LHC0088 • 4 hour(s) ago • views 252
കീവ്∙ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് യാതൊരു ഉദ്ദേശ്യവുമില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. കീവിൽ വലിയ തോതിലുള്ള ഡ്രോൺ, മിസൈൽ ആക്രമണം നടന്നതിനു പിന്നാലെയാണു സെലെൻസ്കിയുടെ പ്രതികരണം. ആക്രമണത്തിനു പിന്നാലെ കീവിൽ നിരവധി സ്ഫോടനങ്ങൾ നടക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. ഇരുപതിലധികം പേർക്കു പരുക്കുണ്ട്. കൊടും ശൈത്യത്തിനിടെ ലക്ഷക്കണക്കിന് ആളുകളുടെ വൈദ്യുതിയും താപന സംവിധാനങ്ങളുമാണ് ആക്രമണം മൂലം വിച്ഛേദിക്കപ്പെട്ടത്.
- Also Read തയ്‍വാനിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; നാശനഷ്ടങ്ങൾ വിലയിരുത്തുകയാണെന്ന് സർക്കാർ
റഷ്യയാണ് സംഘർഷം നീട്ടിക്കൊണ്ടുപോകുന്നതെന്ന് സെലെൻസ്കി ആവർത്തിച്ചു. ‘‘ഈ യുദ്ധം വലിച്ചുനീട്ടുന്നത് റഷ്യ മാത്രമാണ്. മാർച്ച് 11 മുതൽ, നിരുപാധികമായ വെടിനിർത്തലിനുള്ള ഒരു നിർദേശം മേശപ്പുറത്തുണ്ട്. ഈ ആക്രമണങ്ങൾ എപ്പോഴേ അവസാനിപ്പിക്കാമായിരുന്നു. എന്നാൽ ഇതെല്ലാം തുടരുന്നതു റഷ്യയാണ്”– ഡ്രോൺ ആക്രമണങ്ങളിലെ വർധനവ് ചൂണ്ടിക്കാട്ടി അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയുടെ മേൽ സമ്മർദ്ദം ചെലുത്തണം. അല്ലെങ്കിൽ അവർ കൊലപാതകം തുടരുമെന്നും സെലൻസ്കി പറഞ്ഞു. English Summary:
Zelenskiy\“s Urgent Plea: Ukraine war continues with no end in sight as Russia shows no intention of stopping, according to President Volodymyr Zelenskiy. The recent drone and missile attacks in Kyiv have caused widespread damage and casualties, exacerbating the humanitarian crisis. |
|