ധാക്ക∙ കഴിഞ്ഞയാഴ്ച അക്രമികളുടെ വെടിയേറ്റ് മരിച്ച തീവ്രനിലപാടുകാരനായ ഷരീഫ് ഉസ്മാൻ ഹാദിയുടെ ആദർശങ്ങൾ പിന്തുടരുമെന്ന് ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ശനിയാഴ്ച ഹാദിയുടെ സംസ്കാര ചടങ്ങിലെത്തിയ ആയിരക്കണക്കിന് പേരുടെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത യൂനുസ്, ഹാദിയുടെ സ്വപ്നം സാക്ഷാത്കരിക്കുമെന്നും അത് തലമുറകളിലേക്ക് എത്തിക്കുമെന്നും ഉറപ്പുനൽകി.
- Also Read ഉസ്മാൻ ഹാദിയുടെ കൊലപാതകം, ബംഗ്ലദേശ് കത്തുന്നു; ഹിന്ദു യുവാവിനെ തല്ലിക്കൊന്നത് അതിക്രൂരമായി
‘‘പ്രിയപ്പെട്ട ഉസ്മാൻ ഹാദി, ഞങ്ങൾ ഇവിടെ വന്നത് നിങ്ങളോടു വിട പറയാനല്ല. നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിലാണ്. ബംഗ്ലദേശ് നിലനിൽക്കുന്നിടത്തോളം കാലം, നിങ്ങൾ എല്ലാ ബംഗ്ലദേശികളുടെയും ഹൃദയങ്ങളിൽ ഉണ്ടാകും. അവിടെനിന്നു നിങ്ങളെ നീക്കം ചെയ്യാൻ ആർക്കും കഴിയില്ല. ലക്ഷക്കണക്കിന് ആളുകൾ ഇന്ന് ഇവിടെ ഒത്തുകൂടിയിരിക്കുന്നു, തിരമാലകൾ പോലെ അവർ വന്നുകൊണ്ടിരിക്കുന്നു. അതേസമയം, ബംഗ്ലദേശിലുടനീളമുള്ള കോടിക്കണക്കിനു ജനങ്ങളും വിദേശത്ത് താമസിക്കുന്ന ബംഗ്ലദേശികളും ഹാദിയെക്കുറിച്ചു കേൾക്കാൻ ഈ നിമിഷത്തിനായി കാത്തിരിക്കുകയാണ്’’ - യൂനുസിനെ ഉദ്ധരിച്ച് ദി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു.
- Also Read ‘സൂപ്പർ ഫ്ലൂ’ പേടിയിൽ ലോകം, യുകെക്ക് പിന്നാലെ യുഎസിലും കാനഡയിലും രോഗം; രോഗകാരി ജനിതകമാറ്റം സംഭവിച്ച വൈറസ്
‘‘ഈ ഒത്തുചേരൽ ഒരു വിടവാങ്ങലല്ല, മറിച്ച് ഒരു പ്രതിജ്ഞയാണ്. ഞങ്ങൾ നിങ്ങൾക്ക് ഒരു വാഗ്ദാനം നൽകാനാണ് വന്നിരിക്കുന്നത് - നിങ്ങൾ ഞങ്ങളോട് പറഞ്ഞത് ഞങ്ങൾ നിറവേറ്റും. ഞങ്ങൾ മാത്രമല്ല, ബംഗ്ലദേശിലെ തലമുറകൾ ഈ വാഗ്ദാനം നിറവേറ്റും. മനുഷ്യരാശിയോടുള്ള നിങ്ങളുടെ സ്നേഹം, നിങ്ങളുടെ ജീവിതരീതിയും ആളുകളുമായി ഇടപഴകുന്ന രീതിയും, നിങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടും എല്ലാവരാലും പ്രശംസിക്കപ്പെടുന്നു. ഞങ്ങൾ അവയെല്ലാം സ്വീകരിക്കുന്നു. ഈ രാജ്യം ഒരിക്കലും മറക്കാത്ത ഒരു മന്ത്രം നിങ്ങൾ ഞങ്ങൾക്കു നൽകിയിരിക്കുന്നു. അത് എന്നും ഞങ്ങളുടെ കാതുകളിൽ അലയടിക്കും. ഈ മന്ത്രം ഉപയോഗിച്ച് ഞാനും എല്ലാ ബംഗ്ലദേശികളും പ്രവൃത്തിയിലൂടെ സ്വയം തെളിയിക്കും. ഞങ്ങൾ ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കും. ഞങ്ങൾ ആരുടെ മുന്നിലും തല കുനിക്കില്ല.
