ചിദംബരം രേഖകൾ

Chikheang 2025-10-28 08:38:06 views 622
  



തണൽമരച്ചുവടു പോലെ സ്വച്ഛമായിരുന്നു ശാസ്തമംഗലത്ത് മാധവിക്കുട്ടിയുടെ വീട്. ഞാൻ ചെന്നുകയറിയത് അറിഞ്ഞിട്ടില്ല. എണ്ണമിനുസമുള്ള മുടിയഴിച്ചിട്ട്, മുറ്റത്തെ ഊഞ്ഞാലിൽ മെല്ലെ ആടുകയാണ്. കണ്ടതും സ്വപ്നത്തിൽനിന്നെന്ന പോലെ ഉണർന്നു.

  • Also Read ഒരു കൊല്ലം വിമാനക്കഥ   


അലസവും കുലീനവുമായിരുന്നു രീതികൾ. നിർത്താതെ ചിരിച്ചും പറഞ്ഞും എന്നെ സ്വീകരണമുറിയിലേക്കു കൂട്ടി. ഒത്തിരി വായിച്ചറിഞ്ഞ എഴുത്തുകാരിക്കു മുൻപിൽ അദ്ഭുതാദരങ്ങളോടെ ഇരുന്നു.‘കുട്ടിക്ക് ഇവിടെയൊരു വീടു കൂടിയുണ്ടെന്നു കൂട്ടിക്കോളൂ, എപ്പോഴും എന്നെ വിളിക്കാം,വരാം’– കൊൽക്കത്തക്കഥകളും ചൂടു കാപ്പിയും പങ്കിട്ട് മാധവിക്കുട്ടി പറഞ്ഞു.  

വർഷങ്ങൾക്കുശേഷം മാധവിക്കുട്ടിയെക്കുറിച്ചുള്ള ഡോക്യുമെന്ററി എഡിറ്റ് ചെയ്തത് ഞാനാണ്. അതിനായി കൊച്ചിയിലെ ഫ്ലാറ്റിലിരുന്ന് ദീർഘനേരം ഞങ്ങൾ മിണ്ടിപ്പറഞ്ഞിട്ടുണ്ട്. അപ്പോഴാണ് കാരൂർ, മകൾ ബി.സരസ്വതി, കൊച്ചുമകൻ വേണു ബന്ധമൊക്കെ അറി‍ഞ്ഞത്. അതോടെ സ്നേഹം ഇരട്ടിയായി. ‘സരസ്വതിയുടെ കഥകളൊക്കെ എത്ര നല്ലതായിരുന്നു, ഇനിയും എഴുതാൻ പറയൂ’ അമ്മയോടുള്ള ഇഷ്ടം നിറയെ പറഞ്ഞു. ഇപ്പോഴും ശാസ്തമംഗലം വഴിയുള്ള എന്റെ യാത്രകളിൽ ആ വീട്ടിലേക്കു നോട്ടം ചെന്നുപറ്റും.

തിരുവനന്തപുരത്തെ ഞങ്ങളുടെ തുടക്കക്കാലം ഒരൽപം പങ്കപ്പാടിന്റേതുമായിരുന്നു. ഏറ്റുമാനൂരിൽനിന്നു വേണുവിന്റെ അമ്മ ഇടയ്ക്കെല്ലാം വരും. ഞങ്ങൾ ഒന്നിച്ചാണു പിന്നെ സിറ്റിയിലെ യാത്രകൾ. കടയിലൊക്കെ കയറി സാധനങ്ങൾ ഓരോന്നായി വാങ്ങുമ്പോൾ എന്റെ മനസ്സു പിടപിടയ്ക്കും. അത് അറിഞ്ഞിട്ടെന്ന പോലെ അമ്മ തന്നെ പഴ്സ് തുറന്ന് കാശുകൊടുക്കും. ഡൽഹിയിൽനിന്ന് എന്റെ അമ്മയുടെ കത്തുണ്ടാവും. കത്തിനിടയിൽ 100 രൂപ നോട്ടും. അക്കാലത്ത് അതൊരു ചെറിയ തുകയല്ല.

