‘ഞാൻ പറഞ്ഞ കാര്യങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയായി; മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറിയും വാ തുറന്നാൽ പറയുന്നത് വർഗീയത’

deltin33 The day before yesterday 22:51 views 924
  



നിലമ്പൂർ∙ ഇടതുപക്ഷത്തോടൊപ്പം നിന്ന താൻ എംഎൽഎ സ്ഥാനം രാജിവച്ച് പറഞ്ഞ കാര്യങ്ങൾ കേരളത്തിലെ ജനങ്ങൾ വളരെ ഗൗരവത്തോടെ ചർച്ചചെയ്തുവെന്ന് പി.വി.അൻവർ. ഇടതുപക്ഷം സ്വീകരിച്ച വർഗീയ നിലപാടുകളാണ് തിരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും വാ തുറന്നാൽ പറയുന്നത് വർഗീയതയാണെന്നും അൻവർ പറഞ്ഞു.  

  • Also Read ‘എന്തുകൊണ്ട് തോറ്റു!; വിശദമായി പരിശോധിക്കും, തെറ്റുണ്ടെങ്കിൽ തിരുത്തും, തിരുവനന്തപുരത്തെ ബിജെപി സംഭാവന ശൂന്യം’   


‘‘ഇടതുപക്ഷ പ്രസ്ഥാനം വർഗീയതയ്ക്ക് എതിരെ നിലകൊണ്ട, തൊഴിലാളികൾക്ക് വേണ്ടി നിലകൊണ്ട പ്രസ്ഥാനമായിരുന്നു. ഈ രണ്ട് നിലപാടിൽ നിന്നും വ്യതിചലിച്ച് കേരളത്തെ പരിപൂർണമായും വർഗീയവത്കരിക്കാനുള്ള രാഷ്ട്രീയ തന്ത്രത്തിന് അടിമപ്പെട്ടതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം സർക്കാരിൽ എടുത്ത പല നിലപാടുകളും. തൊഴിലാളികൾക്കു വേണ്ടി നിലകൊണ്ടിരുന്ന പാർട്ടി പരിപൂർണമായും തൊഴിലാളി വിരുദ്ധമായി. അദാനി അടക്കം പങ്കാളികളാണ് എന്ന് പറയുന്നതിൽ അഭിമാനം കൊണ്ടു. ആശാ വർക്കർമാരുടെ മാസങ്ങളായി തുടർന്ന സമരം ഈ തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. ശബരിമലയിലെ സ്വർണക്കൊള്ളയും സർക്കാരിനുള്ള പങ്കും എല്ലാവരും വലിയ ഗൗരവത്തിൽ ചർച്ച ചെയ്തതാണ്.  

  • Also Read ഈ ‍യുഡിഎഫ് പുതിയ ‘പ്ലാറ്റ്ഫോം’; നിയമസഭാ സ്ഥാനാർഥി നിർണയത്തിലേക്ക് ഉടൻ; ഒരു തർക്കവും ഉണ്ടാവില്ല: വി.ഡി. സതീശൻ അഭിമുഖം   


പിണറായിസത്തിനെതിരായ കനത്ത തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. സർക്കാരിന് തുടരാനുള്ള അവകാശം എന്നോ നഷ്ടപ്പെട്ടതാണ്. എന്നാൽ, പിണറായിയെ പോലെ ഒരാളിൽ നിന്ന് ജനാധിപത്യ മര്യാദ പ്രതീക്ഷിക്കുന്നില്ല. ഏറ്റവും വലിയ വർഗീയത പറയുന്നയാളെ പുകഴ്ത്തിയയാളാണ് മുഖ്യമന്ത്രി. ബിജെപി പോലും വർഗീയതയിൽ നിന്ന് മാറിനിന്ന് വികസനം പറയുമ്പോൾ മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറിയും വാ തുറന്നാൽ വർഗീയത മാത്രം പറയുകയാണ്. അവരുടെ ദുരുദ്ദേശമാണ് കേരളത്തിലെ മതേതര സമൂഹം തള്ളിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി ഇടതുപക്ഷത്തിന് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകും’’ –അൻവർ പറഞ്ഞു.
    

  • രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
      

         
    •   
         
    •   
        
       
  • കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
      

         
    •   
         
    •   
        
       
  • ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദ‌ം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
P.V. Anvar Slams Pinarayi Vijayan for LDF Defeat: PV Anvar criticizes Pinarayi Vijayan and CPM for alleged communal politics, attributing it to LDF\“s election defeat. He claims the government prioritized divisive strategies over secular values and worker rights, leading to public disapproval and foreshadowing future losses.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1110K

Threads

0

Posts

3510K

Credits

administrator

Credits
350176

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.