അസിം മുനീറിനെതിരെ റാലിയിൽ സ്ത്രീയുടെ വധഭീഷണി: ബ്രിട്ടൻ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി നടപടി ആവശ്യപ്പെട്ട് പാക്കിസ്ഥാൻ

cy520520 2025-12-28 04:55:01 views 323
  



ലണ്ടൻ ∙ പാക്കിസ്‌ഥാന്റെ സംയുക്ത പ്രതിരോധ സേന മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെതിരെ ആക്രമണമുണ്ടാകുമെന്ന് ഒരു സ്ത്രീ പരസ്യമായി പറയുന്ന വിഡിയോ പ്രചരിച്ചതിനെ തുടർന്ന് ബ്രിട്ടന്റെ ഡെപ്യൂട്ടി ഹൈക്കമ്മിഷണർ മാറ്റ് കാനലിനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് പാക്കിസ്‌ഥാൻ.  

  • Also Read ‘യുദ്ധം അവസാനിപ്പിക്കാൻ അവർക്ക് യാതൊരു ഉദ്ദേശ്യവുമില്ല, റഷ്യയുടെ മേൽ സമ്മർദ്ദം ചെലുത്തണം’   


ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പിന്തുണ പ്രഖ്യാപിച്ച് യുകെയിലെ ബ്രാഡ്ഫോർഡിൽ സംഘടിപ്പിച്ച റാലിയിലാണ് വിവാദ പരാമർശം ഉണ്ടായത്. അസിം മുനീർ കാർ ബോംബ് സ്ഫോടനത്തിൽ വധിക്കപ്പെടുമെന്നായിരുന്നു പരാമർശം. റാലിയിലെ ഈ പരാമർശങ്ങൾ രാഷ്ട്രീയ പ്രസംഗത്തിന്റെ അതിരുകൾ ലംഘിച്ച് വ്യക്തമായ സുരക്ഷാ ഭീഷണിയായി മാറിയെന്ന് ചൂണ്ടിക്കാട്ടി പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.

ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്‍രികെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ യുകെ ഘടകം ഈ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചെങ്കിലും പിന്നീട് പിൻവലിച്ചു. കാർ ബോംബ് ആക്രമണത്തെക്കുറിച്ചുള്ള പരാമർശം എല്ലാ അതിരുകളും ലംഘിച്ചു എന്നും അതിനെ അഭിപ്രായ സ്വാതന്ത്ര്യമായി ന്യായീകരിക്കാനാവില്ലെന്നും പറഞ്ഞ പാക്ക് ആഭ്യന്തര സഹമന്ത്രി തലാൽ ചൗധരി, സൈന്യത്തിനെതിരെ പിടിഐ ശത്രുത വളർത്തുകയാണെന്നും ആരോപിച്ചു.  
    

  • സംസാരിച്ചു കൊണ്ടിരിക്കെ ശുചിമുറിയിൽ പോയി തൂങ്ങി...; അമ്മായിയമ്മയോട് പ്രതികാരം ചെയ്യാൻ ജീവനൊടുക്കിയ അറുപതുകാരൻ; ‌‘നൈമിഷിക’ ആത്മഹത്യയ്ക്കു പിന്നിൽ?
      

         
    •   
         
    •   
        
       
  • പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
      

         
    •   
         
    •   
        
       
  • വിത്തും വളവും കൊടുത്ത് ഭീകരതയിലേക്ക് ‘ഐഎസ് റിക്രൂട്മെന്റ്’; എന്തുകൊണ്ട് ട്രംപിന്റെ മിസൈലുകൾ സൊക്കോട്ടയെ ലക്ഷ്യമിട്ടു?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Woman\“s death threat against Asim Munir at rally: Pakistan summons British High Commissioner, demands action
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
138891

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com