- മമ്മൂട്ടിക്ക് നിർബന്ധപൂർവം വാങ്ങിക്കൊടുത്ത റോൾ; ചുരുട്ടിപ്പിടിച്ച 50 രൂപയുമായി മോഹൻലാൽ; ശ്രീനി മലയാളത്തിനു സമ്മാനിച്ച സൂപ്പർസ്റ്റാറുകൾ!
- മലയാളിയുടെ ‘മനസ്സുനോക്കിയന്ത്രം’: തിലകനും മോഹന്‍ലാലും ഉർവശിയുമെല്ലാം ആ വാക്കുകൾ പറഞ്ഞപ്പോൾ, ശ്രീനിവാസനായിരിക്കില്ലേ ഉള്ളിൽ കരഞ്ഞത്...
- ശ്രീനിവാസൻ നിർമിച്ചത് കേരളത്തിലെ ആദ്യ ‘ഗ്രീൻഹൗസ്’; 6,364 ചതുരശ്രയടി വീടിന് കിട്ടിയ പ്ലാറ്റിനം ഗ്രേഡും ആദ്യത്തേത്; ദുബായിലെ സ്വപ്നം കണ്ടനാട്ടിൽ നടപ്പാക്കി!
MORE PREMIUM STORIES
നിങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിച്ചു, അതിലൂടെ ഒരു തിരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെ നടത്തണമെന്ന് നിങ്ങൾ ഞങ്ങളെ കാണിച്ചുതന്നു. നിങ്ങൾ ഞങ്ങളെ എല്ലാം പഠിപ്പിച്ചു, ആ പാഠങ്ങൾ ഞങ്ങൾ സ്വീകരിച്ചിരിക്കുന്നു. നിങ്ങൾ നഷ്ടപ്പെടില്ല. നിങ്ങളെ ആരും ഒരിക്കലും മറക്കില്ല. നിങ്ങളുടെ മന്ത്രം വീണ്ടും വീണ്ടും ഓർമിപ്പിച്ചുകൊണ്ട് നിങ്ങൾ യുഗങ്ങളോളം ഞങ്ങളോടൊപ്പം ഉണ്ടാകും’’ – അദ്ദേഹം കൂട്ടിച്ചേർത്തു.
∙ ഹാദി ഇന്ത്യാവിരുദ്ധൻ
ശക്തമായ ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങൾക്ക് പേരുകേട്ട, വ്യക്തിത്വമായിരുന്നു ഹാദി. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ 2024 ലെ ബംഗ്ലദേശ് വിദ്യാർഥി പ്രക്ഷോഭത്തിലൂടെയാണു ഹാദി പ്രശസ്തനായത്. കഴിഞ്ഞ വെള്ളിയാഴ്ച ധാക്കയിൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിനിടെയാണു ഹാദിക്ക് വെടിയേറ്റത്. സിംഗപ്പൂരിലെ ഒരു ആശുപത്രിയിൽ ചികിത്സയിലിരിക്കെ അദ്ദേഹം മരിച്ചു.
പ്രതികളെ തിരിച്ചറിഞ്ഞതായും അവർ ഹസീന പ്രവാസത്തിൽ കഴിയുന്ന ഇന്ത്യയിലേക്കു കടന്നിരിക്കാമെന്നു പൊലീസ് അറിയിച്ചതായുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇത് നയതന്ത്ര തലത്തിൽ സംഘർഷത്തിനും കാരണമായിട്ടുണ്ട്. ബംഗ്ലദേശ് സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെ ബംഗ്ലദേശും ഇന്ത്യൻ സ്ഥാനപതിയെയും വിളിച്ചുവരുത്തിയിരുന്നു.
ഹാദിയുടെ മരണത്തിന് തൊട്ടുപിന്നാലെ, കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിനുപേർ ധാക്കയിലെയും മറ്റ് നഗരങ്ങളിലെയും തെരുവുകളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. പ്രതിഷേധങ്ങൾ താമസിയാതെ അക്രമാസക്തമായി. പ്രകടനക്കാർ നിരവധി കെട്ടിടങ്ങൾക്കു തീയിടുകയും ജീവനക്കാർ കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയും ചെയ്തു. English Summary:
Yunus Vows to Follow Hadi\“s Path: Sharif Osman Hadi\“s ideals are being followed in Bangladesh. Following the assassination of the controversial figure, Mohammad Yunus pledged to continue Hadi\“s work and legacy. This has raised concerns about India-Bangladesh relations. |