പ്രാർഥനയ്ക്കിടെ പലസ്തീൻ പൗരനെ വാഹനമിടിച്ചു വീഴ്ത്തി, കുരുമുളക് സ്പ്രേ പ്രയോഗിച്ചു; ഇസ്രയേൽ സൈനികനെതിരെ നടപടി-വിഡിയോ

LHC0088 Yesterday 15:57 views 75
  



വെസ്റ്റ് ബാങ്ക്∙ പ്രാർഥനയ്ക്കിടെ പലസ്തീൻ പൗരനെ വാഹനമിടിച്ച് വീഴ്ത്തി ഇസ്രയേൽ സൈനികൻ. പലസ്തീനിലെ വെസ്റ്റ് ബാങ്കിലാണ് സംഭവം. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. വഴിയരികിൽ പ്രാർഥിക്കുകയായിരുന്ന പലസ്തീൻ സ്വദേശിയ്ക്കു മേലാണ് ആയുധധാരിയ ഇസ്രയേലി സൈനികൻ വാഹനം ഇടിച്ചുകയറ്റിയത്. എന്നാൽ ഇയാൾ മുൻ സൈനികനാണെന്നും ഇയാളുടെ സൈനിക സേവനം നേരത്തെ തന്നെ അവസാനിപ്പിച്ചിരുന്നെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. ഗുരുതര നിയമലംഘനം നടത്തിയതിനാൽ ഇസ്രയേൽ പൗരന്റെ ആയുധം കണ്ടുകെട്ടിയതായും ഇസ്രയേൽ സൈന്യം പറഞ്ഞു.

  • Also Read യുദ്ധം തീർത്ത രണ്ടു വർഷത്തെ ഇടവേള, ബെത്‌ലഹേമില്‍ വർണാഭമായ ക്രിസ്മസ് ആഘോഷരാവ്   


Shocking footage shows an armed Israeli settler driving a four-wheel-drive vehicle and deliberately running over a Palestinian worshipper for no apparent reason, then continuing to try to push him off the road. The incident occurred near Ramallah. pic.twitter.com/4RQuY3jdLv— ️️ Mohammed Najjar (@hamada_pal2020) December 25, 2025


സിവിൽ വസ്ത്രം ധരിച്ചെത്തിയ ഇസ്രയേൽ സൈനികൻ പലസ്തീൻ പൗരന് നേർക്ക് ആക്രോശിക്കുകയും പ്രദേശം വിട്ടുപോകാൻ നിർദേശിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. ഇസ്രയേൽ സൈനികൻ കുരുമുളക് സ്പ്രേ പ്രയോഗിച്ചതായും ആരോപണമുണ്ട്. ഐക്യരാഷ്ട്രസംഘടനയുെട കണക്കുകൾ പ്രകാരം, വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ രേഖപ്പെടുത്തിയ വർഷങ്ങളിലൊന്നായിരുന്നു ഇത്. 2023 ഒക്ടോബർ 7നും 2025 ഒക്ടോബർ 17നും ഇടയിൽ വെസ്റ്റ് ബാങ്കിൽ ആയിരത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടു. ഇതേകാലയളവിൽ, പലസ്തീന്റെ ആക്രമണങ്ങളിൽ 57 ഇസ്രയേലികളും വെസ്റ്റ്ബാങ്കിൽ കൊല്ലപ്പെട്ടു.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @hamada_pal2020/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.  
    

  • പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
      

         
    •   
         
    •   
        
       
  • ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
      

         
    •   
         
    •   
        
       
  • ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Israeli Soldier Assaults Palestinian Civilian in West Bank: West Bank incident involves an Israeli soldier hitting a Palestinian civilian during prayer. The incident, captured on video, shows a former soldier driving a vehicle into the civilian, prompting condemnation and highlighting ongoing tensions in the region.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141030

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com