കോട്ടയം ∙ ഇന്നു സത്യപ്രതിജ്ഞ ചെയ്യാനിരുന്ന നിയുക്ത ഗ്രാമപ്പഞ്ചായത്തംഗം ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മീനടം പഞ്ചായത്ത് ഒന്നാം വാർഡ് ചീരംകുളത്തുനിന്നു ജയിച്ച യുഡിഎഫ് അംഗം പൊത്തൻപുറം ഊട്ടിക്കുളം തച്ചേരിൽ പ്രസാദ് നാരായണൻ (59) ആണു മരിച്ചത്. പഞ്ചായത്ത് പ്രസിഡന്റായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള പ്രസാദ് തുടർച്ചയായി 30 വർഷം പഞ്ചായത്തംഗമായിരുന്നു. ഇത്തവണത്തേത് ഏഴാമത്തെ വിജയമാണ്.
- Also Read കമലിന്റെ തിരിച്ചുവരവിന് വഴിതെളിച്ച ശ്രീനിവാസൻ; ആ സിനിമ മുതൽ സത്യൻ അന്തിക്കാടിന്റെ സമയം തെളിഞ്ഞു; പ്രിയദർശൻ നൽകിയ വേഷങ്ങളിൽ പ്രതിഭയുടെ തിളക്കം!
ഇന്നലെ രാവിലെ പ്രവർത്തകർക്കൊപ്പം പ്രസാദ് വാർഡിലെ വീടുകളിൽ പോയി വോട്ടർമാരെ നേരിൽകണ്ട് മിഠായി വിതരണം ചെയ്തിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മീനടത്ത് പ്രകടനം നടത്താനും ഇതിനു മുൻപ്, പഞ്ചായത്ത് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ കോൺഗ്രസ് അംഗങ്ങളും ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ എത്തി പുഷ്പാർച്ചന നടത്താനും തീരുമാനിച്ചിരുന്നു. വീട്ടിലെത്തിയ പ്രസാദിനു പക്ഷേ, അവിടേക്ക് എത്താനായില്ല. മറ്റുള്ളവർ എല്ലാവരും കബറിടത്തിൽ എത്തിയപ്പോഴാണ് പ്രസാദിന്റെ മരണവിവരം വിവരം അറിയുന്നത്.
- Also Read യാത്രക്കാരനെ പൈലറ്റ് ആക്രമിച്ചത് സിഐഎസ്എഫ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെ; അക്രമം കണ്ടിട്ടും ഇടപെട്ടില്ലെന്ന് ആരോപണം
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എം.സ്കറിയയുടെ നേതൃത്വത്തിൽ മറ്റു പഞ്ചായത്തംഗങ്ങളും കോൺഗ്രസ് പ്രവർത്തകരും വസതിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. ഇന്നു 2 മണിയോടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പുതുപ്പള്ളി കവലയിൽ എത്തിച്ചേരും. തുടർന്നു നാരകത്തോട്, അടുമ്പുംകാട്, മഠത്തിൽ കവല വഴി മീനടം ആശുപത്രിപ്പടിയിൽ എത്തിച്ചേരും. കോൺഗ്രസ് ഭവനിൽ 4നു പൊതുദർശനം. 5നു പഞ്ചായത്ത് ഓഫിസ് അങ്കണത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാനും അവസരം ഉണ്ടാകും. 5.30നു മൃതദേഹം വീട്ടിൽ കൊണ്ടുവരും. നാളെ രാവിലെ 11നു വീട്ടുവളപ്പിൽ ദഹിപ്പിക്കും. ഭാര്യ: മല്ലപ്പള്ളി ചേച്ചാടിക്കൽ പ്രീത പ്രസാദ്. മകൻ: ഹരി നാരായണ പ്രസാദ് (എംകോം വിദ്യാർഥി).
- REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
- കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
- സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
MORE PREMIUM STORIES
English Summary:
Tragedy In Kottayam: Prasad Narayanan Death has shocked the Kottayam political community after the veteran leader passed away from a heart attack. The 59-year-old UDF member, who had just won his seventh election, died the day before he was to be sworn into office. |