ന്യൂഡൽഹി∙ ബിജെപിയെയും ആർഎസ്എസിനെയും പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ദിഗ്‍വിജയ് സിങ്. നരേന്ദ്ര മോദിയുടെ ഒരു പഴയകാല ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവച്ചായിരുന്നു ദിഗ്‍വിജയ് സിങ്ങിന്റെ പുകഴ്ത്തൽ. മുതിർന്ന ബിജെപി നേതാവ് എൽ.കെ.അഡ്വാനിയുടെ സമീപത്തായി നിലത്ത് ഇരിക്കുന്ന നരേന്ദ്ര മോദിയുടെ ചിത്രമാണ് ദിഗ്‍വിജയ് സിങ് സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചത്. മുൻ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കർസിങ് വഗേലയുടെ 1996ലെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നുള്ള ദൃശ്യമാണിതെന്നാണു വിവരം.
- Also Read ഓപ്പറേഷൻ സിന്ദൂർ മുതൽ എഐ കുതിപ്പ് വരെ; ഇന്ത്യ ലോകത്തിനു മുന്നിൽ തലയുയർത്തിയ വർഷം
ആർഎസ്എസിലെയും ബിജെപിയിലെയും താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് സംഘടനയിലൂടെ ഉയർന്ന് മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരും ആകാൻ കഴിയുമെന്നു വ്യക്തമാക്കുന്നതാണ് ചിത്രമെന്നായിരുന്നു ദിഗ്‍വിജയ് സിങ്ങിന്റെ പ്രതികരണം. ‘‘സംഘടനാ ശക്തി’’ എന്നാണതിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ‘‘ക്വാറ സൈറ്റിലാണ് ഞാൻ ഈ ചിത്രം കണ്ടത്. വളരെയധികം ആകർഷിച്ച ചിത്രമാണിത്. നേതാക്കളുടെ കാൽക്കീഴിൽ, തറയിൽ ഇരുന്ന ആർഎസ്എസിലെയും ജനസംഘത്തിലെയും സാധാരണ പ്രവർത്തകർ വളർന്നു സംസ്ഥാന മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി. ഇതാണ് സംഘടനാ ശക്തി. ജയ് സിയാറാം’’ – സിങ് എക്സിൽ കുറിച്ചു.
- Also Read കനത്ത തീരുവയിലും തളരാതെ അമേരിക്കൻ വിപണി പിടിച്ച് ഇന്ത്യ; ട്രംപ് വഴങ്ങിയാൽ ഇരട്ടി മധുരം, റഷ്യയെ കൈവിട്ടു!
എന്നാൽ പ്രതികരണം വിവാദമായതോടെ ദിഗ്‍വിജയ് സിങ് വിശദീകരണവുമായി രംഗത്തെത്തി. സംഘടനയെ മാത്രമാണ് താൻ പുകഴ്ത്തിയതെന്നും ആർഎസ്എസിനെയും ബിജെപിയെയും എതിർക്കുന്നത് തുടരുമെന്നും അദ്ദേഹം വിശദീകരിച്ചു. ദിഗ്‍വിജയ് സിങ്ങിന്റെ പോസ്റ്റിന് പിന്നാലെ രാഹുൽ ഗാന്ധിയെ ലക്ഷ്യം വച്ച് ബിജെപി വക്താവ് സി.ആർ. കേശവൻ രംഗത്തെത്തി. ഏകാധിപതികളും ജനാധിപത്യവിരുദ്ധരുമായ കോൺഗ്രസ് നേതൃത്വത്തെ തുറന്നുകാട്ടുന്ന പ്രതികരണമാണ് ദിഗ്‍വിജയ് സിങ്ങ് നടത്തിയതെന്നായിരുന്നു സി.ആർ.കേശവന്റെ പ്രതികരണം. ദിഗ്‍വിജയ് സിങ്ങിന്റെ പോസ്റ്റിലെ വെളിപ്പെടുത്തലിനോട് പ്രതികരിക്കാൻ രാഹുൽ ഗാന്ധി ധൈര്യം കാണിക്കുമോയെന്നും സി.ആർ.കേശവൻ ചോദിച്ചു.
- സംസാരിച്ചു കൊണ്ടിരിക്കെ ശുചിമുറിയിൽ പോയി തൂങ്ങി...; അമ്മായിയമ്മയോട് പ്രതികാരം ചെയ്യാൻ ജീവനൊടുക്കിയ അറുപതുകാരൻ; ‘നൈമിഷിക’ ആത്മഹത്യയ്ക്കു പിന്നിൽ?
- പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
- വിത്തും വളവും കൊടുത്ത് ഭീകരതയിലേക്ക് ‘ഐഎസ് റിക്രൂട്മെന്റ്’; എന്തുകൊണ്ട് ട്രംപിന്റെ മിസൈലുകൾ സൊക്കോട്ടയെ ലക്ഷ്യമിട്ടു?
MORE PREMIUM STORIES
English Summary:
Digvijaya Singh Praises BJP and RSS: Rahul Gandhi faces scrutiny following Digvijaya Singh\“s controversial post. The post praised the organizational strength of the BJP and RSS. |