search
 Forgot password?
 Register now
search

തുറവൂരിൽ ദീപാവലി ഉത്സവത്തിനിടെ യുവാക്കൾ ഏറ്റുമുട്ടി; തടയാനെത്തിയ പൊലീസുകാർക്കു മർദനം–വിഡിയോ

LHC0088 2025-10-21 17:51:01 views 1262
  



ആലപ്പുഴ∙ തുറവൂർ മഹാക്ഷേത്രത്തിൽ ദീപാവലി ഉത്സവത്തിനിടെ യുവാക്കൾ തമ്മിലുണ്ടായ ചേരിതിരിഞ്ഞുള്ള ആക്രമണം തടയാനെത്തിയ പൊലീസുകാർക്കു മർദനം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേർ കുത്തിയതോട് പൊലീസിന്റെ പടിയിലായി. തുറവൂർ സ്വദേശികളായ വളമംഗലം തവാത്ത് രാമചന്ദ്രൻ (26), തുണ്ടുവേലി രഞ്ജിത്ത് (28), തൈക്കാട്ടുശേരി സ്വദേശികളിയ കിഴക്കേ തോപ്പിൽ അഖിൽ (27), പോളക്കാട്ടു വീട്ടിൽ ശ്യാം (32), കൊച്ചുവെളി വീട്ടിൽ രാഹുൽ (26) എന്നിവരെയാണ് പൊലീസിനെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെടുന്നതിനിടെ കുത്തിയതോട് എസ്എച്ച്‌ഒ എം.അജയ് മോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.  

  • Also Read മദ്യലഹരിയിൽ രാത്രി വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറാൻ ശ്രമം; യുവാവ് പിടിയിൽ   
  View this post on Instagram

A post shared by Manorama Online (@manoramaonline)


ഇന്നലെ രാത്രി വിളക്കിനെഴുന്നള്ളത്ത് നടക്കുമ്പോഴായായിരുന്നു യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയത്. സമീപത്ത് ഡൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർമാരായ പുളിംകുന്ന് സ്‌റ്റേഷനിലെ ഹസീർഷാ, ചേർത്തല സ്റ്റേഷനിലെ സനൽ എന്നിവർക്കുനേരെ ആക്രമണം ഉണ്ടായത്. അടിയുണ്ടാക്കിയ സംഘത്തെ പിടിച്ചുമാറ്റുന്നതിനിടെ യുവാക്കൾ സംഘം ചേർന്ന് ഇരുവരെയും മർദ്ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. English Summary:
Clash during Diwali festival in Thuravoor: During the Diwali festival at Thuravoor Mahakshetram, policemen who intervened to stop a clash between groups of youths were assaulted. Five individuals were taken into custody by police.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com