വാഷിങ്ടൻ∙ ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട് യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് അവരുടെ വെബ്‌പേജിൽ പ്രസിദ്ധീകരിച്ചിരുന്നവയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫോട്ടോ അടക്കമുള്ള രേഖകൾ അപ്രത്യക്ഷമായി. പ്രസിദ്ധീകരിച്ച് 24 മണിക്കൂറിനുള്ളിലാണ് 16 ഫയലുകൾ അപ്രത്യക്ഷമായത്. എന്നാൽ ഇതു സംബന്ധിച്ച് സർക്കാരിൽനിന്ന് യാതൊരു വിശദീകരണവും പുറത്തുവന്നിട്ടില്ല.
- Also Read എഐയാണ് ഗൂഗിളിന്റെ ഭാവി, കാൽ നൂറ്റാണ്ട് മുൻപേ പ്രവചിച്ച ലാറി പേജ്
വെള്ളിയാഴ്ച ഇവ വെബ്‌പേജിൽ ഉണ്ടായിരുന്നു. ശനിയാഴ്ചയാണ് അപ്രത്യക്ഷമായത്. നഗ്നരായ സ്ത്രീകളെ ചിത്രീകരിക്കുന്ന പെയിന്റിങ്ങുകളുടെ ചിത്രങ്ങൾ, ഒരു അലമാരയിലും ഡ്രോയറുകളിലുമായി അടുക്കിവച്ച ഫോട്ടോകളുടെ ശ്രേണി എന്നിവ ഉൾപ്പെട്ടിരുന്നു. ഇതിലൊരു ചിത്രത്തിൽ, ഡ്രോയറിനുള്ളിലെ മറ്റ് ഫോട്ടോകൾക്കിടയിൽ, എപ്‌സ്റ്റൈൻ, മെലാനിയ ട്രംപ്, എപ്‌സ്റ്റൈന്റെ ദീർഘകാല കൂട്ടാളി ഗിലെയ്ൻ മാക്‌സ്‌വെൽ എന്നിവർക്കൊപ്പം നിൽക്കുന്ന ട്രംപിന്റെ ഒരു ഫോട്ടോയും ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് ഫയലുകൾ നീക്കിയതെന്നോ അത് മനഃപൂർവമായിരുന്നോ തുടങ്ങിയ കാര്യങ്ങളിലൊന്നും ജസ്റ്റിസ് ഡിപ്പാർട്മെന്റ് വ്യക്തത വരുത്തിയിട്ടില്ല.
- Also Read ഉസ്മാൻ ഹാദിയുടെ കൊലപാതകം, ബംഗ്ലദേശ് കത്തുന്നു; ഹിന്ദു യുവാവിനെ തല്ലിക്കൊന്നത് അതിക്രൂരമായി
∙ ‘അമേരിക്കൻ ജനതയ്ക്ക് സുതാര്യത ആവശ്യമാണ്’
- മമ്മൂട്ടിക്ക് നിർബന്ധപൂർവം വാങ്ങിക്കൊടുത്ത റോൾ; ചുരുട്ടിപ്പിടിച്ച 50 രൂപയുമായി മോഹൻലാൽ; ശ്രീനി മലയാളത്തിനു സമ്മാനിച്ച സൂപ്പർസ്റ്റാറുകൾ!
- മലയാളിയുടെ ‘മനസ്സുനോക്കിയന്ത്രം’: തിലകനും മോഹന്‍ലാലും ഉർവശിയുമെല്ലാം ആ വാക്കുകൾ പറഞ്ഞപ്പോൾ, ശ്രീനിവാസനായിരിക്കില്ലേ ഉള്ളിൽ കരഞ്ഞത്...
- ശ്രീനിവാസൻ നിർമിച്ചത് കേരളത്തിലെ ആദ്യ ‘ഗ്രീൻഹൗസ്’; 6,364 ചതുരശ്രയടി വീടിന് കിട്ടിയ പ്ലാറ്റിനം ഗ്രേഡും ആദ്യത്തേത്; ദുബായിലെ സ്വപ്നം കണ്ടനാട്ടിൽ നടപ്പാക്കി!
