deltin33 • 2025-10-20 05:20:59 • views 987
ആലപ്പുഴ ∙ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ വിശ്വാസ സംരക്ഷണ ജാഥ അദ്വാനിയുടെ രഥഘോഷയാത്രയ്‌ക്കു സമാനമാണെന്നു പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. കർഷക തൊഴിലാളി മാസിക വി.എസ്.അച്യുതാനന്ദൻ കേരള പുരസ്കാര സമർപ്പണ വേദിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉപയോഗിച്ചതോടെ വർഗീയതയുടെ പൂർണത കേരളത്തിൽ ഉണ്ടായിരിക്കുകയാണെന്നും വിജയരാഘവൻ പറഞ്ഞു.
എല്ലാ മനുഷ്യരെയും വർഗീയവൽക്കരിക്കുകയാണ്. മൂന്നാം ഇടതു സർക്കാർ വരാതിരിക്കാൻ എല്ലാത്തരത്തിലും കോൺഗ്രസ് ശ്രമിക്കുകയാണ്. അതിനായി ബിജെപി നടത്തിയ എല്ലാ പ്രവർത്തനങ്ങളുടെയും ശൈലി അവർ സ്വീകരിക്കുന്നു. എല്ലാത്തരം വർഗീയതയുടെയും സങ്കലനമാണു കോൺഗ്രസ് നടത്തുന്നത്. ഇതിന്റെ ഗുണം സംഘപരിവാറിനാണ് ഉണ്ടാവുകയെന്നും വിജയരാഘവൻ പറഞ്ഞു.
- Also Read പ്രകാശുമായി സ്ഥിരം ഫോൺ വിളി, വിലക്കിയിട്ടും അൽപ്പന കേട്ടില്ല; കൊലപാതകത്തിന് പദ്ധതിയിട്ട് സോണി
സംഘപരിവാർ– കോൺഗ്രസ് ഗൂഢാലോചനയാണു നടക്കുന്നത്. ലോകചരിത്രത്തിൽ ഒരിടത്തും കാണാത്ത സ്ഥിതിയാണു രാജ്യത്ത്. എല്ലായിടത്തും തീവ്രമായ വർഗീയതയാണ്. ആർഎസ്എസ് കേരളത്തെ ലക്ഷ്യം വയ്‌ക്കുകയാണെന്നും പലതരത്തിൽ പിടിമുറുക്കുകയാണെന്നും വിജയരാഘവൻ പറഞ്ഞു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം vijayaraghavancpim എന്ന ഫേസ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Vijayaraghavan\“s Criticism of Congress: A. Vijayaraghavan criticizes the Congress party\“s approach, alleging it mirrors BJP\“s strategies and fuels communalism, potentially benefiting the Sangh Parivar. |
|