െകാച്ചി ∙ ചെല്ലാനത്ത് വാഹന പരിശോധനക്കിടെ ബൈക്ക് തടയാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ അപകടവുമായി ബന്ധപ്പെട്ട് യുവാക്കള്‍ക്കെതിരെ വധശ്രമ കേസ് കൂടി ഉൾപ്പെടുത്താൻ പൊലീസിന്റെ ആലോചന. ബൈക്ക് തടയാൻ ശ്രമിച്ച കണ്ണമാലി സിപിഒ ബിജുമോനെ ഇടിച്ചു തെറുപ്പിച്ചത് വധശ്രമത്തിന്റെ ഭാഗമാക്കാനാണ് ആലോചന നടക്കുന്നത്. കൈ എല്ലിനു പൊട്ടലേറ്റതിനു പുറമെ ബിജുമോന്റെ മൂക്കിനും വായ്ക്കും പരുക്കേറ്റിരുന്നു. ബിജുമോനു സംസാരിക്കാനായാല്‍ മൊഴി എടുത്ത ശേഷം ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വധശ്രമ കേസ് കൂടി ഉൾപ്പെടുത്തുക എന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. അതേസമയം, തങ്ങളെ കുടുക്കാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് യുവാക്കൾ ആരോപിച്ചു. മദ്യപിച്ചിരുന്നു എന്ന വാദം തെറ്റാണെന്നും പരുക്കേറ്റ അനിലിനെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച രാഹുൽ സാബു പറഞ്ഞു.
Also Read ശബരിമല സ്വർണക്കൊള്ളയിൽ വീണ്ടും അറസ്റ്റ്; ട്രോളിൽ മറുപടിയുമായി റഹീം, ജയസൂര്യയെ ചോദ്യം ചെയ്ത് ഇ.ഡി– പ്രധാന വാർത്തകൾ
നേരത്തെ യുവാക്കൾ ബൈക്കിൽ പോകുന്നതിന്റെയും അപകടത്തിനു ശേഷം ചെട്ടികാട് ഗവ. ആശുപത്രിയിൽ എത്തുന്നതിന്റെയും ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടിരുന്നു. ചെല്ലാനത്തു വച്ച് ബൈക്കിനു കൈ കാണിച്ചെങ്കിലും നിർത്താതെ പോയ സിപിഒ ബിജുമോനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് വാദം. അപകടത്തിനു ശേഷം ആശുപത്രിയിലെത്തിക്കാമെന്ന് സ്ഥലത്തുണ്ടായിരുന്ന എഎസ്ഐ പറഞ്ഞെങ്കിലും ഇതു നിരസിച്ച് തങ്ങൾ തനിയെ പൊയ്‌ക്കോളാമെന്ന് യുവാക്കൾ പറഞ്ഞെന്നും പൊലീസ് പറയുന്നു. യുവാക്കളെ മദ്യം മണക്കുന്നു എന്ന് മെഡിക്കൽ റെക്കോർഡിലുണ്ടെന്നുള്ള രേഖയും പൊലീസ് പുറത്തുവിട്ടു. ഇക്കാര്യങ്ങൾ കൂടി ചൂണ്ടിക്കാട്ടിയാണ് വധശ്രമത്തിനു കേസെടുക്കുന്ന കാര്യം പൊലീസ് ആലോചിക്കുന്നത്.
Also Read 872 രൂപ വാടക നൽകുന്ന പ്രശാന്ത് ബാക്കി പണം എന്തു ചെയ്യും ?; ആ 25,000 രൂപ പോകുന്നത് എങ്ങോട്ടേക്ക്, അലവൻസും ഓഫിസും വന്ന വഴി
എന്നാൽ പൊലീസ് വാദം തെറ്റാണെന്നാണ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആലപ്പുഴ കൊമ്മാടി സ്വദേശി അനിൽ രാജേന്ദ്രനും രാഹുലും പറയുന്നത്. തങ്ങൾ മദ്യപിച്ചിരുന്നില്ലെന്നും മദ്യം കഴിച്ചിരുന്നെന്ന് തോന്നിയിരുന്നെങ്കിൽ എന്തുകൊണ്ടാണ് അപ്പോൾ തന്നെ െപാലീസ് അറസ്റ്റ് ചെയ്യാതിരുന്നതെന്നും രാഹുൽ ചോദിക്കുന്നു. ആശുപത്രിയിൽ എത്തിയപ്പോഴും തങ്ങൾ മദ്യപിച്ചിട്ടുണ്ടെന്ന് ആരും പറഞ്ഞില്ലെന്നും രാഹുൽ പറഞ്ഞു. മദ്യം മണക്കുന്നു എന്ന് പൊലീസ് പുറത്തുവിട്ട മെഡിക്കൽ റിപ്പോർട്ടിൽ കണ്ട കാര്യത്തെക്കുറിച്ച് അനിലിനോട് ചോദിച്ചുവെന്നും എന്നാൽ ഇക്കാര്യം നിഷേധിക്കുകയാണ് മകൻ ചെയ്തതെന്നും പിതാവ് രാജേന്ദ്രൻ പറഞ്ഞു. പരുക്കേറ്റു കിടക്കുന്നതു കണ്ടിട്ടും മകനെ അവിടെ ഉപേക്ഷിച്ചു പോയതിൽ പൊലീസിനെതിരെ നൽകിയ പരാതിയിൽ ഇതുവരെ നടപടിയൊന്നും ആയില്ലെന്നും അദ്ദേഹം പറഞ്ഞു.
40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീത്‌സയും?
താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
MORE PREMIUM STORIES
തങ്ങൾ പൊലീസുകാരനെ ഇടിച്ചിട്ടിട്ടില്ലെന്നും ബൈക്ക് വേഗത കുറച്ചു നിർത്താൻ ശ്രമിക്കുമ്പോൾ സിപിഒ ബിജുമോൻ കൈയിൽ പിടിച്ചു വലിച്ചപ്പോൾ ബൈക്ക് മറിഞ്ഞു എന്നുമാണ് യുവാക്കളുടെ വാദം. താൻ കൂടി സഹായിച്ചിട്ടാണ് ബിജുമോനെ ജീപ്പിൽ കയറ്റിയതെന്നും എന്നാൽ മുഖം മുഴുവൻ ചോരയൊലിപ്പിച്ചു കിടന്ന അനിലിനെ കൂടി ആശുപത്രിയിൽ െകാണ്ടുപോകാൻ പറഞ്ഞപ്പോൾ അത് നിരസിക്കപ്പെട്ടെന്നും രാഹുൽ ആരോപിച്ചിരുന്നു. പിന്നീട് ബൈക്കിൽ തന്നോട് ചേർത്തു കെട്ടിവച്ചാണ് അനിലിനെ ആദ്യം ചെട്ടികാട് ആശുപത്രിയിലെത്തിക്കുന്നത് എന്നാണ് രാഹുൽ പറഞ്ഞത്. എന്നാൽ ആശുപത്രിയിൽ എത്തുമ്പോഴുള്ള ദൃശ്യത്തിൽ ഇത്തരത്തിൽ കെട്ടിവച്ചതായി കാണുന്നില്ല. പക്ഷേ പരുക്കേറ്റിട്ടുണ്ടെന്നത് വ്യക്തമായിരുന്നു. English Summary:
Chellanam Vehicle Check Accident: Chellanam accident case involves allegations of attempted murder following a traffic stop incident. This accident during a vehicle inspection in Chellanam has led to a complex investigation involving conflicting claims and serious accusations against the involved youth.