search

കുതിരവട്ടം കേന്ദ്രത്തിൽനിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടത് രണ്ടാം തവണ; ശുചിമുറിയുടെ ചുമർ തുരന്നു, ചുറ്റുമതിൽ ചാടിയോടി

LHC0088 2025-12-30 17:54:58 views 231
  



കോഴിക്കോട് ∙ പെരിന്തൽമണ്ണ ഏലംകുളത്ത് 2021 ജൂണിൽ ദൃശ്യ എന്ന ഇരുപത്തിയൊന്നുകാരിയെ വിവാഹ അഭ്യർഥന നിരസിച്ചതിനു കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മലപ്പുറം മഞ്ചേരി നറുക്കര കുണ്ടുപറമ്പ് പുതുവേലിയിൽ വിനീഷ് വിനോദ് (26) കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്നു ചാടിപ്പോയി. വിചാരണ തടവുകാരനായ പ്രതി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണു ചാടിപ്പോയത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ഇയാൾ ആശുപത്രിയിൽനിന്നു കടന്നുകളഞ്ഞതെന്നാണ് സൂചന.

  • Also Read കയ്യുംകാലും കെട്ടി വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ടു; യുവാവിനെ ക്രൂരമായി മർദിച്ച് ഗുണ്ടാസംഘം, 2 പേർ അറസ്റ്റിൽ   


മൂന്നാം വാർഡിൽനിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. ശുചിമുറിയുടെ ചുമർ തുരന്ന് പുറത്തെത്തിയശേഷം ചുറ്റുമതിൽ ചാടി പുറത്തു പോവുകയായിരുന്നു. ആശുപത്രിയിൽ മണിക്കൂർ ഇടവിട്ട് രോഗികളെ നിരീക്ഷിക്കാറുണ്ട്. 11 മണിയോടെ ഇയാളെ സെല്ലിൽ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശുചിമുറിയുടെ ചുമർ തുരന്ന നിലയിൽ കണ്ടെത്തിയത്. രക്ഷപ്പെടുന്ന സമയത്ത് പ്രതി ഒരു നിക്കർ മാത്രമാണ് ധരിച്ചിരുന്നതെന്നാണ് സൂചന.

  • Also Read പൊലീസ് കടന്നുപിടിച്ചതിനെ തുടർന്നു ബൈക്ക് അപകടം: യുവാവിന്റെ കുടുംബം മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി   


പ്രതിക്കായി റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും മറ്റും പൊലീസ് ഊർജിതമായി പരിശോധന തുടരുകയാണ്. ആശുപത്രിക്കു സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരുന്നു. ഇയാൾ ജില്ല വിട്ടുപോയിരിക്കാൻ ഇടയുണ്ടെന്നും വിലയിരുത്തലുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിലെ വിചാരണ തടവുകാരനായ ഇയാളെ മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് കോടതിയുടെ നിർദേശപ്രകാരമാണ് ഡിസംബർ പത്തിനു വീണ്ടും കുതിരവട്ടം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
    

  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
  • ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീ‌ത്‌സയും?
      

         
    •   
         
    •   
        
       
  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ കൊലപാതകം വിവാഹ അഭ്യർഥന നിരസിച്ചതിന്
വിവാഹ അഭ്യർഥന നിരസിച്ചതിനാണ് 2021 ജൂണിൽ എൽഎൽബി വിദ്യാർഥി ദൃശ്യയെ വിനീഷ് കൊലപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായ വിനീഷ് കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരുന്നു. ജയിലിൽ ആത്മഹത്യാശ്രമം നടത്തിയതിന് പിന്നാലെയാണ് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാക്കിയത്. 2022ലും പ്രതി വിനീഷ് ഇതേ ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ടിരുന്നു. അന്ന് കർണാടകയിലെ ധർമസ്ഥലയിൽ നാട്ടുകാർ പിടികൂടിയാണ് ഇയാളെ പൊലീസിൽ ഏൽപ്പിച്ചത്. കൊതുകുതിരി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവവും വിനീഷിന്റെ പേരിലുണ്ട്.

  • Also Read ‘ഇടിത്തീയായ’ മൂന്ന് തോൽവികൾ; ‘കോഴിക്കോടൻ ജയവഴി’ ഇങ്ങനെ: ആ 3 നേതാക്കളോട് ഒരൊറ്റ ആഗ്രഹം പറഞ്ഞ് ലീഗ്   


ഏറെ പ്രമാദമായ കൊലക്കേസിലെ പ്രതിയായ വിനീഷ് രണ്ടാം തവണയും ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ടത് ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. 2021 ൽ അറസ്റ്റ് ചെയ്ത് കൊണ്ടു വരുന്നതിനിടെ കോഴിക്കോട് പയ്യോളിയിൽ വച്ചും ഇയാൾ വാഹനത്തിൽനിന്ന് കടന്നുകളയാൻ ശ്രമിച്ചിരുന്നു. വിവാഹ അഭ്യർഥന നിരസിച്ചതിന്റെ പേരിലാണ് ഏലംകുളം കൂഴന്തറ ചെമ്മാട്ടിൽ സി.കെ.ബാലചന്ദ്രന്റെ മകൾ ദൃശ്യയെ വിനിഷ് കുത്തിക്കൊലപ്പെടുത്തിയത്. ഒറ്റപ്പാലം നെഹ്‌റു അക്കാദമി ഓഫ് ലോ കോളജിലെ മൂന്നാം വർഷ എൽഎൽബി വിദ്യാർഥിയായിരുന്ന ദൃശ്യയെ പ്രതി കത്തി കൊണ്ട് കുത്തുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരി ദേവശ്രീക്കും(13) കുത്തേറ്റിരുന്നു.

  • Also Read ചെങ്ങന്നൂർ വിശാൽ വധക്കേസ്; പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ മുഴുവൻ പ്രതികളെയും വെറുതെവിട്ടു, അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ   


സംഭവദിവസം ദൃശ്യയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള കളിപ്പാട്ട കടയും പ്രതി കത്തിച്ചിരുന്നു. കടയ്ക്ക് തീയിട്ട് ശ്രദ്ധതിരിച്ച ശേഷമാണ് വിനീഷ് പത്തു കിലോമീറ്റർ അകലെയുളള ദൃശ്യയുടെ വീട്ടിലെത്തി കൊലപാതകം നടത്തിയത്. കൊലപാതകത്തിനുശേഷം സംഭവസ്ഥലത്തുനിന്ന് മറഞ്ഞ പ്രതി ഒരു ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഓട്ടോയുടെ ഡ്രൈവർ ജൗഹർ നാട്ടുകാർ നൽകിയ വിവരങ്ങളുടെ സൂചനപ്രകാരം തന്ത്രപൂർവം ഇയാളെ സ്റ്റേഷനിൽ എത്തിച്ച് പൊലീസിനു കൈമാറുകയായിരുന്നു. English Summary:
Murder Accused Escapes from kuthiravattam Mental Hospital: This incident highlights a serious security lapse and raises concerns about the safety protocols in place for high-profile criminal patients.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
142228

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com