ചങ്ങരംകുളം (മലപ്പുറം)∙ കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. പള്ളിക്കര തെക്കുമുറി കൊയ്യാംകോട്ടിൽ മഹ്‌റൂഫ്– റുമാന ദമ്പതികളുടെ മകൻ അസ്‌ലം നൂഹ് ആണ് മരിച്ചത്. വീട്ടുമുറ്റത്തു നിന്നും അബദ്ധത്തിൽ കല്ല് വാരി തിന്നുകയായിരുന്നു. ഉടൻ തന്നെ ചങ്ങരംകുളത്തെയും തുടർന്ന് കോട്ടക്കലിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. ഖബറടക്കം നാളെ കാലത്ത് എട്ടിനു പള്ളിക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. സഹോദരി: ഹെസ മറിയം. English Summary:
One-Year-Old child Dies After Swallowing Soil: child tragically died in Changaramkulam, Malappuram after accidentally swallowing soil from the yard. The infant was rushed to the hospital, but succumbed to the tragedy. |