ദൂരദർശൻ കേന്ദ്രം വരുന്നു

1984ലാണ്; തിരുവനന്തപുരത്ത് ദൂരദർശൻ കേന്ദ്രം വരുന്നു. ഞാനും അപേക്ഷിച്ചു. മുംബൈയിലായിരുന്നു ഇന്റർവ്യൂ. അടൂർ ഗോപാലകൃഷ്ണനായിരുന്നു പാനൽ ചെയർപഴ്സൻ. ഞാനേറെ പ്രതീക്ഷിച്ചെങ്കിലും എന്നെ പരിഗണിച്ചില്ല. അറിയാത്ത മലയാളമാണ് എന്നെ പിന്നിലാക്കിയത്. വലിയ വിഷമം തോന്നി. കുറെക്കാലം കഴിഞ്ഞ് അടൂർ സാറിനെ ഞാനിക്കഥ ഓർമിപ്പിച്ചു. ‘അതെത്ര നന്നായി. ബീന ദൂരദർശനിൽ ഒതുങ്ങിപ്പോയേനെ’–അദ്ദേഹം ചെറുചിരിയോടെ പറഞ്ഞു.

ഡോക്യുമെന്ററി സംവിധായിക ചന്ദിത മുഖർജിയുടെ ‘ഭാരത് കീ ഛാപ് ’ ഹിസ്റ്ററി ഓഫ് സയൻസ് ഇൻ ഇന്ത്യ പരമ്പര വന്നുതുടങ്ങിയിരുന്നു. അതിനു   ഗവേഷണ സഹായം നൽകാമോയെന്ന് ചന്ദിത ചോദിച്ചു. അതിനായി ഞാനും വേണുവും തമിഴ്നാട്ടിൽ ഒട്ടാകെ യാത്ര ചെയ്തു. സിറ്റനവാസലിലെ ജൈൻ സങ്കേതങ്ങളിലും നാമക്കലിലും തഞ്ചാവൂരിലുമെല്ലാം  പോയി. ടൂറിസം കേന്ദ്രങ്ങളായി അവിടമെല്ലാം മാറിമറിഞ്ഞിരുന്നില്ല അന്ന്.

മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി ഒരു സ്റ്റിൽ  ഫോട്ടോഗ്രാഫ് പ്രോജക്ട് ഞാൻ രൂപപ്പെടുത്തിയപ്പോൾ ഇൻസ്റ്റിറ്റ്യൂട്ടിലെ എന്റെ ജൂനിയറും സുഹൃത്തുമായ കെ.ജി.ജയനെയും കൂട്ടി. ജയൻ ഇന്ത്യയിലെതന്നെ ഏറ്റവും ശ്രദ്ധേയനായ സ്റ്റിൽ ഫൊട്ടോഗ്രഫറുമാണ്. തിരുവനന്തപുരത്ത് വലിയതുറയിലായിരുന്നു ഷൂട്ട്. അവരുടെ ജീവിതത്തിന്റെ ഉപ്പും കണ്ണീരും അതുപോലെ പകർത്താൻ ജയന്റെ ക്യാമറയ്ക്കായി. ഏലിയാമ്മ വിജയൻ, നളിനി നായക് എന്നിവരെയൊക്കെ പരിചയപ്പെട്ടത് ആ സമയത്താണ്. അവരൊക്കെ അന്നേ നല്ല ഉണർവോടെ പൊതുരംഗത്തുണ്ട്.

സുഹൃത്തുക്കളായ കെ.പി.ശശിയും പി. ബാബുരാജും ചേർന്നെടുത്ത ‘ദ് റോപ്’ എന്ന ചെറുസിനിമ എനിക്കൊരു അവസരമായി, പഠിച്ച പാഠങ്ങൾ മറക്കാതിരിക്കാൻ.

ഇൻസ്റ്റിറ്റ്യൂട്ടിലെ ഡീനായിരുന്ന ജോൺ ശങ്കരമംഗലം പുതിയൊരു സിനിമയുടെ ആലോചനയിലായിരുന്നു; ‘സമാന്തരം’. ആദ്യമായി ഒരു സിനിമ ഞാൻ എഡിറ്റ് ചെയ്യുന്നത് അതിലാണ്. തിരുവനന്തപുരത്തായിരുന്നു ഷൂട്ട്. മിക്കപ്പോഴും ഞാൻ ലൊക്കേഷനിൽ പോകും. സൂര്യയും ബാബു നമ്പൂതിരിയുമൊക്കെ അഭിനയിക്കുന്നുണ്ട്.  

