search

വേടന്റെ പരിപാടി കാണാൻ മരത്തിന് മുകളിൽ വരെ ആളുകൾ; റെയിൽവേ വഴി അടച്ചിട്ടും മറികടന്നെത്തി അപകടം

LHC0088 2025-12-30 16:55:08 views 659
  

  

  



കാസർകോട് ∙ ബേക്കൽ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച വേടന്റെ പരിപാടി കാണാൻ ആളുകൾ കയറിയത് മരത്തിന് മുകളിൽ വരെ. അനിയന്ത്രിതമായ തിരക്കിനെത്തുടർന്ന് നിരവധിപ്പേരാണ് ശ്വാസം കിട്ടാതെ കുഴഞ്ഞുവീണത്. കാസർകോട് നവംബർ 23ന് ഹനാൻ ഷാ പരിപാടി അവതരിപ്പിക്കാൻ എത്തിയപ്പോഴും സമാനമായ രീതിയിൽ വൻ തിരക്കുണ്ടാകുകയും പൊലീസ് ലാത്തിച്ചാർച്ച് നടത്തുകയും ചെയ്തിരുന്നു. തിക്കിലും തിരക്കിലും പെട്ട് ഇത്തവണയും നിരവധി ആളുകൾക്ക് പരുക്കേൽക്കുകയും ട്രെയിൻ തട്ടി യുവാവ് മരിക്കുകയും ചെയ്തു.

  • Also Read ബേക്കലിൽ വേടന്റെ പരിപാടിക്കിടെ തിരക്ക്, ട്രെയിൻതട്ടി യുവാവ് മരിച്ചു; പലരും കുഴഞ്ഞുവീണു, ഒട്ടേറെപ്പേർ ആശുപത്രിയിൽ   
  ബേക്കൽ ബീച്ച് ഫെസ്റ്റിലെ സംഗീതപരിപാടിക്കെത്തിയ ജനക്കൂട്ടം. (Photo : Special Arrangement)

പാർക്കിങ്ങിനുൾപ്പെടെ വിപുലമായ സൗകര്യം ഒരുക്കിയെങ്കിലും ജനത്തിരക്ക് നിയന്ത്രിക്കാൻ സാധിച്ചില്ല. 9 മണിക്ക് തുടങ്ങേണ്ടിയിരുന്ന പരിപാടി വേടൻ എത്താൻ വൈകിയതോടെ ഒന്നര മണിക്കൂർ താമസിച്ചാണ് തുടങ്ങിയത്. ഇതിനകം തന്നെ പരിപാടി നടക്കുന്ന ഗ്രൗണ്ടിൽ ആളുകൾ തിങ്ങി നിറഞ്ഞു. വിഐപികൾക്കും ഫാൻസുകൾക്കും പ്രത്യേകം സ്ഥലം വേലി തിരിച്ച് ക്രമീകരിച്ചെങ്കിലും തിരക്ക് കൂടിയതോടെ ഈ വേലികളെല്ലാം തകർത്തു. പരിപാടി ആസ്വദിക്കാൻ എത്തിയവരും പൊലീസും തമ്മിൽ കയ്യാങ്കളിയുമുണ്ടായി. ശ്വാസം കിട്ടാതെ തളർന്നു വീണവരെ സ്ട്രെച്ചറിൽ എടുത്തുകൊണ്ടുപോകുകയായിരുന്നു.  

  • Also Read സമൂഹമാധ്യമങ്ങളിൽ തരംഗമായി ‘കാക്കും വടിവേൽ’; റാപ്പർ വാഹീസനെ അഭിനന്ദിച്ച് വേടൻ   
  ശിവാനന്ദൻ (Photo : Special Arrangement)

ബീച്ച് പാർക്കിലേക്ക് ബേക്കൽ റെയിൽവേ സ്റ്റേഷനിൽനിന്ന് അനധികൃതമായി കയറാനുള്ള വഴികളെല്ലാം റെയിൽവേ അടച്ചിരുന്നു. എന്നാൽ ഇതും മറികടന്ന് ആളുകൾ എത്തി. ഇങ്ങനെ റെയിൽവേ ട്രാക്കിലൂടെ വരുന്നതിനിടെയാകാം യുവാവിനെ ട്രെയിൻ തട്ടിയതെന്നാണ് കരുതുന്നത്. പൊയ്നാച്ചി പറമ്പ സ്വദേശി വേണുഗോപാലിന്റെ മകൻ ശിവാനന്ദ് (20) ആണ് മരിച്ചത്. രാത്രി പത്തോടെ ഇതുവഴി പോയ ട്രെയിനിലെ ലോക്കോ പൈലറ്റാണ് മൃതദേഹം കണ്ടത്.   
    

  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
  • ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീ‌ത്‌സയും?
      

         
    •   
         
    •   
        
       
  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വേണുഗോപാൽ–സ്മിത ദമ്പതികളുടെ ഏക മകനായിരുന്നു മംഗളൂരുവിൽ എൻജിനീയറിങ് വിദ്യാർഥിയായ ശിവാനന്ദ്. സുഹൃത്തും അയൽവാസിയുമായ കുണ്ടടുക്ക കെ. അജേഷിനൊപ്പമാണ് പരിപാടി കാണാൻ പോയത്. റെയിൽവേ ട്രാക്കിന് സമീപത്തുകൂടെ നടന്നു പോകുമ്പോൾ കണ്ണൂർ ഭാഗത്തുനിന്നും എത്തിയ ട്രെയിനാണ് ഇടിച്ചതെന്ന് പൊലീസ് പറയുന്നു. എന്നാൽ തിക്കിലും തിരക്കിലും പെട്ട് ആർക്കും സാരമായ പരുക്കേറ്റില്ലെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ആറു പേരെ മാത്രമേ ശ്വാസ തടസ്സം മൂലം ആശുപത്രിയിലേക്കു മാറ്റിയുള്ളു. അവരെ ഡിസ്ചാർജ് ചെയ്തുവെന്നും പൊലീസ് മേധാവി അറിയിച്ചു.

  • Also Read ‘വേടന് ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആവശ്യമില്ല; കേരളത്തിൽ ജാതിയില്ലെന്നു പറയുന്നവർ വിഡ്ഢികൾ, കാശ് ഉണ്ടാക്കാനല്ല‌ കല’   


അതേസമയം, സംഘാടകർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. ഹനാൻ ഷായുടെ പരിപാടിക്കിടെ സമാന അപകടമുണ്ടായിട്ടും അതിൽ നിന്നും പാഠം ഉൾക്കൊള്ളാൻ ജില്ലാ ഭരണകൂടം തയാറായില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വനി ആരോപിച്ചു. സംഗീത പരിപാടി വീക്ഷിക്കാൻ വലിയ ജനക്കൂട്ടം ഉണ്ടാകുമെന്നറിഞ്ഞിട്ടും തിരക്ക് നിയന്ത്രിക്കാൻ കാര്യമായ മുൻകരുതലുകൾ സംഘാടകരുടെ ഭാഗത്തു നിന്നോ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നോ ഇടപെടലുണ്ടാകാതിരുന്നത് വലിയ വീഴ്ചയാണെന്നും അശ്വനി ആരോപിച്ചു. English Summary:
Chaos Erupts at Vedan\“s Bekal Fest Programme: Bekal Fest witnessed a tragic incident due to a crowd surge, resulting in injuries and a fatality. The event, featuring Vedan, suffered from poor crowd control despite extensive parking arrangements
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
142252

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com