കോട്ടയം ∙ കാറ്റു മാറി വീശിയത് ജോസ് കെ.മാണി കണ്ടില്ലേയെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്. കണ്ണടച്ച് ഇരുട്ടാക്കിയാൽ ഒന്നും പറയാനില്ലെന്നും അദ്ദേഹം മനോരമ ഓൺലൈനോട് പറഞ്ഞു. പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് ഗ്രൂപ്പിന് എന്ന ജോസ് കെ.മാണിയുടെ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു ജോസഫ്. കേരള കോൺഗ്രസ് (എം) എൽഡിഎഫിൽ തന്നെ നിൽക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണപ്പാളി മോഷണത്തിന് എതിരെ ഒരക്ഷരം മിണ്ടാൻ അവർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. തെറ്റായ എല്ലാ കാര്യങ്ങൾക്കും കൂട്ടുനിന്ന ശേഷം അവിടെനിന്ന് ഇങ്ങോട്ട് വരുന്നതിൽ അർഥമില്ല. ജനങ്ങൾ വരട്ടെ, അല്ലാതെ നേതാക്കളെ വിളിച്ചു ചേർക്കുന്ന പരിപാടി വേണ്ടെന്നും പി.ജെ. ജോസഫ് പറഞ്ഞു.
- Also Read ‘യുഡിഎഫ് വിട്ടുപോയവർ ചിന്തിക്കണം, മടക്കത്തിന് ഇതാണ് പറ്റിയ സമയം’; കേരള കോൺഗ്രസ് തീരുമാനമെടുക്കട്ടെയെന്ന് സണ്ണി ജോസഫ്
∙ പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് ഗ്രൂപ്പിനെന്നായിരുന്നു ജോസ് കെ.മാണിയുടെ പരാമർശം.
- Also Read ‘ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കും, പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് ഗ്രൂപ്പിന്’
അത്തരം കാര്യങ്ങളോടൊന്നും പ്രതികരിക്കേണ്ട ആവശ്യമില്ല. യാഥാർഥ്യങ്ങൾ കാണാതെയുള്ള പ്രതികരണമാണ് അതൊക്കെ. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളുടെ രാഷ്ട്രീയ സ്ഥിതി മാറ്റാൻ അവരൊരു ശ്രമം നടത്തി. ഇടുക്കിയിലെ 17 ജില്ലാ ഡിവിഷനുകളിൽ 14 എണ്ണത്തിലും യുഡിഎഫ് വിജയിച്ചു. റോഷിയുടെ നിയോജക മണ്ഡലത്തിൽ 9 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലും യുഡിഎഫിനു ഭൂരിപക്ഷമുണ്ട്. ചങ്ങനാശേരിയിലെ തൃക്കൊടിത്താനത്ത് 7300 വോട്ടിലേറെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ ഞങ്ങൾ അവരോടു തോറ്റത്. ഇത്തവണ അത് മറികടന്ന് എഴുന്നൂറോളം വോട്ടിന് ഞങ്ങൾ വിജയിച്ചു. കുറവിലങ്ങാടും കടുത്തുരുത്തിയിലും അവരെ തോൽപിച്ച് ഞങ്ങൾ വിജയിച്ചു. പാലാ മുനിസിപാലിറ്റി സ്ഥിരമായി അവർക്ക് കിട്ടിക്കൊണ്ടിരുന്നതാണ്. എന്നാൽ ഇത്തവണ ഭൂരിപക്ഷം കിട്ടിയില്ല. ഈ കാറ്റ് മാറി വീശിയത് അവർ കണ്ടില്ലേ. കണ്ണടച്ച് ഇരുട്ടാക്കിയാൽ ഒന്നും പറയാനില്ല.
- കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
- കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
- കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
MORE PREMIUM STORIES
∙ എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്നാണ് ജോസ് കെ.മാണി ഇന്നും പറഞ്ഞത്. അവർ യുഡിഎഫിലേക്ക് വരണമെന്ന അഭിപ്രായമുണ്ടോ?