വിദ്യാർഥിനിയോടുള്ള കരുതലും സ്നേഹവുമായിരുന്നു ജോൺസാറിന്റെ തിരഞ്ഞെടുപ്പിന് ഒരു കാരണം. ആരെയും അസിസ്റ്റ് ചെയ്യാതെ സ്വന്തമായി ജോലി ചെയ്തുതുടങ്ങിയതിന്റെ പകപ്പുണ്ടായിരുന്നു എനിക്ക്. ജോൺസാറിന്റെ ശിഷ്യനായ സന്തോഷ് ശിവന്റേതായിരുന്നു ക്യാമറ.

ഭരണങ്ങാനത്തേക്ക്

‘സിസ്റ്റർ അൽഫോൻസ ഇൻ ഭരണങ്ങാനം’ രാജീവ് വിജയരാഘവന്റെ ഡോക്യുമെന്ററിയായിരുന്നു. തീർത്തുപറയാനുമാകില്ല. അതിനു ഫിക്‌ഷൻ സ്വഭാവവുമുണ്ടായിരുന്നു.  കലർപ്പില്ലാതെ രണ്ടും ചേർത്ത് അവതരിപ്പിക്കുന്നതായിരുന്നു എഡിറ്റിങ്ങിലെ വെല്ലുവിളി. സിസ്റ്ററുടെ അന്ത്യയാത്രാ നിമിഷങ്ങളും ചിലരുടെ അഭിമുഖങ്ങളും ഓർക്കുന്നു.  വേണുവിന്റേതാണ് ക്യാമറ.  

അതിന്റെ ഷൂട്ട് പാലായിലും ഭരണങ്ങാനത്തുമൊക്കെയായിരുന്നു. മധ്യതിരുവിതാംകൂറിലെ ഭംഗിയുള്ള വീടുകളും വീട്ടുമുറ്റങ്ങളും കന്യാസ്ത്രീകളുമായുള്ള സംഭാഷണങ്ങളുമെല്ലാം മറവി തൊടാതെയുണ്ട്. എഡിറ്റിങ് സമയത്ത് രാജീവുമായി വഴക്കെന്നു തോന്നുംവിധമായിരുന്നു  ചർച്ചകൾ. ഞങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് സമയത്തേയുള്ള സുഹൃത്തുക്കളാണല്ലോ. രാജീവിന് പഠനം ഇടയ്ക്കു നിർത്തിപ്പോരേണ്ടിവന്നു. എങ്കിലും സിനിമ രാജീവിനെ വിട്ടില്ല.Sunday Special, Malayalam News, United States Of America, USA, Sky, Japan, Battle of Los Angeles, Los Angeles Air Raid 1942, Great Los Angeles Air Raid, 1942 UFO incident, Los Angeles mystery, unknown enemy Los Angeles, Pearl Harbor connection, WWII unexplained incidents, US military history mystery, extraterrestrial Los Angeles, Independence Day movie inspiration, Ashwin Nair, ലോസ് ഏഞ്ചൽസ് യുദ്ധം, 1942 ലോസ് ഏഞ്ചൽസ് വ്യോമാക്രമണം, അജ്ഞാത പറക്കും വസ്തു, അന്യഗ്രഹജീവികൾ, പേൾ ഹാർബർ, രണ്ടാം ലോകമഹായുദ്ധം, നിഗൂഢ സംഭവം, സൈനിക ചരിത്രം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, The Great Los Angeles Air Raid of 1942: A Mystery Unveiled

അരവിന്ദേട്ടന്റെ ശിഷ്യരിൽ പ്രധാനി രാജീവായിരുന്നു. ദേശീയപുരസ്കാരം നേടിയ ‘മാർഗം’ സിനിമ രാജീവ് സംവിധാനം ചെയ്തതാണ്. അതിന്റെ എഡിറ്റിങ് എന്റേതും.

വേണുവിന്റെ സിനിമായാത്രകൾ തുടരുന്നതിനിടെ രാജീവ്, സണ്ണി ജോസഫ്, കെ.ജി.ജയൻ പിന്നെ ഞാൻ; ഈ കൂട്ടുമുന്നണിയാണ് എന്റെ തിരുവനന്തപുരം ജീവിതത്തെ മുന്നോട്ടുകൊണ്ടുപോയത്.

