LHC0088 • 2025-10-28 09:24:21 • views 907
വടകര∙ ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി നിർമിക്കുന്ന മേൽപാലത്തിൽ ഘടിപ്പിക്കുന്നതിനായി നിർമിച്ച ഗർഡറിന്റെ കമ്പി പുറത്തായി. ഇരിങ്ങൽ ടൗണിൽ നിർമിച്ചു വച്ച ഗർഡറുകളിൽ ഒന്നിലാണ് കോൺക്രീറ്റ് മിശ്രിതം കമ്പിയുമായി ചേരാത്ത നിലയിൽ ഉള്ളത്. ഒരു ഭാഗത്തു നിന്ന് നോക്കിയാൽ മറു ഭാഗം കാണുന്ന രീതിയിലാണ് അടിഭാഗം ഉള്ളത്. ദൃശ്യം പ്രചരിച്ചതോടെ അധികൃതർ എത്തി ഗർഡർ ഉപയോഗ ശൂന്യമെന്ന് രേഖപ്പെടുത്തി. വടകര, പയ്യോളി എന്നിവിടങ്ങളിലാണ് മേൽപാലങ്ങളുടെ നിർമാണം നടക്കുന്നത്. ഇവിടേക്ക് ഉള്ള ഗർഡറുകളാണ് ഇരിങ്ങലിൽ നിർമിച്ചു വച്ചിട്ടുള്ളത്. ഇവ പിന്നീട് വലിയ ക്രെയിൻ ഉപയോഗിച്ച് മേൽപാലങ്ങൾക്ക് മുകളിൽ സ്ഥാപിക്കുകയാണ് ചെയ്യുക. English Summary:
Vatakara Flyover construction faces a setback as a defective girder was identified in Iringal. The exposed rebar in the concrete renders the girder unusable, potentially delaying the National Highway project. |
|