deltin33 • 2025-10-28 09:24:23 • views 1266
കോഴിക്കോട് ∙ ബാലുശ്ശേരി എകരൂലിൽ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക വീട്ടിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് ജാർഖണ്ഡ് സ്വദേശിയായ പരമേശ്വർ (25) കുത്തേറ്റ് മരിച്ചത്. പരമേശ്വറിനൊപ്പം താമസിക്കുന്ന ഏഴുപേരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു.
- Also Read ജനൽ തകർത്ത് വീടിനുള്ളിലേക്ക് കാട്ടാന; വാൽപ്പാറയിൽ 3 വയസ്സുകാരിക്കും മുത്തശ്ശിക്കും ദാരുണാന്ത്യം
നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ബാലുശ്ശേരി ഇൻസ്പെക്ടർ ടി.പി. ദിനേശന്റെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം തുടങ്ങി. English Summary:
A migrant worker from Jharkhand was stabbed to death in Balussery: Police have taken seven people into custody for questioning in connection with the murder, and an investigation is underway. |
|