ന്യൂഡൽഹി ∙ ജിഎസ്ടി ഇളവുകളെ സംബന്ധിച്ച് രാജ്യവ്യാപക പ്രചാരണത്തിനു ബിജെപി. പാർട്ടി എംപിമാർ സ്വന്തം മണ്ഡലങ്ങളിൽ രണ്ടു പദയാത്രകൾ നടത്തും. ആത്മ നിർഭർ ഭാരതിന്റെ ഭാഗമായി സ്വദേശി ക്യാംപയിനും നടത്താനാണ് തീരുമാനം. ജിഎസ്ടി ഇളവുകളിലെ ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് പൂർണമായി എത്തുന്നുവെന്ന് ഉറപ്പാക്കാനാണ് ഇത്തരത്തിൽ പ്രചാരണം നടത്താൻ ബിജെപിയുടെ തീരുമാനം. കഴിഞ്ഞദിവസവും ഗുജറാത്തിൽ നടത്തിയ പ്രസംഗത്തിൽ ആത്മനിർഭർ ഭാരതിനെപ്പറ്റി പ്രധാനമന്ത്രി സംസാരിച്ചിരുന്നു.Nitin Gadkari, Reservation, Caste system, Indian Politics, Social Equality, Nagpur, Malayala Manorama Online News, Halba Samaj Mahasangh, Indian Society, സംവരണം, നിതിൻ ഗഡ്കരി, ജാതി, Indian Minister Speech, Nitin Gadkari Caste Remark, Equality in India, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
- Also Read എലത്തൂരിൽ പെൺകുട്ടി ട്രെയിനിൽ നിന്ന് വീണു; അപായച്ചങ്ങല വലിച്ച് യാത്രക്കാർ
ജിഎസ്ടി നടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്‌കരണം തിങ്കളാഴ്ച മുതലാണ് പ്രാബല്യത്തിൽ വരുന്നത്. അഞ്ചുശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാലു നികുതി തട്ടുകളുണ്ടായിരുന്നത് അഞ്ചുശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങും. കൂടാതെ ആഡംബര ഉത്പന്നങ്ങളും പുകയില, സിഗരറ്റ് പോലെ ആരോഗ്യത്തിനു ഹാനികരമായ ഉത്പന്നങ്ങള്‍ക്കും ലോട്ടറിക്കും 40 ശതമാനം ജിഎസ്ടിയെന്ന ഉയര്‍ന്ന നിരക്കും നടപ്പിലാക്കുകയാണ്. എന്നാല്‍ ഈ മാറ്റം തിങ്കളാഴ്ച മുതല്‍ നിലവില്‍ വരില്ല. ഇതിനായി പിന്നീട് പ്രത്യേക വിജ്ഞാപനമിറക്കുമെന്നാണ് ജിഎസ്ടി വകുപ്പ് അറിയിച്ചിരിക്കുന്നത്.
- Also Read സ്നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ചങ്ങാത്തത്തെക്കുറിച്ചും പറയാമോ? മറുപടിയായി ആ പൂമരമപ്പോൾ പൂവിട്ടു! –ഹരികൃഷ്ണൻ എഴുതുന്നു
English Summary:
GST benefits are being promoted nationwide by the BJP through Padayatras: The aim is to ensure that the benefits of GST concessions reach the people completely, along with promoting Atmanirbhar Bharat. |