വാഷിങ്ടൻ∙ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി യുഎസിലേക്ക്. ഞായറാഴ്ച ഫ്ലോറിഡയിൽ വച്ച് നടക്കുന്ന ട്രംപ് – സെലെൻസ്കി കൂടിക്കാഴ്ച ഇതോടെ നിർണായകമായി. അതേസമയം താൻ സെലെൻസ്കിയെ അംഗീകരിക്കുന്നത് വരെ അദ്ദേഹത്തിന്റെ കൈവശം ഒന്നും ഉണ്ടായിരുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ‘‘ഞാൻ അംഗീകരിക്കുന്നതുവരെ അദ്ദേഹത്തിന്റെ കൈവശം ഒന്നുമില്ല. അതിനാൽ അദ്ദേഹത്തിന്റെ കൈവശം എന്താണുള്ളത് എന്ന് നമുക്ക് നോക്കാം’’ – ട്രംപ് പറഞ്ഞു. ചർച്ചയുടെ ഭാഗമായി 20 ഇന സമാധാന കരാറും സുരക്ഷാ ഗ്യാരണ്ടി കരാറുമാണ് ട്രംപ് മുന്നോട്ടു വയ്ക്കുന്നത്.
- Also Read ഭീകരരെ നിലയ്ക്കുനിർത്താൻ ട്രംപിന്റെ ഇടപെടൽ: നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ യുഎസ് മിസൈലാക്രമണം
അതേസമയം പുതുവർഷത്തിന് മുമ്പ് ഒരുപാട് കാര്യങ്ങൾ തീരുമാനിക്കാൻ കഴിയുമെന്നാണ് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി സെലെൻസ്കി പറഞ്ഞത്. 60 ദിവസത്തെ വെടിനിർത്തലിന് റഷ്യ സമ്മതിച്ചാൽ ട്രംപ് മുന്നോട്ടു വയ്ക്കുന്ന 20 ഇന സമാധാന പദ്ധതി നടപ്പാക്കാൻ താൻ തയ്യാറാണെന്നും സെലെൻസ്കി പറഞ്ഞു. അതേസമയം ഡൊണെറ്റ്സ്ക്, ലുഹാൻസ്ക് മേഖലകൾ ഉൾപ്പെടുന്ന ഡോൺബാസിന്റെ പൂർണ നിയന്ത്രണമാണ് യുക്രെയ്ന്റെ ആവശ്യം. എന്നാൽ കിഴക്കൻ ഡൊണെറ്റ്സ്ക് മേഖലയിലെ ചില ഭാഗങ്ങളിൽ നിന്ന് യുക്രെയ്ൻ പിന്മാറണമെന്ന് റഷ്യയും ആവശ്യപ്പെടുന്നു. English Summary:
Donald Trump and Zelenskiy to Meet in Florida: Zelenskiy Trump meeting is crucial for resolving the Ukraine war. Trump and Zelenskiy are set to meet in Florida to discuss a 20-point peace plan, as both sides aim to find a path toward ending the conflict. |
|