- Also Read ചെത്തല്ലൂരിൽ ബിജെപിയുടെ വിജയം തടഞ്ഞത് സന്ദീപിന്റെ ഇടപെടല്‍? സന്ദീപ് വാരിയരുടെ വരവ് ഗുണവും ദോഷവുമായി: വിലയിരുത്തല്‍
അവർ അവിടെത്തന്നെ നിൽക്കട്ടെ. അവരെക്കൂടാതെ ഞങ്ങൾ വിജയം കൈവരിച്ചതല്ലേ. അവരുടേത് തെറ്റായ നയങ്ങളാണ്. സ്വർണപ്പാളി മോഷണത്തിന് എതിരെ ഒരക്ഷരം മിണ്ടാൻ അവർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. തെറ്റുകളെല്ലാം മൂടിവച്ച് അവിടെ നിൽക്കുന്നവർ അവിടെത്തന്നെ നിൽക്കട്ടെയെന്നേ പറയാനുള്ളൂ.
- Also Read കോൺഗ്രസ് കൗൺസിലർമാരിലൂടെ തൃശൂരിന്റെ മുഖഛായ മാറ്റും: ജോസഫ് ടാജറ്റ്
∙ വന്യജീവി ആക്രമണം ഉൾപ്പെടെയുള്ള വിഷയങ്ങളാണോ കേരള കോൺഗ്രസ് (എം) ന് തിരിച്ചടിയായത്?
- Also Read ശബരിമല സ്വർണക്കൊള്ള: ‘ഞാൻ മോഷ്ടിച്ചെന്ന പരാമര്‍ശം ആവര്‍ത്തിക്കരുത്’, പ്രതിപക്ഷ നേതാവിന്റെ അഭിഭാഷകനോട് കടകംപള്ളി
അതുമാത്രമല്ല, ഇടുക്കി പാക്കേജിന് അനുമതി ലഭിച്ച 56 കോടിയിൽ ഒരു രൂപ പോലും ഇതുവരെ ചെലവാക്കിയിട്ടില്ല. വാഗ്ദാനങ്ങളൊക്കെ ഒരുപാട് പറയുന്നുണ്ടെങ്കിലും അതൊന്നും നിറവേറ്റിയിട്ടില്ല. അത് ജനം തിരിച്ചറിഞ്ഞു.
- Also Read ‘യുഡിഎഫ് വിപുലീകരിക്കും, ആരൊക്കെ വരുമെന്ന് ഇപ്പോഴേ പറഞ്ഞ് സസ്പെൻസ് കളയുന്നില്ല’
∙ കേരള കോൺഗ്രസ് (എം) അണികളും യുഡിഎഫിനാണു വോട്ട് ചെയ്തതെന്ന വിലയിരുത്തലുകളുണ്ടല്ലോ?
- Also Read ‘നല്ല കമ്മ്യൂണിസ്റ്റുകാര്‍ ഇത്തവണ യുഡിഎഫിന് വോട്ടു ചെയ്തു, നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകളുമായി അധികാരത്തിലെത്തും’
ഈ ദുർഭരണത്തിന് എതിരെ ഒരു മാസ് രൂപപ്പെട്ടിട്ടുണ്ട്. ജനങ്ങളാകെ ഈ ഭരണത്തിന് എതിരാണ്. പൊള്ളയായ അവരുടെ പരിപാടികളൊന്നും ഇനി വിലപ്പോകില്ല. തൊടുപുഴയിൽ ഞങ്ങൾ ഒറ്റക്കെട്ടായാണ് നിന്നത്. വി.ഡി.സതീശനും ചെന്നിത്തലയും സണ്ണി ജോസഫും അടൂർ പ്രകാശും ഞാനും എല്ലാം ഒറ്റ വേദിയിൽ ഒരുമിച്ചാണ് പ്രചാരണം ആരംഭിച്ചത്. അത് ഇനിയും തുടരും. ഞങ്ങൾ കൂട്ടായിത്തന്നെ നിയമസഭാ തിരഞ്ഞെടുപ്പിനെയും നേരിടും.
