ഇൻഡോർ ∙ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി തുടർച്ചയായ എട്ടാം വർഷവും സ്വന്തമാക്കിയ ഇൻഡോർ ഇപ്പോൾ അതിഗുരുതരമായ ഒരു ആരോഗ്യപ്രശ്നം നേരിടുകയാണ്. നഗരത്തിലെ ഭഗീരത്പുരയിൽ വയറിളക്കവും ഛർദ്ദിയും പടർന്നുപിടിച്ചു എട്ടു പേർ മരിക്കുകയും 1,100 പേർ രോഗബാധിതരായി ചികിത്സ തേടുകയും ചെയ്തു. മലിനമായ കുടിവെള്ളത്തിൽനിന്നുമാണ് രോഗാണുക്കൾ ഇത്രയും ആളുകളുടെ ശരീരത്തിൽ പ്രവേശിച്ചത്. ഇതിനുള്ള കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ എത്തിനിൽക്കുന്നത് നഗരത്തിലെ ഒരു ശുചിമുറിയിലാണെന്ന് ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ കണ്ടെത്തിയിരിക്കുകയാണ്.
- Also Read മധ്യപ്രദേശിൽ മലിനജലം കുടിച്ച് 7 മരണം; നൂറിൽ അധികം പേർ ചികിത്സയിൽ
നഗരത്തിലെ പ്രധാന ജലവിതരണ പൈപ്പിനു മുകളിലായി നിർമിച്ച ശുചിമുറിയാണ് നഗരത്തിൽ അസുഖം പടർത്തിയത്. ജലവിതരണ പൈപ്പിലുണ്ടായ ചെറിയ ചോർച്ചയിലൂടെ ശുചിമുറിയിലെ മാലിന്യം കലരുകയായിരുന്നു. ഇതോടെ കുടിവെള്ളം മലിനമാവുകയും രോഗത്തിനു കാരണമാവുകയും ചെയ്തു. ചോർച്ചയാണ് മലിനജലം കുടിവെള്ളത്തിൽ കലരാൻ കാരണമായതെന്നു കരുതുന്നതായി അധികൃതർ പറഞ്ഞു. ശുചിമുറിയിലെ മാലിന്യം ജലവിതരണ പൈപ്പിനു മുകളിലുള്ള കുഴിയിലേക്കു വഴിതിരിച്ചു വിട്ടതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കുടിവെള്ള പൈപ്പുകൾക്കിടയിലെ ജോയ്ന്റിലൂടെയാണ് മാലിന്യം കുടിവെള്ളത്തിൽ കലർന്നത്.
- Also Read എലികളുടെ കടിയേറ്റ് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം; പ്രതിഷേധവുമായി ആദിവാസി സംഘടനകൾ, നടപടി വേണമെന്ന് ആവശ്യം
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് ഇൻഡോറിലെ ഭഗീരത്പുരയിൽ മലിനജലം കുടിച്ച് ആളുകൾ രോഗികളായി മാറിയത്. വയറിളക്കം ബാധിച്ച് 8 പേർ മരിക്കുകയും 1,100ൽ അധികം പേർക്ക് അസുഖം പിടിപെടുകയും ചെയ്തു. നിലവിൽ 136 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇതിൽ 26 പേർ ഐസിയുവിലാണ്. നിലവിൽ ടാങ്കറുകൾ വഴി കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. രോഗം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് 40,000 പേരെ പരിശോധിച്ചതായി മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. കുടിവെള്ള, മലിനജല ലൈനുകളിലെ ചോർച്ചയിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ശുചിമുറി മാലിന്യം ശുദ്ധജലത്തിൽ കലർന്നതിൽ ഉദ്യോഗസ്ഥർക്കു വീഴ്ചയുണ്ടായതായി മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയവർഗിയയും പറഞ്ഞു. സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കും. മന്ത്രിയുടെ മണ്ഡലം ഉൾപ്പെടുന്ന സ്ഥലം കൂടിയാണ് ഭഗീരത്പുര.
- സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
- കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
MORE PREMIUM STORIES
English Summary:
Indore Faces Health Crisis After Water Contamination: A toilet built over a water pipeline contaminated the drinking water, resulting in a diarrhea outbreak, several deaths, and numerous hospitalizations. |