പനമരത്തെ ആൺകടുവ ഡ്രോൺകണ്ണിൽ; കാടു കയറ്റാൻ ഭരതും വിക്രമും: ഇല്ലെങ്കിൽ മയക്കുവെടി

cy520520 2025-12-17 01:51:19 views 78
  



കൽപറ്റ ∙ വയനാട്ടിൽ ജനവാസമേഖലയിൽ ഭീതി പരത്തിയ കടുവയെ പനമരം മേച്ചേരിയിലെ വയൽപ്രദേശത്ത് കണ്ടെത്തി. കടുവയെ കണ്ടെത്തിയ പുളിയ്ക്കൽ വയൽ മേഖല വനപാലകർ വളഞ്ഞു. കടുവയെ രാത്രിയോടെ കുങ്കിയാനകളെ രംഗത്തിറക്കി വനമേഖലയിലേക്ക് മടക്കാനും അത് സാധ്യമല്ലെങ്കിൽ കൂട്ടിലാക്കി പിടികൂടാനും ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ഡോ.പ്രമോദ് ജി. കൃഷ്ണൻ ഉത്തരവിട്ടു. ഇത് രണ്ടും സാധ്യമല്ലെങ്കിൽ മയക്കുവെടി വച്ച് പിടികൂടാനും ഉത്തരവിൽ പറയുന്നു.

  • Also Read താമരശ്ശേരിയിൽ ബസും കാറും കൂട്ടിയിടിച്ചു, ഇരു വാഹനങ്ങളും നിന്നത് മതിലിൽ ഇടിച്ച്, പരുക്കേറ്റവരുടെ നില ഗുരുതരം – വിഡിയോ   


ചൊവ്വാഴ്ച രാവിലെ പനമരം മേച്ചേരി വയൽ പ്രദേശത്ത് കടുവയുടെ കാൽപാടുകൾ കണ്ടതാണ് ദൗത്യത്തിൽ വഴിത്തിരിവായത്. തിങ്കളാഴ്ച കടുവയുടെ ദൃശ്യം ഡ്രോണിൽ പതിഞ്ഞ പടിക്കംവയലിലെ ജനവാസപ്രദേശത്തിന് ഏതാണ്ട് നാലു കിലോമീറ്റർ അകലെയാണിത്. ആർആർടി സംഘം നേരിൽ കടുവയെ കണ്ടതിനു പിന്നാലെ എൺപതോളം വരുന്ന വനപാലക സംഘം ഉച്ചയോടെ ഈ പ്രദേശം വളഞ്ഞു. വന്യജീവിയുടെ സാന്നിധ്യം ഉണ്ടായിട്ടുള്ളതിനാൽ ഭാരതീയ ന്യായസംഹിത വകുപ്പ് 163 പ്രകാരം പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

  • Also Read രാജ്യാന്തര സൈബർ തട്ടിപ്പ് സംഘം വലയിൽ, കേരളത്തിലും റെയ്ഡ്; പ്രതികൾ തട്ടിയത് 50 കോടി രൂപ   


ഡ്രോൺ അടക്കം ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ വയലിനോട് ചേർന്നുള്ള കാടുപിടിച്ച പ്രദേശത്ത് കടുവയുടെ സാന്നിധ്യം വ്യക്തമായി. കടുവയെ രാത്രിയോടെ തൊട്ടടുത്ത പാതിരിയമ്പം വനമേഖലയിലേക്ക് കയറ്റിവിടാനാണ് ശ്രമമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമൻ പറഞ്ഞു. വയലിന്റെ നടുക്ക് കാടുപിടിച്ചു കിടക്കുന്ന സ്ഥലത്താണ് ഇപ്പോൾ കടുവയെന്നും രാത്രി ഇത് കാടുകയറുമെന്നാണ് അനുമാനമെന്നും അദ്ദേഹം പറഞ്ഞു വയനാട് വന്യജീവി സങ്കേതത്തിലെ 112 ആം നമ്പർ കടുവയാണ് ഇതെന്ന് വ്യക്തമായി. അഞ്ചു വയസ്സുള്ള ആൺകടുവ ആരോഗ്യവാനാണ് വളർത്തുമൃഗങ്ങളെ പിടികൂടുന്നത് അടക്കമുള്ള പ്രശ്നങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല.

  • Also Read കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...   

    

  • കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
      

         
    •   
         
    •   
        
       
  • കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
      

         
    •   
         
    •   
        
       
  • കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മുത്തങ്ങയിൽ നിന്നുള്ള ഭരത്, വിക്രം എന്നീ കുങ്കിയാനകളെയും കടുവയെ കാട് കയറ്റുന്നതിനായി സ്ഥലത്ത് എത്തിച്ചു. കടുവഭീതിയിലുള്ള പനമരം, കണിയാമ്പറ്റ പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്. കടുവയെ കണ്ട മേച്ചേരി പുളിക്കൽ ഭാഗത്ത് കുടുംബങ്ങൾക്ക് വീട്ടിൽ തന്നെ തുടരാൻ നിർദേശം നൽകി. English Summary:
Tiger Spotted in Panamaram: Rescue Operation Underway, Forest officials have surrounded the Pulikkal rice field area where the tiger was found. Efforts are underway to drive the tiger back into the forest or capture it, and prohibitory orders are in place in the Panamaram and Kaniyambatta areas due to the tiger threat.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
135604

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.