search

ദേശീയഗാനം വീണ്ടും തെറ്റിച്ചുപാടി കോൺഗ്രസ് നേതാക്കൾ; ഇത്തവണ കെപിസിസി ആസ്ഥാനത്ത്, ആരും തിരുത്തിയില്ല – വിഡിയോ

cy520520 2 hour(s) ago views 265
  



തിരുവനന്തപുരം∙ കോൺഗ്രസ് സ്ഥാപക ദിനാചരണത്തിനിടെ ദേശീയം ഗാനം തെറ്റിച്ചുപാടി. ‘ജനഗണ മന അധിനായക’ എന്നതിനു പകരം ‘ജനഗണ മംഗള’ എന്നാണ് പാടിത്തുടങ്ങിയത്. തെറ്റുതിരുത്താതെ നേതാക്കൾ ഗാനം പാടി പൂർത്തിയാക്കി. ചടങ്ങിൽ മുതിർന്ന നേതാവ് എ.കെ.ആന്റണി, വി.എം.സുധീരൻ അടക്കമുള്ളവർ പങ്കെടുത്തിരുന്നു.

  • Also Read ‘എന്തുകൊണ്ട് നമ്മൾ തോറ്റു?’; ‘ശബരിമല സ്വർണക്കൊള്ള തിരിച്ചടിച്ചു, ഭരണവിരുദ്ധ വികാരമില്ല’ : സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം   


മുന്‍പ് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന സമരാഗ്നി യാത്രയുടെ സമാപന സമ്മേളനത്തില്‍ പാലോട് രവി ദേശീയ ഗാനം തെറ്റായി ആലപിച്ചിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനവും പരാതിയും ഉയര്‍ന്നിരുന്നു. തെറ്റു ശ്രദ്ധയിൽപ്പെട്ട ടി.സിദ്ദിഖ് എംഎല്‍എ ഇടപെട്ടാണ് പാലോട് രവിയെ ദേശീയ ഗാനം ആലപിക്കുന്നതില്‍നിന്നു തടഞ്ഞത്. അന്ന് പാലോട് രവി പാടിയ അതേ തെറ്റ് തന്നെയാണ് വീണ്ടും ആവര്‍ത്തിച്ചത്. ഇത്തവണ തെറ്റ് ആരും തിരിച്ചറിഞ്ഞില്ല, തിരുത്തിയുമില്ല. English Summary:
Congress Leaders Sing National Anthem incorrectly: The incident, involving senior leaders, echoes a past error, raising concerns about protocol and attention to detail.
like (0)
cy520520Forum Veteran

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com