ഇരകളും ചെന്നൈ ദിനങ്ങളും

കെ.ജി.ജോർജിന്റെ ‘ഇരകൾ’ ഷൂട്ടിങ് ആ സമയത്ത് പാലായിൽ നടക്കുന്നുണ്ട്. വേണു അതിന്റെ തിരക്കുകളിലാണ്.  ജോർജേട്ടനെപ്പോലെ ഒരാൾക്കൊപ്പം ഒരു  പ്രധാനസിനിമയുടെ ഭാഗമാകുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. അതിന്റെ കളർ ഗ്രേഡിങ് ചെന്നൈയിലായിരുന്നു. വേണുവിനൊപ്പം ഞാനും പോയി. നടൻ സുകുമാരനായിരുന്നു നിർമാതാവ്. ചെന്നൈയിലെ സുകുമാരന്റെ വീട്ടിലായിരുന്നു ആ ദിവസങ്ങൾ. മല്ലികച്ചേച്ചി, ജോർജേട്ടൻ,സൽമച്ചേച്ചി; എല്ലാവരുമുണ്ട്. ഇടനേരങ്ങളിൽ ഞാൻ ചെന്നൈവഴികളിലേക്ക് ഇറങ്ങും.യാത്ര തനിച്ചുതന്നെ.

വസന്ത് നഗറിൽ കടലോരത്താണ് നർത്തകി ചന്ദ്രലേഖയുടെ വീട്. മാധവിക്കുട്ടിയെ ഓർമിപ്പിക്കുന്നതായിരുന്നു ചന്ദ്രലേഖയുടെ സംഭാഷണം. എത്രയോ നേരം നോക്കിയിരിക്കാനും കേട്ടിരിക്കാനും തോന്നും. അവർ ഒരു പുതിയ നൃത്തം ചിട്ടപ്പെടുത്തുന്ന സമയമായിരുന്നു. അതെക്കുറിച്ചൊക്കെയാണു ഞങ്ങൾ സംസാരിച്ചത്. ഇങ്ങനെ ചില കൊച്ചുയാത്രകളും പരിചയപ്പെടലുകളുമൊക്കെയായിരുന്നു അക്കാലത്തെ എന്റെ സന്തോഷങ്ങൾ.

‘ഇരകളി’ലെ ക്യാമറയ്ക്ക് വേണുവിന് സ്റ്റേറ്റ് അവാർഡ് പ്രഖ്യാപിച്ച ദിവസം മറക്കാനാവില്ല. വാർത്തയറിഞ്ഞ് കോട്ടയത്തുനിന്ന് സുഹൃത്തുക്കളുടെ ഒരു വൻപട പട്ടത്തേക്കു വന്നു; രാജീവ് മുതൽ കെ.സുരേഷ് കുറുപ്പ് വരെ. വെളുക്കുവോളമുണ്ടായിരുന്നു ആഘോഷം.

ജിദ്ദുവിനെക്കുറിച്ച്


ഫിലിംസ് ഡിവിഷനു വേണ്ടി ചില ജീവിതരേഖകൾ അരവിന്ദേട്ടൻ തയാറാക്കിയിരുന്നു. ജിദ്ദു കൃഷ്ണമൂർത്തിയെക്കുറിച്ചായിരുന്നു അതിലൊന്ന്; ദ് സീർ ഹൂ വോക്സ് എലോൺ. ജിദ്ദുവിനോടും ഫിലോസഫിയോടുമുള്ള എന്റെ താൽപര്യവും  ഇംഗ്ലിഷ് പ്രേമവും കാരണമാകണം അരവിന്ദേട്ടൻ എന്നെയും ഒപ്പംനിർത്തി. പുപുൽ ജയ്കറും ജിദ്ദുവും തമ്മിലുള്ള സംഭാഷണം നീണ്ടതായിരുന്നു. അതിൽനിന്ന് ഏറ്റവും സാരവത്തായ ഭാഗങ്ങൾ കണ്ടെടുക്കുന്നതിലെ അരവിന്ദേട്ടന്റെ കല എന്നെ അതിശയിപ്പിച്ചു.  

വൈകാതെ, ചിദംബരത്തിന്റെ ഷൂട്ട് മാട്ടുപെട്ടിയിൽ തുടങ്ങി. എനിക്കു പോകണമെന്നുണ്ടായിരുന്നെങ്കിലും നടന്നില്ല. രണ്ടാം ഷെഡ്യൂൾ തിരുവനന്തപുരത്തായിരുന്നു. തിരുമലയിലെ ഒരു വീട്ടിലാണ് ഷൂട്ട്. ഭരത്ഗോപിച്ചേട്ടൻ കൊതുകുവലയ്ക്കുള്ളിൽ പുതച്ചുമൂടിക്കിടക്കുന്ന രംഗമൊക്കെ അവിടെ ചിത്രീകരിച്ചത് ഓർക്കുന്നു.

