തിരുവനന്തപുരം∙ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വമ്പന്‍ ചരക്കുകപ്പലുകള്‍ എത്തുകയും വിഴിഞ്ഞം രാജ്യാന്തര തുറമുഖം നേട്ടങ്ങളുടെ ചരിത്രമെഴുതുകയും ചെയ്യുമ്പോഴും തുറമുഖത്തെ റെയില്‍വേയുമായി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭപാത നിര്‍മാണം ടെന്‍ഡര്‍ പോലും വിളിക്കാതെ അനന്തമായി നീളുന്നു.
Also Read കാലുകൾ കെട്ടിയിട്ട നിലയിൽ, സമീപത്ത് പെട്രോൾ കുപ്പി; നിർമാണത്തിലുള്ള കെട്ടിടത്തിൽ മൃതദേഹം, പോക്സോ കേസ് പ്രതിയുടേത്?
2025 മാര്‍ച്ച് 20നാണ് സര്‍ക്കാര്‍ പദ്ധതിക്ക് 1482.92 കോടി രൂപയുടെ ഭരണാനുമതി നല്‍കിയത്. എന്നാല്‍ കൊങ്കണ്‍ റെയില്‍വേ തയാറാക്കിയ നല്‍കിയ എന്‍ജിനീയറിങ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ (ഇപിസി) ടെന്‍ഡര്‍ രേഖകള്‍ പരിശോധിച്ച് അംഗീകാരം നല്‍കാന്‍ 5 മാസം കഴിഞ്ഞിട്ടും അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല.
വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ് (വിസില്‍) അധികൃതര്‍ക്കു സമര്‍പ്പിച്ച ടെന്‍ഡര്‍ രേഖകള്‍ കൂടുതല്‍ പഠിക്കാനായി സര്‍ക്കാര്‍ പത്തംഗ സമിതിയെ നിയോഗിച്ചിരുന്നു. ഇവരില്‍ പലരെയും കൊങ്കണ്‍ റെയില്‍വേ അധികൃതര്‍ നേരിട്ടു സമീപിച്ച് അഭിപ്രായങ്ങള്‍ എഴുതി വാങ്ങിയെങ്കിലും ഇതുവരെ ടെന്‍ഡര്‍ രേഖകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടില്ല.
ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
MORE PREMIUM STORIES
വിസിലിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് അംഗീകാരം ലഭിച്ചെങ്കില്‍ മാത്രമേ ടെന്‍ഡര്‍ നടപടികളിലേക്കു കടക്കാന്‍ കഴിയൂ. ഭൂഗര്‍ഭ റെയില്‍പാതയുടെ നിര്‍മാണത്തിനായി നിരവധി ജീവനക്കാരുമായി കൊങ്കണ്‍ റെയില്‍വേ ഓഫിസ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ടെന്‍ഡര്‍ രേഖകള്‍ക്ക് അംഗീകാരം ലഭിക്കാത്തതിനാല്‍ തുടര്‍നടപടികള്‍ വൈകുകയാണ്. ടെന്‍ഡര്‍ നടപടി ആരംഭിച്ചാല്‍ തന്നെ പാതയുടെ നിര്‍മാണത്തിന് മൂന്നു മുതല്‍ നാലു വര്‍ഷം വരെ വേണ്ടിവരും.
Also Read വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം: ശക്തമായ തിരയടി തടയാനുള്ള പദ്ധതി നിർമാണം ഡിസംബറിൽ
വിഴിഞ്ഞം മുതല്‍ ബാലരാമപുരം വരെ 10.76 കിലോമീറ്റര്‍ ദൂരത്തിലാണ് റെയില്‍ കണക്ടിവിറ്റിക്കായി പാത നിര്‍മിക്കുന്നത്. ഇതില്‍ 9.5 കി.മീ. ഭൂമിക്കടിയിലൂടെയാണ് നിര്‍മിക്കുന്നത്. 1482.92 കോടി മുടക്കുള്ള പാതയുടെ നിര്‍മാണചുമതല കൊങ്കണ്‍ റെയില്‍വേയ്ക്കാണ്. പാതയുടെ നിര്‍മാണത്തിനു വിവിധ പഠനങ്ങള്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിരുന്നു. കൊങ്കണ്‍ റെയില്‍വേ തയാറാക്കിയ ഡിപിആര്‍ 2022 മാര്‍ച്ച് 16ന് തന്നെ റെയില്‍വേ അംഗീകാരം നല്‍കിയിട്ടുണ്ട്.
ബാലരാമപുരം സ്‌റ്റേഷനു സമീപത്തുനിന്ന് ടേബിള്‍ടോപ് രീതിയില്‍ വിഴിഞ്ഞം-ബാലരാമപുരം റോഡിന്റെ ഭൂനിരപ്പില്‍നിന്ന് 25-30 മീറ്റര്‍ ആഴത്തില്‍ ആവും സിംഗിള്‍ ലൈന്‍ ഭൂഗര്‍ഭപാത നിര്‍മിക്കുക. English Summary:
Vizhinjam Port\“s Rail Dream : Vizhinjam Port railway connectivity project faces significant delays. The underground railway construction tender has been stalled, despite government approval and Konkan Railway\“s prepared documents.