; രാഷ്ട്രപതിയുടെ വരവിനു മുന്നോടിയായി സുരക്ഷാ പരിശോധന   


‘ലാത്തി കൊണ്ട് മുട്ടിനു താഴെ അടിക്കാൻ പരിശീലിപ്പിക്കും, എന്നാൽ തലയ്ക്കടിക്കും. ഇത് തന്നെയാകും ഗ്രനേഡ് എറിയാൻ പഠിപ്പിച്ചാലും ഉണ്ടാകുക’ എന്നാണ് ഇതിൽ ഒരു കമന്റ്. ‘ഗ്രനേ‍ഡ് എറിയാനറിയാത്ത ഡിവൈഎസ്പിയുടെ കയ്യിൽനിന്ന് പൊട്ടി പരുക്കേറ്റതിനു പണി പൊലീസുകാർക്ക്, ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അമ്പാനേ’ എന്നാണ് മറ്റൊരു കമന്റ്. അതേസമയം, പേരാമ്പ്ര സംഘർഷത്തിന്റെ ഭാഗമായി പൊലീസ് അറസ്റ്റ് ചെയ്ത യുഡിഎഫ് പ്രവർത്തകർക്കു കൂടി ഇതിനൊപ്പം പരിശീലനം നൽകണമെന്ന പരിഹാസവുമായി സിപിഎം അനുകൂല സമൂഹമാധ്യമ ഹാൻഡിലുകളും രംഗത്തുണ്ട്.

  • Also Read ‘എന്നെ കുടുക്കിയതാണ്’: ഉറക്കെ വിളിച്ചു പറഞ്ഞ് ഉണ്ണിക്കൃഷ്ണൻ പോറ്റി; 13 ദിവസം എസ്ഐടി കസ്റ്റഡിയിൽ   


അതേസമയം, എല്ലാ വർഷവും പൊലീസുകാർക്ക് ഇത്തരം പരിശീലനം നൽകാറുണ്ടെന്നും പേരാമ്പ്ര സംഭവവുമായി ഇതിന് ബന്ധമില്ലെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. വടകര റൂറൽ എസ്പിയുടെ കീഴിലുള്ള വടകര സബ് ഡിവിഷനിലെ ട്രാഫിക് യൂണിറ്റ്, കൊയിലാണ്ടി കൺട്രോൾ റൂം, നാദാപുരം സബ് ഡിവിഷൻ കൺട്രോൾ റൂം, നാദാപുരം ട്രാഫിക് യൂണിറ്റ്, പേരാമ്പ്രയിലും താമരശ്ശേരിയിലുമുള്ള സബ് ഡിവിഷനുകൾ എന്നിവിടങ്ങളിലെ എസ്എച്ച്ഒ, എസ്ഐ അടക്കം പരമാവധി പൊലീസുകാർ വെള്ളിയാഴ്ച രാവിലെ ഏഴു മണി മുതലുളള പരിശീലനത്തിന് എത്തണമെന്നാണ് ഉത്തരവിൽ പറയുന്നത്. English Summary:
Kerala Police to Conduct Grenade Training for Officers: Kerala Police Training ordered for police officers from various subdivisions to attend grenade throwing training at the District Police Headquarters. The training order comes after a DYSP was injured during a UDF protest in Perambra due to a grenade explosion.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.