കോഴിക്കോട് ∙ മാതാവിനോടു പിണങ്ങി വീടുവിട്ടിറങ്ങി കോഴിക്കോട്ടെത്തിയ 16 വയസ്സുകാരിയെ ലഹരിമരുന്നു നൽകി പീഡിപ്പിച്ച കേസിൽ പ്രതികളായ രണ്ടുപേർ കൂടി അറസ്റ്റിലായി. രണ്ടു പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയെ മുഖ്യപ്രതികൾക്ക് കൈമാറിയ കാസർകോട് സ്വദേശികളായ മുഹമ്മദ് ഷമീം, മുഹമ്മദ് റയീസ് എന്നിവരുടെ അറസ്റ്റാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.
Also Read ചോദ്യം ചെയ്യൽ കടകംപള്ളിയിൽ നിൽക്കുമോ? പത്മകുമാറിനും വാസുവിനും എതിരെ നടപടി എടുക്കാൻ ഭയമോ? ‘കടകം മറിഞ്ഞ് മറിഞ്ഞ്’ സിപിഎം
പെൺകുട്ടിയെ പീഡിപ്പിച്ച താമരശ്ശേരി പുതുപ്പാടി സ്വദേശികളായ മുഹമ്മദ് സാലിഹ് (45), വരുവിൻകാലായിൽ ഷബീർ അലി (41) എന്നിവരെ തിങ്കളാഴ്ച ടൗൺ അസി. കമ്മിഷണർ ടി.കെ.അഷ്റഫിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ 20 ന് വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയ പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടി കോഴിക്കോട് നഗരത്തിൽ എത്തുകയായിരുന്നു. ബീച്ചിൽ എത്തിയ കുട്ടിയെ പ്രതികൾ സ്വകാര്യ കേന്ദ്രത്തിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്.
Also Read ഖാലിദ സിയ വിടവാങ്ങി; കടകംപള്ളിയെ ചോദ്യം ചെയ്ത് എസ്ഐടി– അറിയാം പ്രധാന വാർത്തകൾ
ബീച്ചിൽ തനിച്ചു കണ്ട പെൺകുട്ടിയെ കാസർകോട് സ്വദേശികളായ ഷമീമും റയീസും പരിചയപ്പെട്ടു. ഭക്ഷണവും താമസസൗകര്യവും നൽകാമെന്ന് പറഞ്ഞ് 21 ന് പുലർച്ചെ രണ്ടു മണിയോടെ ജീപ്പിൽ കയറ്റി സുഹൃത്തുക്കളായ മുഹമ്മദ് സാലിഹിന്റെയും ഷബീർ അലിയുടെയും പന്തീരാങ്കാവിലെ ഫ്ലാറ്റിൽ എത്തിച്ചു. ഇവിടെ വച്ച് സാലിഹും ഷബീറും പെൺകുട്ടിക്ക് ലഹരി മരുന്നു നൽകി. അബോധാവസ്ഥയിലായ പെൺകുട്ടിയെ ഇവർ പീഡിപ്പിച്ചു. 22 ന് ഉച്ചയോടെ കോഴിക്കോട് ബീച്ചിൽ പെൺകുട്ടിയെ ഷമീമും റയീസും ജീപ്പിൽ കൊണ്ടു വിട്ടു. 4,000 രൂപയും നൽകി. ബീച്ചിൽ ഡ്യൂട്ടിയിലുള്ള വനിതാ ഹെൽപ് ലൈൻ അംഗങ്ങളാണ് അവശനിലയിലായ പെൺകുട്ടിയെ കണ്ടെത്തിയത്.
ലീവെടുക്കേണ്ട, 2026ലെ പൊതു അവധികൾ മാത്രം മതി ഈ സ്ഥലങ്ങളിലേക്കു പോകാൻ; എവിടേക്ക്, എങ്ങനെ യാത്ര പ്ലാൻ ചെയ്യാം? ഇതാ ‘ടൂർ കലണ്ടർ’
സ്വർണത്തേക്കാള്‍ വളർന്ന് ‘മൂൺ മെറ്റൽ’; ഭാവിയുടെ ‘ലാഭ ലോഹം’? ഡിമാൻഡ് കൂടിയാലും എളുപ്പത്തിൽ കിട്ടില്ല; നിക്ഷേപം മാറേണ്ട സമയമായോ?
40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
MORE PREMIUM STORIES
കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പെരിന്തൽമണ്ണ പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് കോഴിക്കോട് കണ്ടെത്തിയത്. കേസ് കോഴിക്കോട് വെള്ളയിൽ പൊലീസിന് കൈമാറി. പോക്സോ വകുപ്പുകൾ ചുമത്തിയാണ് യുവാക്കൾക്ക് എതിരെ കേസെടുത്തത്.
കേസിലെ മുഖ്യപ്രതികളായ സാലിഹിനെയും ഷബീറിനെയും അസിസ്റ്റന്റ് കമ്മിഷണറുടെ ക്രൈം സ്ക്വാഡ് പുതുപ്പാടിയിൽ നിന്നാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഇവരിൽ ഒരാൾക്ക് മുൻപു നടന്ന ഒരു കൊലപാതക കേസിൽ പങ്കുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുകയാണ്. English Summary:
Kozhikode Teen Abuse Case: Teen girl abuse case in Kozhikode is under investigation. Two more people have been arrested for sexually assaulting a 16-year-old girl after giving her drugs.