‘അന്യായം, അനീതി, യുക്തിരഹിതം’: 50% തീരുവ ചുമത്തിയ ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ ഡോണൾഡ് ട്രംപ് (Photo by ANDREW CABALLERO-REYNOLDS / AFP), നരേന്ദ്ര മോദി (മനോരമ)
ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 25% അധിക തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ അതിരൂക്ഷമായി വിമർശിച്ച് കേന്ദ്രസർക്കാർ. നടപടി അങ്ങേയറ്റം ദൗർഭാഗ്യകരം ആണെന്നും രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി
പൂർണരൂപം വായിക്കാം
ദേശീയ ചലച്ചിത്ര പുരസ്കാരം: ഷാറൂഖും റാണിയും നടീനടന്മാർ, തിളങ്ങി ഉർവശിയും വിജയരാഘവനും
എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. ജവാൻ എന്ന സിനിമയിലെ പ്രകടനത്തിനാണ് ഷാറൂഖിന് പുരസ്കാരം. ട്വൽത്ത് ഫെയിൽ എന്ന ചിത്രമാണ് നടൻ വിക്രാന്ത് മാസിയെ പുരസ്കാരത്തിന് അർഹനാക്കിയത്.
പൂർണരൂപം വായിക്കാം
മൺവീടിനെയും കൃഷിയെയും സ്നേഹിച്ച നവാസ്; ഇനിയില്ല ഇവിടേക്ക് ഒരു മടക്കം
ഞെട്ടലിലാണ് മിനിസ്ക്രീൻ-സിനിമാലോകം. അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് കുറച്ചുവർഷങ്ങൾക്കുമുൻപ് വീടിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും അദ്ദേഹം നൽകിയ അഭിമുഖം സംക്ഷിപ്തമായി പുനഃപ്രസിദ്ധീകരിക്കുന്നു.മലയാളിപ്രേക്ഷകരുടെ സ്വീകരണമുറിയിൽ ചിരി നിറച്ച സാന്നിധ്യമാണ് കലാഭവൻ നവാസ്. മിമിക്രിയിലൂടെ മിനിസ്ക്രീനിലും സിനിമയിലും എത്തിയ നവാസ് കടന്നുവന്ന വഴികളും വീട്ടുവിശേഷങ്ങളും പങ്കുവയ്ക്കുന്നു
പൂർണരൂപം വായിക്കാം
ഈ ലളിതമായ രക്തപരിശോധന ഹൃദയാഘാതം പ്രവചിക്കും Representative Image. Photo Credit : Ahmet Misirligul / Shutterstock.com
നിനച്ചിരിക്കാതെ എത്തി നമ്മുടെ ജീവന്‍ കവരുകയോ നീണ്ടു നില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുന്ന ഒന്നാണ് ഹൃദയാഘാതം. നെഞ്ച് വേദന, ശ്വാസം മുട്ടല്‍ എന്നിങ്ങനെ പല ലക്ഷണങ്ങളും ഹൃദയാഘാതത്തിന് തൊട്ട് മുന്‍പ് പലരിലും വരാറുണ്ട്. എന്നാല്‍ ഇതിനൊക്കെ മുന്‍പ് ചിലപ്പോള്‍ വര്‍ഷങ്ങള്‍ നേരത്തെ നിങ്ങളുടെ ഹൃദയാഘാത സാധ്യത കണ്ടെത്താന്‍ ലളിതമായ ഒരു രക്തപരിശോധനയിലൂടെ സാധിക്കും.
പൂർണരൂപം വായിക്കാം
ലോകം കീഴടക്കിയ ബിരിയാണി; മികച്ച ഹോട്ടലുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം കോഴിക്കോട് പാരഗൺ
വടക്കേ മലബാറിന്റെ രുചിവിസ്മയത്തിൽ നിന്നും ലോകം കീഴടക്കിയ രുചിയിടം അതാണ് പാരഗൺ. മനോരമ ഓൺലൈൻ ഗോൾഡൻ ക്ലോവ് പുരസ്കാരത്തില്‍ മികച്ച ഹോട്ടലുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം കോഴിക്കോട് പാരഗൺ സ്വന്തമാക്കി. സർട്ടിഫിക്കറ്റും ട്രോഫിയും അടങ്ങുന്ന പുരസ്കാരം പാരഗൺ റസ്റ്ററന്റ് ഗ്രൂപ്പ് ഉടമ സുമേഷ് ഗോവിന്ദ് ഏറ്റുവാങ്ങി.
പൂർണരൂപം വായിക്കാം
ഭീഷണിയിലൊന്നും വഴങ്ങില്ല, സൈന്യം മുഴുവൻ നശിച്ചാലും തിരിച്ചടിക്കും! അമേരിക്കയെ ഭയപ്പെടുത്തുന്ന റഷ്യൻ ‘ഡെഡ് ഹാൻഡ്’‘ഇന്ത്യ ഒരു അണക്കെട്ട് നിർമിക്കുന്നത് വരെ കാത്തിരിക്കും; തുടർന്ന് 10 മിസൈൽ കൊണ്ട് അത് തകർക്കും’: ആണവ ഭീഷണിയുമായി പാക്ക് സൈനിക മേധാവി – വായന പോയവാരം ഡോണൾഡ് ട്രംപും വ്ളാഡിമിർ പുട്ടിനും (ഫയൽ ചിത്രം) (Photo by Drew ANGERER and Gavriil GRIGOROV / various sources / AFP)
റഷ്യൻ നേതാവ് ദിമിത്രി മെദ്‌വദേവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ ചൂടുപിടിച്ച വാദപ്രതിവാദങ്ങൾ നടന്നു. അങ്ങോട്ടുമിങ്ങോട്ടും യുദ്ധഭീഷണി വരെ ഇരു നേതാക്കളും നടത്തി. ഇതിനിടയിൽ ട്രംപിനെ ചൊടിപ്പിക്കാനായി മെദ്‌വദേവ് ‘ഡെഡ് ഹാൻഡ്’ എന്നൊരു പരാമർശം നടത്തി. എന്താണ് ഇത്?
