search
 Forgot password?
 Register now
search

എടിഎമ്മിൽ പശ തേയ്ക്കും, കാർ‌ഡ് കുടുക്കും; സഹായത്തിന് ‘കസ്റ്റമർ കെയർ’ നമ്പറും, വൻ തട്ടിപ്പു സംഘം പിടിയിൽ

cy520520 2025-10-28 09:25:59 views 844
  



ന്യൂഡൽഹി ∙ എടിഎം മെഷീനിൽ പശ തേച്ച് കാർ‌ഡ് തടസ്സപ്പെടുത്തി പണം തട്ടിയ 2 പേർ അറസ്റ്റിലായി. തെക്കൻ ഡൽഹിയിലെ നെബ് സരായ് സ്വദേശികളായ റൗഷൻ കുമാർ (23), പിന്റു കുമാർ (32) എന്നിവരാണു പിടിയിലായത്. ഡൽഹിയിലുടനീളമുള്ള വിവിധ എടിഎമ്മുകളിൽ 50ലധികം തട്ടിപ്പ് ഇവർ നടത്തി. ഇതുവരെ 9 ഇരകളെ തിരിച്ചറിഞ്ഞിട്ടുണ്ട്, നാല് എഫ്‌ഐആറുകളും അഞ്ച് പരാതികളും പ്രതികൾക്കെതിരെ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

  • Also Read സ്വത്തിനുവേണ്ടി അമ്മയുടെ നേർക്ക് തോക്ക് ചൂണ്ടി; മകൻ അറസ്റ്റില്‍, അക്രമം ഇളയ മകൻ വീട്ടിലുള്ളപ്പോൾ   


എടിഎം കാർഡ് സ്ലോട്ടിൽ പശയോ ഫെവിസ്റ്റിക്കോ പ്രയോഗിച്ച് ഉപഭോക്താക്കളുടെ കാർഡുകൾ കുടുക്കുകയാണു പ്രതികൾ ചെയ്തിരുന്നത്. തുടർന്ന് എടിഎമ്മിനു സമീപം വ്യാജ കസ്റ്റമർ കെയർ നമ്പർ പ്രദർശിപ്പിക്കും. ഇരകൾ നമ്പറിൽ വിളിക്കുമ്പോൾ, പ്രതികളിൽ ഒരാൾ ബാങ്ക് പ്രതിനിധിയെന്ന വ്യാജേന മറുപടി നൽകും. മറ്റൊരാൾ ഉപഭോക്താവ് നൽകിയ പിൻ നമ്പർ മനഃപാഠമാക്കും. ഇര പോയതിനുശേഷം, കുടുങ്ങിയ കാർഡ് പുറത്തെടുത്തു ലഭിച്ച പിൻ ഉപയോഗിച്ചു പണം പിൻവലിക്കുന്നതാണു തട്ടിപ്പ് രീതിയെന്നു പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണു പ്രതികളെ തിരിച്ചറിഞ്ഞത്. English Summary:
ATM fraud in Delhi led to the arrest of two individuals involved in sticking cards in ATM slots and stealing PINs. The scammers posed as bank representatives using fake customer care numbers to deceive victims and withdraw money.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com