സ്പോർട്സിലെ പ്ലെയർ– കോച്ച് രീതിവച്ച്, പ്രശാന്ത് കിഷോറിനെ ഇന്ത്യൻ പൊളിറ്റിക്കൽ ലീഗിലെ കോച്ച്–പ്ലെയർ എന്നു വിളിക്കാമായിരുന്നു. പക്ഷേ, താൻ മത്സരിക്കുന്നില്ല എന്നു പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനി ആ വിളി ചേരില്ല; പരിശീലകൻ കളത്തിലിറങ്ങുന്നില്ല. പല സംസ്ഥാനങ്ങളിലായി തന്റേതല്ലാത്ത പല ടീമുകളെ ജയിപ്പിച്ച പരിശീലകൻ ബിഹാറിൽ സ്വന്തം ടീമിനെത്തന്നെ ഇറക്കുന്നു. അതിനിടയിലും തമിഴ്നാട്ടിലെ പുതിയ ടീമായ ടിവികെയെ ഉപദേശിക്കുന്നുമുണ്ട്. ഇന്ത്യയിൽ പ്രശാന്ത് വിജയിപ്പിച്ച സ്റ്റാർട്ടപ് ബിസിനസാണ് ‘തിരഞ്ഞെടുപ്പു പരിശീലനം’. അങ്ങനെ നോക്കുമ്പോൾ, ബിഹാർ ഫലം പ്രശാന്തിനു ബിസിനസ്പരമായും നിർണായകം. ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായി 10 വർഷം, രാഷ്ട്രീയ നേതാക്കളുടെയും പാർട്ടികളുടെയും തന്ത്രമന്ത്ര ഉപദേശകനായി 10 വർഷം – അങ്ങനെ 2021വരെ. തുടർന്നുള്ള 10 വർഷം ബിഹാറിനെന്നാണ് പ്രശാന്തിന്റെ പ്രഖ്യാപനം. ബിഹാറിനെ ഇന്ത്യയിലെ English Summary:
Even Election Strategist Prashant Kishor is unable to predict a clear majority for his Jan Suraaj Party in Bihar and Why? Jomy Thomas explores in his \“India File\“ column. |