പൂർണരൂപം വായിക്കാം
ഈ ട്രെയിനുകളിൽ റിസർവ്ഡ് ടിക്കറ്റ് ഇല്ലെങ്കിലും സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യാം Image Credit: Mayur Kakade/istockphoto
ട്രെയിൻ യാത്രയെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുക എന്നതായിരിക്കും മനസ്സിലേക്ക് ഓടിയെത്തുക. നേരത്തെ യാത്ര പ്ലാൻ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യുന്നവരും തലേദിവസം തൽക്കാൽ ടിക്കറ്റിനായി ഓടുന്നവരും നമ്മുടെ ഇടയിൽ തന്നെയുണ്ട്. ടിക്കറ്റ് നേരത്തെ റിസർവ് ചെയ്തിട്ടില്ലെങ്കിലും സ്ലീപ്പർ കോച്ചുകളിൽ യാത്ര ചെയ്യാൻ കഴിഞ്ഞാലോ. തിരക്കുപിടിച്ച ജീവിതത്തിൽ അത് വലിയ സമാധാനം ആയിരിക്കും.
പൂർണരൂപം വായിക്കാം
‘യേശുദാസ് മഹാത്മജിയോ കേളപ്പജിയോ അല്ല; വിനായകന് നീല പുകച്ചുരുൾ പ്രണാമം!’: മറുപടിയുമായി ജി.വേണുഗോപാൽ യേശുദാസും ജി.വേണുഗോപാലും, വിനായകൻ (Photo: facebook.com/GVenugopalOnline, facebook.com/vinayakanactor )
അസഭ്യവാക്കുകളിലൂടെ യേശുദാസിനെ വിമർശിച്ച വിനായകന് മറുപടിയുമായി ഗായകൻ ജി.വേണുഗോപാൽ. കലയിലും സംഗീതത്തിലും പ്രത്യേകിച്ച് ശാസ്ത്രീയ സംഗീതത്തിലും ബ്രാഹ്മണ്യത്വം കൊടികുത്തി വാഴുന്ന കാലത്ത് സ്വന്തം പ്രതിഭ ഒന്നുകൊണ്ടു മാത്രം പൊളിച്ചെഴുത്തു നടത്തിയ പാവപ്പെട്ട ഒരു ലത്തീൻ കത്തോലിക്കനാണ് യേശുദാസെന്ന് വേണുഗോപാൽ പറയുന്നു. ഒരു ഗായകനെ അടയാളപ്പെടുത്തുമ്പോൾ അവിടെ അയാളുടെ സ്വഭാവസവിശേഷതകൾ അല്ല, അയാളുടെ കാലത്തെ അതിജീവിച്ച ഗാനനിർജ്ജരി മാത്രം ശ്രദ്ധിച്ചാൽ മതി.
പൂർണരൂപം വായിക്കാം
കലക്‌ടർ സ്കൂളിന് അവധി തരാത്തതിന് കാരണമുണ്ട്; കളിയാക്കുന്നവർ അറിയണം ഇത് ഫയൽചിത്രം∙ മനോരമ
വേനലവധിക്ക് പകരം ജൂൺ– ജൂലൈ മാസങ്ങളിൽ മൺസൂൺ അവധി നൽകുന്നത് സംബന്ധിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തുടക്കമിട്ട ചർച്ച കേരള സമൂഹത്തിൽ സജീവമായിരിക്കുകയാണ്. ഈ ആശയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വിദ്യാഭ്യാസ വിദഗ്ധരടക്കം നിരവധി ആളുകൾ ഇതിനോടകം അഭിപ്രായം രേഖപ്പെടുത്തിക്കഴിഞ്ഞു. കഴിഞ്ഞ പത്തോ പതിനഞ്ചോ വർഷത്തിനിടെ കേരളത്തിലെ കാലാവസ്ഥയിൽ പ്രകടമായ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നത് യാഥാർഥ്യമാണ്.
പൂർണരൂപം വായിക്കാം
9,000 രൂപയ്ക്കു വാങ്ങി, 40,000 രൂപയ്ക്കു വിൽക്കാം; പോത്തുവളർത്തല്‍ പൊളിയാണ്!
താരതമ്യേന ചെലവ് കുറഞ്ഞതും നടത്തിക്കൊണ്ടുപോകാൻ വലിയ പ്രയാസമില്ലാത്തതും എന്നാൽ നല്ല ആദായമുണ്ടാക്കാൻ കഴിയുന്നതുമായ സംരംഭമാണ് പോത്തുവളർത്തൽ. സംസ്ഥാനത്തു മാംസാവശ്യം ഏറെ വർധിച്ചിട്ടുണ്ടെങ്കിലും ഉൽപാദനം വളരെക്കുറവാണ്. അതിനാൽ മാംസാവശ്യത്തിന് നമ്മൾ കൂടുതലായും ആശ്രയിക്കുന്നത് അന്യ സംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവരുന്ന, ഗുണനിലവാരം ഉറപ്പിക്കാൻ സാധിക്കാത്ത ഉരുക്കളെയാണ്.
പൂർണരൂപം വായിക്കാം
പോയവാരത്തിലെ മികച്ച വിഡിയോ:
പോയവാരത്തിലെ മികച്ച പോഡ്‌കാസ്റ്റ്:
‘ആടുജീവിത’ത്തിന്റെ അവാർഡ് തട്ടിയത് ആര്? |
|