കോഴിക്കോട്∙ 45 വർഷം തുടർച്ചയായി ഇടതുപക്ഷം ഭരിച്ച കോഴിക്കോട് കോർപറേഷനിൽ കേവല ഭൂരിപക്ഷമായ 39 എൽഡിഎഫിന് നഷ്ടമായത് 5 വാർഡുകളിൽ 50 വോട്ടിൽ താഴെ വോട്ടിന് പരാജയപ്പെട്ടതു മൂലം. പുനർനിർണയത്തിൽ ഇത്തവണ വാർഡുകളുടെ എണ്ണം 75 ൽ നിന്ന് 76 ആയി. കേവല ഭൂരിപക്ഷത്തിനു വേണ്ട വാർഡ് എണ്ണം 39 ആയി. തിരഞ്ഞെടുപ്പിൽ 35 സീറ്റ് നേടി എൽഡിഎഫ് വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം ലഭിച്ചില്ല. അതേസമയം സ്വതന്ത്രർ ഉൾപ്പെടെ യുഡിഎഫിന് 28, എൻഡിഎ – 13 എന്നാണ് മറ്റു മുന്നണികളുടെ നില. കോർപറേഷനിലെ വെസ്റ്റ്ഹിൽ, ബേപ്പൂർ, നദീനഗർ, സിവിൽ സ്റ്റേഷൻ, വെള്ളിമാട്കുന്ന് എന്നീ അഞ്ചു വാർഡുകളാണ് മൊത്തം 50 വോട്ടിന്റെ വ്യത്യാസത്തിൽ സിപിഎമ്മിന് നഷ്ടമായത്. രണ്ടു വാർഡിൽ ‘അപര’ സ്ഥാനാർഥികളുടെ സാന്നിധ്യമാണ് വിനായത്. ബേപ്പൂർ വാർഡിൽ വിജയിച്ച ബിജെപി സ്ഥാനാർഥി ഷിനു പിണ്ണാണത്ത് നേടിയത് 2,520 വോട്ടാണ്. തൊട്ടുപിന്നിൽ സിപിഎമ്മിന്റെ തോട്ടുങ്ങൽ രജനിക്ക് ലഭിച്ചത് 2,507 വോട്ട് – വ്യത്യാസം 13 വോട്ട്.
- Also Read ചങ്ങരോത്ത് പഞ്ചായത്തിൽ വിജയാഹ്ലാദത്തിനിടെ ശുദ്ധികലശം; 10 പേർക്കെതിരെ കേസെടുത്തു
സ്വതന്ത്രയായി മത്സരിച്ച രജനി 58 വോട്ട് നേടിയപ്പോൾ ഷിനു പൊൻമിളി എന്ന സ്വതന്ത്രൻ നേടിയത് 11 വോട്ട്. നദീനഗറിൽ വിജയിച്ച മുസ്‌ലിം ലീഗ് സ്ഥാനാർഥി ഫസ്ന ഷംസുദ്ധീൻ നേടിയത് 2,223 വോട്ട്. തൊട്ടുപിന്നിൽ സിപിഎമ്മിന്റെ സി.കെ.സീനത്ത് നേടിയത് 2,216 വോട്ട് – വ്യത്യാസം 7 വോട്ട്. സ്വതന്ത്ര സ്ഥാനാർഥി സീനത്ത് നേടിയത് 30 വോട്ട്. വെസ്റ്റ്ഹില്ലിൽ കോൺഗ്രസ് സ്ഥാനാർഥി 1,896 വോട്ട് നേടി ജയിച്ചപ്പോൾ രണ്ടാമതെത്തിയ സിപിഎം സ്ഥാനാർഥി ഷിജു പി.ആർ. നേടിയത് 1,891 വോട്ട് – വ്യത്യാസം വെറും 5 വോട്ട്. സിവിൽ സ്റ്റേഷൻ വാർഡിൽ വിജയിച്ച ബിജെപി സ്ഥാനാർഥി വിനീത സജീവ് 1,444 വോട്ട് നേടിയപ്പോൾ വെറും 11 വോട്ട് മാത്രം വ്യത്യാസത്തിലാണ് സിപിഎമ്മിന്റെ പി.ബി.മഞ്ജു അനൂപ് രണ്ടാമതായത്. വെള്ളിമാട്കുന്ന് വാർഡിൽ കോൺഗ്രസിന്റെ സ്വപ്ന മനോജ് 1,784 വോട്ടോടെ വിജയിച്ചപ്പോൾ സിപിഎമ്മിന്റെ പ്രമീള ബാലഗോപാൽ പിന്നിലായത് വെറും 14 വോട്ടിന്. 1,770 വോട്ടാണ് പ്രമീള നേടിയത്.