- Also Read ഈ യുഡിഎഫ് പുതിയ ‘പ്ലാറ്റ്ഫോം’; നിയമസഭാ സ്ഥാനാർഥി നിർണയത്തിലേക്ക് ഉടൻ; ഒരു തർക്കവും ഉണ്ടാവില്ല: വി.ഡി. സതീശൻ അഭിമുഖം
∙ ജോസ് കെ.മാണി യുഡിഎഫിലേക്ക് ഇല്ലെന്ന് പറയുമ്പോഴും കോൺഗ്രസ് നേതാക്കളാണല്ലോ താൽപര്യം കാണിക്കുന്നത്?
ഞങ്ങൾ ആരെയും ക്ഷണിച്ചിട്ടില്ലെന്നാണ് വി.ഡി.സതീശൻ പറഞ്ഞത്. യുഡിഎഫിന്റെ വിജയത്തിന് അവർ അനിവാര്യരല്ല. തെറ്റായ എല്ലാ കാര്യങ്ങൾക്കും കൂട്ടുനിന്ന ശേഷം അവിടെനിന്ന് ഇങ്ങോട്ടു വരുന്നതിൽ വലിയ അർഥമൊന്നുമില്ല.
∙ അവരെ മാറ്റിനിർത്തിയാലും, മുന്നണി വിട്ടുപോയ ആർജെഡി ഉൾപ്പെടെയുള്ള കക്ഷികൾ തിരിച്ചുവരണമെന്ന അഭിപ്രായമുണ്ടോ?
ജനങ്ങൾ വരട്ടെ, അല്ലാതെ നേതാക്കളെ വിളിച്ചു ചേർക്കുന്ന പരിപാടി വേണ്ട. നമ്മുടെ ആശയത്തോടു യോജിക്കുന്ന ജനങ്ങൾ വരട്ടെ. യുഡിഎഫ് ഇപ്പോൾത്തന്നെ ശക്തമാണ്. അതിന്റെ തെളിവാണ് ഈ വിജയം.
∙ നിയമസഭാ തിരഞ്ഞെടുപ്പിൽ 2021ലെ അതേ സീറ്റുനില തന്നെയാകുമോ കേരള കോൺഗ്രസ് ആവശ്യപ്പെടുന്നത് ?
അതു മതിയല്ലോ. ഓരോരുത്തർക്കും ശക്തിയുള്ള സ്ഥലത്ത് യോഗ്യരായ സ്ഥാനാർഥികളെ നിർത്തി വിജയിപ്പിക്കുക എന്നതാണ് ലക്ഷ്യം. ആ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകും.
∙ കോട്ടയം പാർലമെന്റ് സീറ്റ് നൽകിയപ്പോൾ നിയമസഭയിൽ കേരള കോൺഗ്രസിന്റെ സീറ്റുകൾ കുറയ്ക്കുമെന്ന് ധാരണയുണ്ടായിരുന്നില്ലേ?
അങ്ങനെ ഒരു ചർച്ചയും നടന്നിട്ടില്ല. അങ്ങനെ കുറയുമെന്ന് എനിക്ക് വിശ്വാസവുമില്ല.
∙ തൊടുപുഴയിൽ പി.ജെ. ജോസഫ് ആയിരിക്കുമോ സ്ഥാനാർഥി അതോ മകൻ അപു ജോൺ മത്സരിക്കുമോ?
എല്ലാം ആ സമയമാകുമ്പോൾ തീരുമാനിക്കും. English Summary:
PJ Joseph\“s Critique of Jose K. Mani\“s Political Stance: PJ Joseph criticizes Jose K. Mani\“s stance and actions. He said that Kerala Congress (M) should remain in the LDF. He asserts that the UDF\“s recent victories demonstrate their strength without the need for Kerala Congress (M) and emphasizes the importance of attracting people based on shared ideologies. |
|