‘ശരിയാണ്, ബംഗാൾ ദുരിതമനുഭവിക്കുകയാണ്; ഉത്തരവാദികൾ നിങ്ങളാണ്’: മോദിയുടെ പരാമർശത്തിൽ തിരിച്ചടിച്ച് തൃണമൂൽ

deltin33 2025-12-20 04:51:13 views 340
  



കൊൽക്കത്ത ∙ ബംഗാൾ സന്ദർശനത്തിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷമായി തിരിച്ചടിച്ച് തൃണമൂൽ കോൺഗ്രസ്. ബംഗാളിനു നൽകാനുള്ള പണം കേന്ദ്ര സർക്കാർ തടഞ്ഞുവയ്‌ക്കുകയാണെന്നും സംസ്ഥാനത്തിന്റെ സാംസ്കാരിക സ്വത്വത്തെ അപമാനിക്കുകയാണെന്നും ജനങ്ങളെ ലക്ഷ്യം വയ്‌ക്കുകയാണെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. അതേസമയം, സംസ്ഥാനം അദ്ദേഹത്തെ ഒരു അതിഥിയായി സ്വാഗതം ചെയ്യുമെന്നും തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി.  

  • Also Read യുക്രെയ്‌ൻ യുദ്ധം: ‘പന്ത് യുറോപ്പിന്റെയും യുക്രെയ്‌‌ന്റെയും കോർട്ടിൽ; ചർച്ചകൾ വലിച്ചുനീട്ടുകയാണെന്ന വാദം തെറ്റ്’: പുട്ടിൻ   


‘നിങ്ങൾ പറഞ്ഞത് ശരിയാണ്, മിസ്റ്റർ മൻ കി ബാത്ത് പ്രധാനമന്ത്രി. ബംഗാൾ ദുരിതമനുഭവിക്കുകയാണ്. എന്നാൽ അതിന് ഉത്തരവാദികൾ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സർക്കാരുമാണ്. 2017-18, 2023-24 കാലയളവിൽ സംസ്ഥാനത്തു നിന്ന് ജിഎസ്ടി വഴിയും നേരിട്ടുള്ള നികുതികളായും 6.5 ലക്ഷം കോടിയിലധികം രൂപ പിരിച്ചെടുത്തിട്ടും, സംസ്ഥാനത്തിന് അവകാശപ്പെട്ട ഏകദേശം 2 ലക്ഷം കോടി രൂപയുടെ കുടിശിക കേന്ദ്ര സർക്കാർ തടഞ്ഞുവച്ചിരിക്കുകയാണ്.

കേന്ദ്ര സർക്കാർ ബംഗാളിന്റെ സാംസ്കാരിക, ആത്മീയ, നാഗരിക പ്രതീകങ്ങളെ ആവർത്തിച്ച് അപമാനിച്ചു. മാതൃഭാഷ സംസാരിക്കുന്നതിന്റെ പേരിൽ സംസ്ഥാനത്തെ ജനങ്ങളെ ബംഗ്ലാദേശികൾ എന്നു മുദ്രകുത്തുകയും തടങ്കലിൽ വയ്‌ക്കുകയും അനധികൃതമായി നാടുകടത്തുകയും ചെയ്യുന്നു.’ – തൃണമൂൽ കോൺഗ്രസ് സമൂഹമാധ്യമത്തിൽ കുറിച്ചു.   
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


‘സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകർക്കാൻ ബിജെപി പണവും കേന്ദ്ര ഏജൻസികളെയും മാധ്യമങ്ങളിലെ ഒരു വിഭാഗത്തെയും ദുരുപയോഗം ചെയ്യുകയാണ്.  അതേസമയം, സന്ദർശകരോട് ബംഗാൾ എപ്പോഴും ആതിഥ്യമര്യാദ പുലർത്താറുണ്ട്. കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ വിദേശ വിനോദസഞ്ചാരികളെ സ്വീകരിച്ച രണ്ടാമത്തെ സംസ്ഥാനം ഞങ്ങളായിരുന്നു, ഞങ്ങൾ നിങ്ങളെയും സ്വാഗതം ചെയ്യും. പക്ഷേ തെറ്റിദ്ധാരണ വേണ്ട. ഇതിന് മുൻപുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും എന്നപോലെ 2026-ലും ബംഗാളിലെ ജനങ്ങൾ നിങ്ങളെ തിരസ്കരിക്കും’ – തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി.  

ബംഗാളിലെ ജനങ്ങൾ തൃണമൂൽ കോൺഗ്രസിന്റെ ദുർഭരണത്തിൽ എല്ലാ മേഖലകളിലും ദുരിതമനുഭവിക്കുകയാണെന്നും ബിജെപി ജനങ്ങളുടെ പ്രതീക്ഷയായി ഉയർന്നുവന്നിരിക്കുന്നു എന്നും സമൂഹമാധ്യമ പോസ്റ്റിൽ നരേന്ദ്ര മോദി പരാമർശിച്ചതിനു പിന്നാലെയായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ പ്രതികരണം. ‘ഡിസംബർ 20-ന് ഉച്ചകഴിഞ്ഞ്, ഞാൻ റാണാഘട്ടിൽ ബിജെപി റാലിയെ അഭിസംബോധന ചെയ്യും. കേന്ദ്ര സർക്കാരിന്റെ നിരവധി ജനപക്ഷ പദ്ധതികളിൽ നിന്ന് ബംഗാളിലെ ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്നുണ്ട്. അതേസമയം, തൃണമൂൽ കോൺഗ്രസിന്റെ ദുർഭരണത്തിൽ എല്ലാ മേഖലകളിലും ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. തൃണമൂൽ കോൺഗ്രസിന്റെ കൊള്ളയും ഭീഷണിയും എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു. അതുകൊണ്ടാണ് ബിജെപി ജനങ്ങളുടെ പ്രതീക്ഷയാകുന്നത്.’ – നരേന്ദ്ര മോദി സമൂഹമാധ്യമ പോസ്റ്റിൽ കുറിച്ചു.  English Summary:
\“You Are Responsible\“: Trinamool Congress Hits Back at Modi Over \“Bengal is Suffering\“ Remark
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1210K

Threads

0

Posts

3710K

Credits

administrator

Credits
376635

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.