കണ്ണൂർ∙ പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ബാവോട് ആലയുള്ള വളപ്പിൽ സുരേഷ് ബാബു തണ്ടാരത്ത് (55) അന്തരിച്ചു. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ ബാവോട് ഈസ്റ്റ് വാർഡിൽ നിന്നായിരുന്നു ജയിച്ചത്. 13 വോട്ടുകൾക്കാണ് അട്ടിമറി വിജയം നേടിയത്. സിപിഎമ്മിന് ഭൂരിപക്ഷമുള്ള പഞ്ചായത്താണ് പെരളശ്ശേരി. ആറാം വാർഡ് യുഡിഎഫ് മെമ്പറായ സുരേഷ് ബാബു ഇന്ന് രാവിലെയാണ് മരിച്ചത്.
- Also Read വേടന്റെ പരിപാടി കാണാൻ മരത്തിന് മുകളിൽ വരെ ആളുകൾ; റെയിൽവേ വഴി അടച്ചിട്ടും മറികടന്നെത്തി അപകടം
വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഡയാലിസിസ് ചെയ്തു വരികയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഡയാലിസിസ് ചെയ്യാൻ പോകുന്നതിന് മുൻപ് ക്ഷീണം അനുഭവപ്പെടുകയും ഉടൻ അഞ്ചരക്കണ്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല. 2015-20 വർഷത്തിലും പെരളശ്ശേരി പഞ്ചായത്ത് അംഗമായിരുന്നു. അവിവാഹിതനാണ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്. പരേതരായ കുഞ്ഞിക്കണ്ണൻ - ലീല ദമ്പതികളുടെ മകനാണ്. സഹോദരി: പ്രിയ. English Summary:
Peralassery Panchayath Member Suresh Babu Passed Away. He was a UDF member representing the Bavode East ward in Kannur |