search

‘ചെറിയൊരിടം, ടൺ കണക്കിന് മാലിന്യം; ആത്മാർഥതയുള്ള ജനസേവകയ്ക്ക് ഇവിടെയും..’: ഒടുവിൽ ഓഫിസ് തുറന്ന് ശ്രീലേഖ

LHC0088 Half hour(s) ago views 830
  



തിരുവനന്തപുരം∙ വി.കെ.പ്രശാന്ത് എംഎല്‍എയുമായുള്ള തര്‍ക്കത്തിനൊടുവില്‍ എംഎല്‍എയുടെ ഓഫിസിനു സമീപത്തുള്ള മുറിയില്‍ തന്നെ ഓഫിസ് തുറന്ന് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ. ഓഫിസ് തുറന്ന കാര്യം സമൂഹമാധ്യമത്തിലൂടെയാണ് അവര്‍ അറിയിച്ചത്. മുറിയെന്നു പറയാന്‍ കഴിയാത്ത ചെറിയ ഒരിടമാണെന്ന് ശ്രീലേഖ പറയുന്നു. ആത്മാർഥതയുള്ള ജനസേവകയ്ക്ക് ഇവിടെയും പ്രവര്‍ത്തിക്കാം. ജനസേവനം തുടങ്ങിയ ആദ്യ ദിവസം തന്നെ നിരവധി പേര്‍ കാണാനെത്തി. അവരെ സഹായിച്ചതില്‍ തൃപ്തിയുണ്ടെന്നും അതുമതിയെന്നും ശ്രീലേഖ കുറിപ്പില്‍ വ്യക്തമാക്കി.

  • Also Read ‘എംഎൽഎ ഓഫിസ്’ തർക്കം നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സലോ ? ശ്രീലേഖ–പ്രശാന്ത് വാക്പോരിൽ ശബരീനാഥൻ ചേർന്നത് വെറുതെയല്ല   


ഭാരതാംബയുടെ ചിത്രം കസേരയിൽ വച്ച് വിളക്ക് കൊളുത്തി ഓഫിസിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്‍റെ ചിത്രങ്ങളും ശ്രീലേഖ പങ്കുവച്ചിട്ടുണ്ട്. കഷ്ടിച്ച് 70-75 സ്ക്വയര്‍ ഫീറ്റ് മാത്രമുള്ള തന്‍റെ ഇത്തിരിപ്പോന്ന കുഞ്ഞ് ഓഫിസ് മുറിയാണിതെന്നും കെട്ടിടത്തിന് ചുറ്റും ടണ്‍ കണക്കിന് മാലിന്യമാണെന്നും ശ്രീലേഖ പോസ്റ്റിൽ പറയുന്നു. രണ്ട് ഫെയ്സ്ബുക്ക് പോസ്റ്റുകളിലൂടെയാണ് ശ്രീലേഖയുടെ വിമര്‍ശനം. ഓഫിസിന് ചുറ്റും കുട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന്‍റെ വീഡിയോയും അവർ പങ്കുവച്ചു.

  • Also Read 872 രൂപ വാടക നൽകുന്ന പ്രശാന്ത് ബാക്കി പണം എന്തു ചെയ്യും ?; ആ 25,000 രൂപ പോകുന്നത് എങ്ങോട്ടേക്ക്, അലവൻസും ഓഫിസും വന്ന വഴി   


കോര്‍പറേഷനില്‍ ഭരണം പിടിച്ചതിനു പിന്നാലെ ഓഫിസ് സൗകര്യം വര്‍ധിപ്പിക്കാന്‍ എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ രംഗത്തെത്തിയതു വിവാദമായിരുന്നു. ശ്രീലേഖയുടെ വാര്‍ഡായ ശാസ്തമംഗലത്തെ കോർപറേഷന്‍ കെട്ടിടത്തിലാണ് വി.കെ.പ്രശാന്തിന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. തന്റെ ഓഫിസ് സൗകര്യപ്രദമായി പ്രവര്‍ത്തിക്കുന്നതിന് പ്രശാന്ത് ഓഫിസ് ഒഴിയണമെന്നായിരുന്നു ശ്രീലേഖ ഫോണിലൂടെ വിളിച്ച് ആവശ്യപ്പെട്ടത്.
    

  • ലീവെടുക്കേണ്ട, 2026ലെ പൊതു അവധികൾ മാത്രം മതി ഈ സ്ഥലങ്ങളിലേക്കു പോകാൻ; എവിടേക്ക്, എങ്ങനെ യാത്ര പ്ലാൻ ചെയ്യാം? ഇതാ ‘ടൂർ കലണ്ടർ’
      

         
    •   
         
    •   
        
       
  • സ്വർണത്തേക്കാള്‍ വളർന്ന് ‘മൂൺ മെറ്റൽ’; ഭാവിയുടെ ‘ലാഭ ലോഹം’? ഡിമാൻഡ് കൂടിയാലും എളുപ്പത്തിൽ കിട്ടില്ല; നിക്ഷേപം മാറേണ്ട സമയമായോ?
      

         
    •   
         
    •   
        
       
  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


എന്നാല്‍, വാടക നല്‍കിയാണ് കെട്ടിടം പ്രവര്‍ത്തിക്കുന്നതെന്നും കെട്ടിടം ഒഴിയാന്‍ നോട്ടിസ് നല്‍കേണ്ടത് സെക്രട്ടറിയാണെന്നും പ്രശാന്ത് പറഞ്ഞിരുന്നു. കാലാവധി തീരാതെ ഒഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം, വിവാദം ഉയര്‍ന്നതിനു പിന്നാലെ കെട്ടിടത്തിന്റെ ഒരു വര്‍ഷത്തെ വാടകക്കുടിശിക എംഎല്‍എ അടച്ചുതീര്‍ത്തു. English Summary:
MLA Office Dispute: BJP Councillor Sreelekha has opened a new office near VK Prasanth MLA\“s office following a dispute. Sreelekha aims to continue serving the public from this new location, expressing satisfaction in assisting those who visited on the first day.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
142474

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com