തിരുവനന്തപുരം∙ തദ്ദേശതിരഞ്ഞെടുപ്പില്‍ 2020ല്‍ നേടിയതിനേക്കാള്‍ 3346 വാര്‍ഡുകള്‍ നേടി ഇക്കുറി യുഡിഎഫ് മിന്നും ജയം സ്വന്തമാക്കിയപ്പോള്‍ എല്‍ഡിഎഫിന് നഷ്ടമായത് 1117 വാര്‍ഡുകള്‍. എന്‍ഡിഎയ്ക്ക് 323 വാര്‍ഡുകള്‍ അധികം ലഭിച്ചു. 2020ല്‍ 21900 വാര്‍ഡുകള്‍ ആയിരുന്നത് വാര്‍ഡ് വിഭജനത്തിനു ശേഷം 23612 ആയി വര്‍ധിച്ചിരുന്നു.
- Also Read ‘ആരാണ് ഈ മറ്റുള്ളവര്‍, അപാകത നിറഞ്ഞ വോട്ടർ പട്ടിക’; എസ്‌ഐആറിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി
23573 സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഗ്രാമ, ബ്ലോക്ക്, ജില്ല, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളിലായി 8889 വാര്‍ഡുകളാണ് എല്‍ഡിഎഫിനു ലഭിച്ചത്. ഇതില്‍ സിപിഎമ്മിന് 7455, സിപിഐ- 1018, കേരളാ കോണ്‍ഗ്രസ് എം-246, രാഷ്ട്രീയ ജനതാദള്‍-63, ജനതാദള്‍ (എസ്)-44, എന്‍സിപി-25, കേരളാ കോണ്‍ഗ്രസ് (ബി)-15, ഇന്ത്യന്‍ നാഷണല്‍ ലീഗ്-9, കോണ്‍ഗ്രസ് എസ്-8, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് - 6 എന്നിങ്ങനെയാണ് സീറ്റ് നില. 2020ല്‍ സിപിഎമ്മിന് 8193 സീറ്റുകള്‍ ഉണ്ടായിരുന്നു. നാനൂറിലേറെ ഗ്രാമപഞ്ചായത്തു വാര്‍ഡുകളാണ് നഷ്ടപ്പെട്ടത്.
- Also Read കണ്ണിനും വരാം കാൻസർ; സ്ട്രെസ് അധികമെങ്കിൽ ആ നേത്രരോഗത്തിനു സാധ്യത! വേദനയില്ല, അറിയാൻ വൈകും! കുട്ടികളിലെ ‘യുവിയൈറ്റിസ് ’ അപകടകാരി
യുഡിഎഫിന് ആകെ 11103 വാര്‍ഡുകളാണ് നേടാന്‍ കഴിഞ്ഞത്. 2020ല്‍ ഇത് 7757 ആയിരുന്നു. ഇത്തവണ കോണ്‍ഗ്രസിന് 7817 സീറ്റുകള്‍ ലഭിച്ചു. ലീഗിന് 2844 സീറ്റും കേരളാ കോണ്‍ഗ്രസ് - 332, ആര്‍എസ്പി - 57, കേരളാ കോണ്‍ഗ്രസ് (ജേക്കബ്)-34, സിഎംപി-10, കേരളാ ഡമോക്രാറ്റിക് പാര്‍ട്ടി-8, ഫോര്‍വേഡ് ബ്ലോക്ക് - 1 എന്നിങ്ങനെയാണ് സീറ്റ് ലഭിച്ചത്. എന്‍ഡിഎയ്ക്ക് 1920 സീറ്റുകളിലാണ് വിജയം. അതില്‍ ബിജെപിക്ക് 1914 വാര്‍ഡുകളും ബിഡിജെഎസിന് 5, ലോക്ജനശക്തി പാര്‍ട്ടിക്ക് ഒന്നും സീറ്റാണ് ലഭിച്ചത്.
- REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
- കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
- സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
MORE PREMIUM STORIES
തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 38.81 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ എല്‍ഡിഎഫിന് 33.45 ശതമാനവും എന്‍ഡിഎയ്ക്ക് 14.71 ശതമാനവുമാണ് വോട്ട് ലഭിച്ചത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ഡിഎയ്ക്ക് എല്‍ഡിഎഫിന്റെ അടുത്താണ് വോട്ട് ശതമാനം. എന്‍ഡിഎയ്ക്ക് 34.52 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ എല്‍ഡിഎഫിന് 34.65 ശതമാനവും യുഡിഎഫിന് 26.28 ശതമാനവുമാണ് വോട്ട്. കൊച്ചിയിലും തൃശൂരും എല്‍ഡിഎഫ് വോട്ട് ശതമാനം 28 ശതമാനത്തോളം മാത്രമാണ്. കൊല്ലത്തും കോഴിക്കോടും എന്‍ഡിയ്ക്ക് വോട്ട് ശതമാനം 22 ശതമാനത്തിനു മുകളിലാണ്. English Summary:
Kerala Local Body Election: UDF gains in the Kerala election saw the front secure a stunning victory with 3,346 more wards than in 2020, significantly altering the local political landscape. LDF\“s losses, NDA\“s gains, and the crucial vote share percentages across Kerala. |