നാഗ്പുർ(മഹാരാഷ്ട്ര) ∙ ക്രിസ്മസ് പ്രാർഥനയ്ക്കിടെ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും ഉൾപ്പെടെ 6 പേർ അറസ്റ്റിൽ. നാഗ്പുരിനടുത്ത് അമരാവതി ജില്ലയിൽ ബജ്‌റങ്ദൾ പ്രവർത്തകരുടെ പരാതിയിലാണ് സിഎസ്ഐ ദക്ഷിണ കേരള മഹായിടവക വൈദികൻ നെയ്യാറ്റിൻകര അമരവിള സ്വദേശി ഫാ. സുധീർ, ഭാര്യ ജാസ്മിൻ എന്നിവരും മഹാരാഷ്‌ട്ര സ്വദേശികളായ ദമ്പതികളും പിടിയിലായത്. ഇവരെ കാണാനായി എത്തിയ മൂന്നു പേരെയും ഇന്ന് കസ്റ്റഡിയിലെടുത്തു.
- Also Read വീട്ടിൽ അതിക്രമിച്ചു കയറി ഫോട്ടോ ചിത്രീകരിച്ചു; ആസിഡ് ഒഴിക്കുമെന്ന് ഭീഷണി; 10–ാം ക്ലാസുകാരിയെ പീഡിപ്പിച്ച 19 വയസ്സുകാരൻ അറസ്റ്റിൽ
പ്രദേശത്തെ ഒരു വീട്ടിൽ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ആരാധന നടത്തവേ ബെനോഡ പൊലീസ് എത്തിയാണു നടപടിയെടുത്തതെന്ന് സഭാ ഭാരവാഹികൾ അറിയിച്ചു. നാഗ്പുർ മേഖലയിൽ ഫാ. സുധീർ വർഷങ്ങളായി സാമൂഹിക പ്രവർത്തനം നടത്തുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
അതേസമയം, വൈദികന്റെ അറസ്റ്റിനെ അപലപിച്ച് സിഎസ്ഐ ബിഷപ് കൗൺസിൽ രംഗത്തെത്തി. ഇന്നു രാവിലെ ഇവരെ കോടതിയിൽ ഹാജരാക്കും. കേരളത്തിൽ നിന്നും ഒരു സംഘം വൈദികരും നാഗ്പുരിലേക്ക് തിരിച്ചിട്ടുണ്ട്.
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
- എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
- 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
MORE PREMIUM STORIES
English Summary:
Forced Religious Conversion Allegation: Malayali priest and his wife arrested in Nagpur. Arrest was based on a complaint filed by Bajrang Dal activists. |