ന്യൂഡൽഹി∙ ആധാറിലെ മേൽവിലാസം എളുപ്പത്തിൽ മാറ്റാനുള്ള സൗകര്യം പുതിയ ആധാർ ആപ്പിൽ ലഭ്യമായി. 75 രൂപയാണ് നിരക്ക്. ആപ് വഴി അപേക്ഷ നൽകിയാൽ പരമാവധി 30 ദിവസത്തിനകം വേണ്ട പരിശോധനകൾക്കുശേഷം വിലാസം മാറും. പുതിയ വിലാസം തെളിയിക്കുന്ന രേഖ അപ്‍ലോഡ് ചെയ്തുകൊടുത്താൽ മതി. വാടകയ്ക്കു താമസിക്കുന്നവർക്ക് വാടകക്കരാർ അപ്‍ലോഡ് ചെയ്തു പോലും വിലാസം എളുപ്പത്തിൽ മാറ്റാമെന്നതാണ് മെച്ചം. മൊബൈൽ നമ്പർ മാറ്റാനും പുതിയ ആധാർ ആപ്പിൽ സൗകര്യമുണ്ട്. വൈകാതെ വ്യക്തിയുടെ പേര്, ഇമെയിൽ എന്നിവ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യവും ആപ്പിൽ ലഭ്യമാകും.
- Also Read വർഷം തീരുന്നു, ഇത് കൂടി ലിങ്ക് ചെയ്യാനുണ്ട്;പാൻ കാർഡ്-ആധാർ കാർഡ്, പിഴ 1000 രൂപ!
∙ വിലാസം തെളിയിക്കുന്ന രേഖകൾ: റേഷൻ കാർഡ്, വോട്ടർ ഐഡി, മാര്യേജ് സർട്ടിഫിക്കറ്റ്, വാടകക്കരാർ, വസ്തുനികുതി രസീത്, ബാങ്ക് പാസ്ബുക്, പാസ്പോർട്ട്, എംപി/എംഎൽഎ നൽകുന്ന സാക്ഷ്യപത്രം, വൈദ്യുതി ബിൽ, തഹസിൽദാർ/ഗസറ്റഡ് ഓഫിസറുടെ സാക്ഷ്യപത്രം, ലൈഫ്/മെഡിക്കൽ ഇൻഷുറൻസ് പോളിസി, ലാൻഡ്‍ലൈൻ ടെലിഫോൺ ബിൽ, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, തൊഴിലുറപ്പ് കാർഡ് തുടങ്ങിയവ.
- Also Read പോക്കറ്റ് മണിക്ക് ഇനി ‘യുപിഐ സർക്കിൾ’; ഒരാളുടെ അക്കൗണ്ടിലുള്ള നിശ്ചിത തുക, മറ്റൊരാൾക്ക് യുപിഐ വഴി ഉപയോഗിക്കാം
എങ്ങനെ മാറ്റാം?
∙ ആപ് സ്റ്റോറിൽനിന്ന് ‘ആധാർ’ (Aadhaar) ആപ് ഇൻസ്റ്റാൾ ചെയ്യുക. ആധാർ നമ്പറും ഒടിപിയും നൽകി റജിസ്ട്രേഷൻ പ്രക്രിയ ആരംഭിക്കുക. തുടർന്ന് ആപ്പിന്റെ ക്യാമറ സ്ക്രീനിൽ മുഖം കാണിക്കുക. ചുറ്റും പച്ചനിറം തെളിഞ്ഞുവെന്ന് ഉറപ്പാക്കണം. കണ്ണ് ഇടയ്ക്ക് അടയ്ക്കുകയും തുറക്കുകയും ചെയ്യണം.
∙ ഫെയ്സ് ഡിറ്റക‍്ഷനു ശേഷം ആപ്പിന്റെ ഹോം പേജിലെത്തും. ഏറ്റവും താഴെ ‘Services’ വിഭാഗത്തിൽ ‘My Aadhaar update’ എന്ന ഓപ്ഷനെടുക്കുക.
∙ ‘Address Update’ തുറന്ന് ‘Using your documents’ തിരഞ്ഞെടുക്കുക. \“Continue\“ നൽകിയ ശേഷം പുതിയ വിലാസം തെളിയിക്കാൻ നിങ്ങളുടെ പക്കലുള്ള രേഖ ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുക.
∙ സ്കാൻഡ് പകർപ്പ് അപ്‍ലോഡ് ചെയ്യുമ്പോൾ ഫയൽ സൈസ് 2 എംബിയിൽ താഴെയായിരിക്കണം. അപ്‍ലോഡ് ചെയ്ത ശേഷം‘Fill details’ നൽകുക.
∙ നിലവിലുള്ള വിലാസം ആദ്യം കാണാം, പുതിയ വിലാസം ചുവടെ നൽകി മുന്നോട്ടു പോകുക. ‘Proceed to face authentication’ നൽകിയാൽ വീണ്ടും മുഖം പരിശോധിക്കും. ഇത് പൂർത്തിയായാൽ 75 രൂപ ഓൺലൈനായി അടച്ച് നടപടി പൂർത്തിയാക്കാം.
- സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
- കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
MORE PREMIUM STORIES
English Summary:
Easy Aadhaar Address Update Now Available on App: The new Aadhaar app allows users to easily update their address online for a fee of ₹75, with changes processed within 30 days after verification. Users can upload valid address proof, including rental agreements, and also update their mobile number through the app. Soon, options to update name and email ID will also be added to the app. |