- Also Read ‘തദ്ദേശഫലം പേടിപ്പിച്ചു: മൂന്നാം പിണറായി സർക്കാർ സ്വപ്നം തകർന്നു; മുഖ്യമന്ത്രിക്ക് സമനില തെറ്റി’
∙ 22 ൽ താഴെ വോട്ടിൽ യുഡിഎഫിന് നഷ്ടം 4 സീറ്റ്
യുഡിഎഫിലെ സ്ഥിതിയും വേറിട്ടല്ല. 9 മുതൽ 22 വോട്ടിന് മാത്രം കയ്യകലത്തിൽ ഏതാനും വാർഡുകൾ നഷ്ടപ്പെട്ടു. ബിജെപി ജയിച്ച പുതിയറ, സിപിഎം ജയിച്ച ചെലവൂർ, അരക്കിണർ, ചെറുവണ്ണൂർ വെസ്റ്റ് എന്നീ വാർഡുകളാണ് നേരിയ വ്യത്യാസത്തിൽ യുഡിഎഫിനെ കൈവിട്ടത്. 2010 ൽ 34 സീറ്റ് നേടിയതാണ് കോഴിക്കോട് കോർപറേഷൻ ചരിത്രത്തിൽ യുഡിഎഫിന്റെ ഏറ്റവും വലിയ സീറ്റ് നേട്ടം. കഴിഞ്ഞ തവണ 7 വാർഡിൽ ജയിച്ച ബിജെപി ഇത്തവണ 13 വാർഡിലാണ് ജയിച്ചത്. 17 വാർഡിൽ രണ്ടാം സ്ഥാനത്ത് എത്തി. ഈ കണക്കുകൾ അനുസരിച്ച് ഒരു നിയമസഭാ സീറ്റ് ലഭിച്ചേക്കുമെന്ന പ്രതീക്ഷകളിലാണ് ബിജെപി. കോൺഗ്രസ് ജയിച്ചുവരുന്ന ചാലപ്പുറം വാർഡ് കോൺഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങൾക്കിടയിൽ ഇത്തവണ ബിജെപി പിടിച്ചെടുക്കുകയായിരുന്നു. നിലവിലെ മേയർ ബീന ഫിലിപ്പ് കഴിഞ്ഞ തവണ ജയിച്ച പൊറ്റമ്മലിൽ ബിജെപിയുടെ ടി.രനീഷ് ജയിച്ചു. മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ബേപ്പൂർ വാർഡിൽ ബിജെപിയുടെ ഷിനു പിണ്ണാണത്ത് 2520 വോട്ടു നേടി ജയിച്ചു.
- സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
- കൊൽക്കത്തയ്ക്ക് അവരെ മാറ്റിമാറ്റി കളിപ്പിക്കാം; പ്രശാന്ത് വീറിൽ ചെന്നൈ കാണുന്നത് ആ മികവ്; താരങ്ങൾക്ക് ‘വില കൂട്ടിയത്’ കാവ്യ മാരൻ!
- നട്ടെല്ലിൽനിന്ന് ബലൂൺ പോലെ പുറത്തേക്ക് തള്ളും; സ്ഥിരം നടുവേദനയുടെ കാരണം മറ്റൊന്നല്ല; ഇങ്ങനെ ചെയ്താൽ ഡിസ്ക് തകരാർ പരിപൂർണമായി മാറും!
MORE PREMIUM STORIES
English Summary:
Kozhikode Corporation Election Analysis: Kozhikode Corporation Election Results reveal a setback for CPM, losing its majority by a narrow margin in several wards. The LDF failed to secure a clear majority, highlighting close races and unexpected outcomes in the recent elections. |