search
 Forgot password?
 Register now
search

സീറ്റിൽ തട്ടി ഇന്ത്യാസഖ്യം, 60 വേണമെന്ന് കോൺഗ്രസ്, 58 വരെ സമ്മതിച്ച് ആർജെഡി; ‘കേസുകെട്ടി’നിടയിലും ചർച്ച സജീവം

deltin33 2025-10-28 09:25:57 views 1241
  



ന്യൂഡൽഹി ∙ ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പു കളത്തിലിറങ്ങിയിരുന്ന തേജസ്വി യാദവിനെയും ആർജെഡിയെയും അഴിമതിക്കേസിലെ പുതിയ വിചാരണ അൽപം പരിഭ്രമത്തിലാക്കിയിട്ടുണ്ടെങ്കിലും  ലാലുപ്രസാദ് യാദവിനെതിരായുള്ള വേട്ടയാടൽ എന്നു വിശേഷിപ്പിച്ച് അതിനെ നേട്ടമാക്കാമെന്നാണ് അവരുടെ കണക്കുകൂട്ടൽ.  

  • Also Read ലാലു കുടുംബത്തിനെതിരേ കേസ്: വോട്ടെടുപ്പു വിഷയമാകും; സ്വാധീനശക്തിയാകില്ല   


എൻ‍ഡിഎ സീറ്റ് വിഭജനം പൂർത്തിയാക്കിയിട്ടും ചില സീറ്റുകളെ ചൊല്ലി ഇന്ത്യാസഖ്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. ഇന്നലെ വൈകിട്ട് രാഹുൽ ഗാന്ധിയെ സന്ദർശിച്ച തേജസ്വി യാദവ്, പിന്നീട് ബിഹാറിലെ കോൺഗ്രസ് നേതാക്കളുമായും സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായും ആശയവിനിമയം നടത്തി. മിക്കവാറും സീറ്റുകളുടെ കാര്യത്തിൽ ധാരണയായെങ്കിലും ചില സീറ്റുകളുടെ കാര്യത്തിൽ ആർജെഡിയും കോൺഗ്രസും കടുംപിടിത്തം തുടരുന്നുവെന്നാണു വിവരം.  

നാളെയെങ്കിലും സീറ്റ് ധാരണ പ്രഖ്യാപിച്ച് പാർട്ടികൾ ആഭ്യന്തരമായി നടത്തുന്ന സ്ഥാനാർഥി നിർണയത്തിലേക്കു കടക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെയാണ് ഇന്നലെ നേതാക്കൾ പിരിഞ്ഞത്.  

കോൺഗ്രസിന് 58 സീറ്റ് വരെ ആർജെഡി തയാറായെങ്കിലും 60 എങ്കിലും വേണമെന്ന നിർബന്ധത്തിലാണു കോൺഗ്രസ്. തുടക്കത്തിൽ 45 സീറ്റ് ആവശ്യപ്പെട്ട സിപിഐ എംഎൽ ആവശ്യം 30 ലേക്ക് താഴ്ത്തി. 20 സീറ്റ് വരെ നൽകാമെന്നാണ് ആർജെഡി വ്യക്തമാക്കിയിട്ടുള്ളത്.  

ഇതടക്കം ഇടതു പാർട്ടികൾക്ക് ആകെ 29 സീറ്റ് നൽകിയേക്കും. 135 സീറ്റിൽ മത്സരിക്കാൻ ആർജെഡി താൽപര്യപ്പെടുന്നു. വികാസ്ശീൽ ഇൻസാൻ പാർട്ടി ഉൾപ്പെടെ ചെറുകക്ഷികളെ തൃപ്തിപ്പെടുത്തുകയാണ് ആർജെഡിയുടെ വെല്ലുവിളി. English Summary:
INDIA Alliance Seat-Sharing Tangle: RJD and Congress Lock Horns in Bihar
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com