ചെന്നൈ ∙ രണ്ടു വർഷത്തിലേറെ സജീവമായി പ്രവർത്തിച്ചിട്ടും ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതിൽ മനംനൊന്ത് അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ടിവികെ (തമിഴക വെട്രി കഴകം) വനിതാ നേതാവ് ഗുരുതര നിലയിൽ തുടരുന്നു. തൂത്തുക്കുടി സ്വദേശി അജിത ആഗ്‌നലാണു ജീവനൊടുക്കാൻ ശ്രമിച്ചത്. ടിവികെ തൂത്തുക്കുടി സെൻട്രൽ ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് അജിത ആഗ്‌നലും അനുയായികളും കഴിഞ്ഞ ദിവസം പാർട്ടി പ്രസിഡന്റ് വിജയ്‌യുടെ കാർ തടയുകയും നടന്റെ വീടിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തുകയും ചെയ്തിരുന്നു. തുടർന്നു തൂത്തുക്കുടിയിലേക്കു മടങ്ങിയതിനു പിന്നാലെയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.
- Also Read വിജയ്‌യുടെ അവസാന ചിത്രമെന്ന പേരിൽ ശ്രദ്ധയാകർഷിച്ച ‘ജനനായകൻ’ ഓഡിയോ പ്രകാശനം: രാഷ്ട്രീയം പറയരുതെന്ന് വിജയ്‌ക്ക് നിർദേശം
അതിനിടെ ക്രിസ്മസ്, പുതുവത്സരാശംസ നേർന്നു സ്ഥാപിച്ച ബാനറിൽ തന്റെ ചിത്രമില്ലെന്ന് ആരോപിച്ചു പ്രാദേശിക ഘടകം സെക്രട്ടറി ഭീഷണിപ്പെടുത്തിയതിൽ മനം നൊന്ത് ടിവികെ യുവജന വിഭാഗം നേതാവ് ജീവനൊടുക്കാൻ ശ്രമിച്ചു. ശുചിമുറി വൃത്തിയാക്കാനുപയോഗിക്കുന്ന ദ്രാവകം കുടിച്ച് അത്യാസന്ന നിലയിലായ തിരുവള്ളൂർ പൂണ്ടി സൗത്ത് യൂണിയൻ യുവജന വിഭാഗം സെക്രട്ടറി വിജയ് സതീഷ് എന്ന സത്യനാരായണനെ തിരുവള്ളൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വാർഡിൽ ക്രിസ്മസ്, പുതുവത്സര ആശംസകൾ നേർന്ന് വലിയ ബാനർ സ്ഥാപിച്ചിരുന്നു. എന്നാൽ ഇതിൽ ടിവികെ യൂണിയൻ സെക്രട്ടറി വിജയ് പ്രഭുവിന്റെ ഫോട്ടോ ചേർക്കാത്തതിനെ തുടർന്ന് ഇയാൾ സത്യനാരായണനെ ഭീഷണിപ്പെടുത്തുകയും മറ്റൊരു ബാനർ തയാറാക്കി മുൻപുണ്ടായിരുന്ന ബാനറിനു മുൻപിൽ കെട്ടുകയുമായിരുന്നു.
(Disclaimer: ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @AjithaAgnel14 എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തതാണ്)
- പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
- ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
- ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
MORE PREMIUM STORIES
English Summary:
Woman leader TVK Attempts Suicide: Ajitha Agnel, woman leader of Vijay\“s Party TVK from Thoothukudi, attempts suicide over denial of the District Secretary post despite being active for over two years, remains in critical condition. Meanwhile youth wing leader attempts suicide over a banner dispute. |