രാജീവാണ് മെയിൻ അസിസ്റ്റന്റെങ്കിലും അതിന്റെ കോഓർഡിനേഷനിൽ ഞാനുമുണ്ടായിരുന്നു. ചിദംബരത്തിന്റെ സ്ക്രിപ്റ്റ് ഇപ്പോഴും കയ്യിലുണ്ട്, രാജീവിന്റെ കയ്യക്ഷരത്തിൽ. കൃത്യതയും സൗമ്യതയുമായിരുന്നു അരവിന്ദേട്ടൻ, സിനിമയിലും ജീവിതത്തിലുമതേ. ഭരത് ഗോപിയെയും മുരളിയെയും ആദ്യമായി കാണുകയാണ്. സ്മിത പാട്ടീലുമുണ്ടായിരുന്നെങ്കിലും ഞങ്ങൾക്കു കാണാനായില്ല.

‘ചിദംബര’ത്തിന്റെ ക്ലൈമാക്സ് എങ്ങനെ വേണമെന്നതിൽ അരവിന്ദേട്ടനു ചില സന്ദേഹങ്ങളുണ്ടായിരുന്നു. സ്മിതയുടെ കഥാപാത്രം ചിദംബരക്ഷേത്രനടയിൽനിന്ന് മുഖമുയർത്തി നോക്കണമോയെന്നായിരുന്നു ആലോചന. ഇങ്ങനെ ചില സംശയങ്ങളും അതിനെ പിൻപറ്റിയുള്ള ചർച്ചകളുമാണ് എപ്പോഴും എഡിറ്റിങ്ങിനെയും, സിനിമയെ ആകെയും നിർണയിച്ചത്. ഷൂട്ട് കഴിഞ്ഞതും അരവിന്ദേട്ടൻ വിളിച്ചു. ‘ബീന അത് എഡിറ്റ് ചെയ്യണം’. എനിക്കു വലിയ സന്തോഷമായി. പിറകെ മറ്റൊരു വിളിയുമെത്തി. ‘അതിൽ തൊട്ടുപോകരുത്’. അന്നത്തെ ഒരു സീനിയർ എഡിറ്ററാണത് പറഞ്ഞത്.  ഞാനതിൽനിന്നു പരാതിയില്ലാതെ പിന്മാറി. ഇതാരോടും ഞാൻ പറഞ്ഞിട്ടില്ല. എന്നെ എല്ലായ്പ്പോഴും സങ്കടപ്പെടുത്തുന്ന ഒരനുഭവമാണത്.

  ഡൽഹിയിൽനിന്നുള്ള വാർത്ത

ഒരു ഫ്രിജ് വാങ്ങണം, അതിനായി ഞാനും വേണുവും കൂടി തിരുവനന്തപുരത്ത് ആയുർവേദ കോളജ് ഭാഗത്തൊക്കെ അലഞ്ഞു നടക്കുകയാണ്. പെട്ടെന്ന് കടകളുടെയെല്ലാം ഷട്ടർ താഴ്ന്നു. കാറുകളും ഓട്ടോകളുമൊക്കെ റോഡ് ഒഴിഞ്ഞു. തിരികെ പട്ടത്തേക്കു നടക്കുകയേ വഴിയുള്ളൂ.

ഫ്ലാറ്റിലെത്തിയതും ഞങ്ങളുടെ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയിൽ ആ വാർത്ത കേട്ടു, വഴിയിൽകേട്ടത് സത്യമെന്ന് ഉറപ്പിച്ചു; ഇന്ദിരാഗാന്ധി മരിച്ചു. എല്ലാവരും, വിശേഷിച്ച് ഡൽഹിയിലെ സുഹൃത്തുക്കൾ ഭയചകിതരായ ദിവസങ്ങളായിരുന്നു അതെല്ലാം. പിന്നാലെ ജോൺ ഏബ്രഹാമിന്റെ വിളി വന്നു. ‘രണ്ടാളും കോഴിക്കോട്ടേക്കു വരണം.’ പട്ടത്തു നിന്നൊരു കെഎസ്ആർടിസി ബസിൽ ഞങ്ങൾ കോഴിക്കോട്ടേക്കു യാത്ര തുടങ്ങി. English Summary:
Bina Paul\“s Cinematic Chronicles: A Journey Through Malayalam New Wave Films
like (0)
ChikheangForum Veteran

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.