കൊച്ചി∙ ‘പാർട്ടിക്കു വിധേയയായിരിക്കണം, എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാൻ പറ്റണം’, കൊച്ചി മേയർ ആരാകുമെന്ന കോൺഗ്രസിന്റെ കൂടിയാലോചനകൾക്കിടെ പ്രമുഖ നേതാക്കളിലൊരാൾ പ്രതികരിച്ചത് ഇങ്ങനെ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് സാധ്യതകൾ മുതൽ സാമുദായിക സമവാക്യങ്ങളും നേതാക്കളുടെ രാഷ്ട്രീയ താൽപര്യങ്ങളുമെല്ലാം തീരുമാനത്തിൽ നിര്‍ണായകമാകും. വിവിധ അധികാരകേന്ദ്രങ്ങൾ ഉള്ളപ്പോൾ ഇതിനെയെല്ലാം തൃപ്തിപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം കോൺഗ്രസിനെ സംബന്ധിച്ച് എളുപ്പമല്ല. പ്രത്യേകിച്ച് കൊച്ചി മേയർ പദവിയുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസ് ചരിത്രത്തിൽ വിവാദങ്ങളും ഉൾപ്പാർട്ടി പോരുകളുമൊക്കെ ഇടംപിടിച്ചിട്ടുമുണ്ട്.
- Also Read ജയിച്ചത് കൃത്യം \“രണ്ട് വോട്ടിന്\“! 45,000 രൂപ ചെലവ്; നാട്ടിൽ പറന്നെത്തിയ ഈ സഹോദരങ്ങൾ കൽപകഞ്ചേരിക്കാരുടെ ‘സൂപ്പർ സ്റ്റാറുകൾ’
സ്റ്റേഡിയം ഡിവിഷൻ കൗൺസിലറായ ദീപ്തി മേരി വർഗീസാണ് മേയര്‍ സ്ഥാനാർഥിയായി പരിഗണിക്കപ്പെടുന്ന പ്രമുഖരിലൊരാൾ. മൂന്നു വട്ടം മത്സരിച്ചപ്പോൾ രണ്ടു വട്ടവും ദീപ്തി വിജയിച്ചു. കെപിസിസി ജനറൽ സെക്രട്ടറിയെന്ന നിലയില്‍ കോൺഗ്രസിന്റെ രാഷ്ട്രീയമുഖവും എല്ലാവർക്കും സുപരിചിതയുമാണെന്നത് ദീപ്തിക്ക് അനുകൂലമാണ്. നാലാം വട്ടം കൗൺസിലറായി പാലാരിവട്ടം ഡിവിഷനിൽനിന്ന് വിജയിച്ച വി.കെ.മിനിമോളാണ് മേയർ ചർച്ചകളിലുള്ള മറ്റൊരാൾ. കോര്‍പറേഷനിൽ ആരോഗ്യം, പൊതുമരാമത്ത് തുടങ്ങിയ സ്റ്റാൻഡിങ് കമ്മിറ്റികളുടെ ചെയർപഴ്സനായിരുന്നു. കോർപറേഷനിലെ പ്രവർത്തനപരിചയംതന്നെയാണ് മിനിമോള്‍ക്കുള്ള അനുകൂല ഘടകം. മൂന്നുവട്ടം മത്സരിക്കുകയും 2 വട്ടം വിജയിക്കുകയും ചെയ്ത ഫോർട്ട് കൊച്ചി കൗൺസിലർ ഷൈനി മാത്യുവിന്റെ പേരും മേയർ ചർച്ചകളിൽ സജീവമാണ്.
- Also Read നൂറിലധികം തദ്ദേശ സ്ഥാപനങ്ങളിൽ ബിജെപി വോട്ട് നിർണായകം; എൽഡിഎഫിനും യുഡിഎഫിനും പിന്തുണ നൽകരുതെന്ന് നിർദേശം
ഇതിലൊരാളെ തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടായാൽ മേയർ പദവി പങ്കുവയ്ക്കുന്ന കാര്യങ്ങളും ചർച്ചയിലുണ്ട്. എന്നാൽ ഇതിനോട് പാർട്ടിയിൽ ഒരു വിഭാഗം യോജിക്കുന്നില്ല. 2015ലെ ഉദാഹരണമാണ് അവർ ഇതിനായി പറയുന്നത്. അന്ന് രണ്ടര വർഷം കഴിയുമ്പോൾ സൗമിനി ജയിൻ മേയർ പദവി അന്നത്തെ ഫോർട്ട് കൊച്ചി കൗൺസിലർ ഷൈനി മാത്യുവിന് കൈമാറുമെന്നായിരുന്നു കരാറെന്ന് ഒരു വിഭാഗവും അങ്ങനെയൊന്നില്ലെന്നു മറുവിഭാഗവും നിലപാടെടുത്തു. ഒടുവിൽ ഉമ്മൻ ചാണ്ടി അടക്കമുള്ള സംസ്ഥാന നേതൃത്വത്തിനു തന്നെ വിഷയത്തിൽ ഇടപെടേണ്ടി വന്നു. സൗമിനി ജയിൻ കാലാവധി തികച്ചാണ് ഇറങ്ങിയത്. ഇത്തരം വിവാദങ്ങൾ ഒഴിവാക്കാൻ കാലാവധി പകുക്കൽ പ്രായോഗികമല്ലെന്നു വാദിക്കുന്നവരും പാർട്ടി നേതൃത്വത്തിലുണ്ട്.
- കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
- കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
- കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
MORE PREMIUM STORIES
ഡപ്യൂട്ടി മേയറെ കണ്ടെത്തുകയെന്നതും പാര്‍ട്ടിക്കു തലവേദനയാണ്. എറണാകുളം സൗത്ത് ഡിവിഷൻ ബിജെപിയില്‍നിന്ന് പിടിച്ചെടുത്ത കെ.വി.പി.കൃഷ്ണകുമാറിന്റെ പേരും ഉയർന്നുവന്നിട്ടുണ്ട്. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പഴ്സൻമാരെ കണ്ടെത്തുകയാണ് കോൺഗ്രസ് നേതൃത്വത്തിനു മുന്നിലുള്ള മറ്റൊരു തലവേദന. ജനറൽ വിഭാഗത്തിൽ ഇത്തവണയുള്ളത് ടാക്സ്–അപ്പീൽ, പൊതുമരാമത്ത്, ക്ഷേമകാര്യം എന്നീ 3 കമ്മിറ്റികൾ മാത്രമാണ്. ഇതുകൊണ്ട് എങ്ങനെ ഒട്ടേറെ മുതിർന്ന നേതാക്കളെ തൃപ്തിപ്പെടുത്തും എന്ന വെല്ലുവളിയും പാർട്ടി നേതൃത്വത്തിനു മുന്നിലുണ്ട്. നഗരാസൂത്രണം, വികസനം, ആരോഗ്യം, വിദ്യാഭ്യാസം–കായികം കമ്മിറ്റികൾ ഇത്തവണ വനിതാ സംവരണമാണ്. English Summary:
Kochi Mayor: Kochi Mayor election is currently a hot topic, with potential candidates like Deepti Mary Varghese, Minimol VK, and Shiny Mathew being considered. The decision involves navigating political interests and community equations. |