search

‘ബംഗ്ലദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണം ആശങ്കയുണ്ടാക്കുന്നു; കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം’

LHC0088 The day before yesterday 15:57 views 575
  



ന്യൂഡൽഹി∙ ബംഗ്ലദേശിൽ ഹിന്ദു യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊന്ന സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പറഞ്ഞ ഇന്ത്യ, ബംഗ്ലദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.  

  • Also Read ബംഗ്ലദേശിൽ ഹിന്ദു യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊന്നു; ക്രിമിനൽ സംഘത്തലവനെന്ന് നാട്ടുകാർ   


അടുത്തിടെ ഹിന്ദു യുവാക്കൾ ബംഗ്ലദേശിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സംഭവങ്ങൾ അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺദീർ ജയ്സ്വാൾ പറഞ്ഞു. ‘‘ബംഗ്ലദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള നിരന്തരമായ ആക്രമണങ്ങൾ ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. അടുത്തിടെയുണ്ടായ ഹിന്ദു യുവാക്കളുടെ കൊലപാതകങ്ങളെ അപലപിക്കുന്നു. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു’’ –ജയ്സ്വാൾ പറഞ്ഞു. കൊലപാതകത്തിന് ന്യായീകരണമായി അധികൃതർ ചമയ്ക്കുന്ന വ്യാജ കുറ്റാരോപണങ്ങൾ തള്ളണമെന്നും അദ്ദേഹം പറഞ്ഞു.  

  • Also Read ദേശീയപാതയിൽ സിനിമാ സ്റ്റൈൽ കവർച്ച; തട്ടിയെടുത്തത് 85 ലക്ഷം, ഒളിച്ചിരുന്നത് കേരളത്തിൽ, കൊച്ചിയിലെത്തി പ്രതിയെ പിടികൂടി യുപി പൊലീസ്   


സംഘർഷാവസ്ഥ തുടരുന്ന ബംഗ്ലദേശിൽ ബുധനാഴ്ച രാത്രിയാണ് ഒരു ഹിന്ദു യുവാവിനെ കൂടി ജനക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയത്. അമൃത് മൊണ്ഡൽ (30) എന്ന യുവാവിനെയാണ് രാജ്ബാരി ഗ്രാമത്തിൽ കൊലപ്പെടുത്തിയത്. എന്നാൽ, അമൃത് മേഖലയിലെ ക്രിമിനൽ ഗാങ്ങിന്റെ നേതാവാണെന്നാണ് നാട്ടുകാർ ആരോപിച്ചത്. കൊലപാതകത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. മതനിന്ദയാരോപിച്ച് ദീപു ചന്ദ്ര ദാസ് എന്ന യുവാവിനെ മർദിച്ച് കൊന്ന് മൃതദേഹം കത്തിച്ച സംഭവത്തിന് ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും ഹിന്ദു യുവാവിന്റെ ആൾക്കൂട്ട കൊലപാതകം.
    

  • പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
      

         
    •   
         
    •   
        
       
  • ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
      

         
    •   
         
    •   
        
       
  • ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
India Condemns Mob Lynching of Hindu Youth in Bangladesh: The recent mob lynching of Hindu youths in Bangladesh has raised concerns in India, which has urged Bangladesh to ensure the safety of minorities and take strict action against the perpetrators.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141395

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com