search

വിഴിഞ്ഞം, പായിമ്പാടം, ഓണക്കൂര്‍; വോട്ടെടുപ്പ് ജനുവരി 12ന്, ഫലം 13ന്, പ്രത്യേക വിജ്ഞാപനമായി

Chikheang 2025-12-17 22:51:03 views 1032
  



തിരുവനന്തപുരം∙ സ്ഥാനാർഥികളുടെ മരണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജനുവരി 12 ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 13 ന് രാവിലെ 10 മുതലാണ് വോട്ടെണ്ണൽ. മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ, തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം എന്നീ വാർഡുകളിലാണ് പ്രത്യേക തിരഞ്ഞെടുപ്പ് നടത്തുന്നത്.

  • Also Read 2015 ലെ ‘വിവാദം’ മറന്നിട്ടില്ല; കൊച്ചി മേയറിൽ കോൺഗ്രസ് കരുതലോടെ; ചർച്ചയിൽ ദീപ്തിയും മിനിയും ഷൈനിയും, പക്ഷേ   


നിലവിൽ സ്ഥാനാർഥിയായിരുന്നവർ വീണ്ടും പത്രിക നൽകേണ്ടതില്ല. പുതുതായി പത്രിക സമർപ്പിക്കാൻ താൽപര്യമുള്ളവർക്ക് ഡിസംബർ 24 വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ഡിസംബർ 26 നാണ്. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ഡിസംബർ 29.  

  • Also Read മത്സരിച്ച സീറ്റുകളിലെല്ലാം വോട്ട് കുറഞ്ഞു, കനത്ത പരാജയം, ബിജെപി സഹായിച്ചില്ലെന്ന് പരാതി; എൻഡിഎ വിടാൻ ബിഡിജെഎസിൽ സമ്മർ‌ദ്ദം   


സ്ഥാനാർഥിത്വം പിൻവലിക്കാൻ നേരത്തെ നോട്ടിസ് നൽകിയവർ വീണ്ടും മത്സരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പുതുതായി നാമനിർദ്ദേശം ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ മൂത്തേടം, പാമ്പാക്കുട ഗ്രാമപഞ്ചായത്തുകളിൽ പൂർണമായും വിഴിഞ്ഞം വാർഡിൽ മാത്രമായും മാതൃകാ പെരുമാറ്റചട്ടം നിലനിൽക്കും.
    

  • REFLECTIONS 2025 പിന്നെയും പിന്നെയും ബുക്കിങ്; എന്തുകൊണ്ട് കേരളത്തിലെ ഈയിടങ്ങളിൽ ഇത്രയും തിരക്ക്? 2025ൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെത്തിയത് ഇവിടെ
      

         
    •   
         
    •   
        
       
  • തിയറ്ററുകൾക്ക് അന്ന് വെല്ലുവിളിയായത് ആ സീരിയൽ; മോശം റിവ്യൂ കൊണ്ട് കാര്യമില്ല; ‘ലോക’ ടീമിന്റെ തീരുമാനം റെക്കോർഡിട്ടു
      

         
    •   
         
    •   
        
       
  • നിങ്ങളുടെ കഴുത്തിലുണ്ടോ ആ അടയാളം? ശ്രദ്ധിക്കണം, ശരീരത്തില്‍ ഇൻസുലിൻ പ്രവർത്തിക്കില്ല; ഉറപ്പാക്കിയിട്ടുണ്ടോ ഈ 3 ‘സേഫ്റ്റി’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kerala local body election: special elections are announced following candidate deaths. Voting will be held on January 12th, and counting will begin on January 13th in the three wards where elections were postponed.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953