deltin33 • 2025-10-24 00:21:03 • views 1244
തിരുവനന്തപുരം∙ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരിഹാസത്തിനു മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പ്രാനിൽ നിന്നു കേരളത്തിനില്ലെന്നും കലുങ്കിസമാണ് പുള്ളിയുടെ പ്രത്യയശാസ്ത്രമെന്നും സമൂഹമാധ്യമത്തിലെ പോസ്റ്റിൽ മന്ത്രി വ്യക്തമാക്കി.
- Also Read ‘നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ, ജനങ്ങളെ വഞ്ചിച്ചാൽ റോഡിൽ പിടിച്ചു നിർത്തി ചോദ്യം ചെയ്യണം’
നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി കേരളത്തിൽ വരട്ടെയെന്നായിരുന്നു വട്ടവട കോവിലൂരിൽ സംഘടിപ്പിച്ച കലുങ്ക് സൗഹൃദ സദസ്സിൽ സുരേഷ്ഗോപി പറഞ്ഞത്. കേന്ദ്ര സർക്കാരിന്റെ പിഎംഎവൈ പദ്ധതി വേണ്ടെന്നുവച്ച് ലൈഫ് മിഷനിൽ വീട് കൊടുക്കുമെന്ന് പറഞ്ഞ സംസ്ഥാന സർക്കാർ വാക്കു പാലിച്ചില്ലെന്നും, ജനങ്ങളെ വഞ്ചിക്കുന്നവരെ റോഡിൽ പിടിച്ചുനിർത്തി ചോദ്യം ചെയ്യണമെന്നും സുരേഷ് ഗോപി കലുങ്ക് സദസ്സിലാവശ്യപ്പെട്ടു. വട്ടവട പഞ്ചായത്തിലെ 18 കുടുംബങ്ങൾക്ക് വീടു നിർമിച്ചു നൽകുമെന്നും സുരേഷ് ഗോപി പറഞ്ഞു. English Summary:
Kerala Politics takes center stage as Education Minister V. Sivankutty responds to Suresh Gopi\“s criticism regarding education and housing initiatives. The exchange highlights differing views on state and central government programs and their impact on the people of Kerala. |
|