MORE PREMIUM STORIES
ദുരൂഹമായ ഈ നീക്കം വലിയ അഭ്യൂഹങ്ങൾക്കു വഴിവച്ചിട്ടുണ്ട്. എപ്‌സ്റ്റൈനെയും അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള ശക്തരായ വ്യക്തികളെയും കുറിച്ചുള്ള ദുരൂഹത വർധിപ്പിക്കുകയാണ് ഈ നീക്കം. ‘‘മറ്റെന്തെല്ലാമാണ് മറച്ചുവയ്ക്കുന്നത്? അമേരിക്കൻ ജനതയ്ക്ക് സുതാര്യത ആവശ്യമാണ്’’ എന്നാണ് ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റ് അംഗങ്ങൾ ട്രംപിന്റെ ചിത്രം കാണാതായതിനെക്കുറിച്ച് എക്‌സിൽ കുറിച്ചത്.
പുറത്തുവിട്ട പതിനായിരക്കണക്കിന് പേജുകൾ എപ്‌സ്റ്റൈന്റെ കുറ്റകൃത്യങ്ങളെക്കുറിച്ചോ ഗുരുതരമായ ഫെഡറൽ കുറ്റങ്ങളിൽനിന്നു വർഷങ്ങളോളം രക്ഷപ്പെടാൻ അദ്ദേഹത്തെ അനുവദിച്ച പ്രോസിക്യൂഷൻ തീരുമാനങ്ങളെക്കുറിച്ചോ പുതിയ വിവരങ്ങളൊന്നും നൽകിയിട്ടില്ല. മാത്രമല്ല, ഇരകളുമായുള്ള എഫ്ബിഐ അഭിമുഖങ്ങൾ, കുറ്റം ചുമത്തുന്നതിനെക്കുറിച്ചുള്ള ആഭ്യന്തര മെമ്മോകൾ തുടങ്ങിയ പ്രധാന രേഖകൾ ഒഴിവാക്കുകയും ചെയ്തു.
എപ്‌സ്റ്റൈനെക്കുറിച്ച് പ്രതീക്ഷിച്ചിരുന്ന ഏറ്റവും നിർണായകമായ ചില രേഖകൾ, പതിനായിരക്കണക്കിന് പേജുകളുള്ള പ്രാരംഭ വെളിപ്പെടുത്തലുകളിൽ ഒരിടത്തും കണ്ടെത്താനായിട്ടില്ല. ഇരകളുമായുള്ള എഫ്ബിഐ അഭിമുഖങ്ങളും കുറ്റം ചുമത്തുന്നതുമായി ബന്ധപ്പെട്ട ആഭ്യന്തര മെമ്മോകളും കാണാനില്ല. ഈ രേഖകൾ പുറത്തുവന്നിരുന്നെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർ കേസിനെ എങ്ങനെ കണ്ടുവെന്നും 2008 ൽ കുറ്റം സമ്മതിക്കാൻ എപ്‌സ്റ്റൈനെ എന്തുകൊണ്ട് അനുവദിച്ചുവെന്നും വിശദീകരിക്കാൻ സഹായിക്കുമായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
കോൺഗ്രസ് പാസാക്കിയ നിയമപ്രകാരം പുറത്തുവിടേണ്ട രേഖകളിൽ, ബ്രിട്ടനിലെ മുൻ രാജകുമാരൻ ആൻഡ്രൂ ഉൾപ്പെടെ എപ്‌സ്റ്റൈനുമായി ബന്ധമുള്ള നിരവധി പ്രമുഖരെക്കുറിച്ചു കാര്യമായ പരാമർശങ്ങളില്ല. ആരെയൊക്കെയാണ് സൂക്ഷ്മമായി നിരീക്ഷിച്ചത്, ആരെയൊക്കെ നിരീക്ഷിച്ചില്ല, ഈ വെളിപ്പെടുത്തലുകൾ എത്രത്തോളം പൊതു ഉത്തരവാദിത്തം ഉറപ്പാക്കുന്നു എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ വീണ്ടും ഉയർത്താനാണ് ഈ നടപടി വഴിയിട്ടിരിക്കുന്നത്. English Summary:
Trump-Epstein Photo Vanishes: Donald Trump photo deletion raises serious questions about transparency in the Epstein case. The removal of files from the US Justice Department website has sparked speculation and demands for accountability. Further investigation is needed to determine the reasons behind the deletion and ensure that all relevant information is available to the public. |