search

ഒരാൾക്ക് 20 ടിൻ മാത്രം, എല്ലാവരും വരിയിൽ, തിരക്കോടെ തിരക്ക്; മകരവിളക്കു കാലത്തും തീരാതെ അരവണ പ്രതിസന്ധി

cy520520 Half hour(s) ago views 748
  



ശബരിമല ∙ അരവണ കരുതൽ ശേഖരം 13.40 ലക്ഷം ടിൻ മാത്രം. മകരവിളക്കു കാലത്തും അരവണ പ്രതിസന്ധി മാറില്ല. നിയന്ത്രണം തുടരും. മണ്ഡലകാല തീർഥാടനത്തിനായി നട തുറക്കുമ്പോൾ 45 ലക്ഷം ടിൻ അരവണയുടെ കരുതൽ ശേഖരം ഉണ്ടായിരുന്നു. മണ്ഡലകാലത്തെ അത്രയും തീർഥാടകർ മകരവിളക്കിനും എത്തുമെന്നാണു കണക്കുകൂട്ടൽ. പ്രതീക്ഷിച്ച അത്രയും കരുതൽ ശേഖരം ഉണ്ടാക്കാൻ കഴിയാത്തതിനാൽ അരവണ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി.

  • Also Read ശബരിമല: \“സ്വർണം വിറ്റോ, കടത്തിയോ?\“; ആശയക്കുഴപ്പത്തിൽ എസ്ഐടി   


ഒരു തീർഥാടകനു പരമാവധി 20 ഡപ്പി അരവണ മാത്രം നൽകിയാൽ മതിയെന്നാണു ദേവസ്വം ബോർഡിന്റെ തീരുമാനം. ഇപ്പോൾ പ്രതിദിനം 2.80 ലക്ഷം ടിൻ അരവണയാണ് ഉൽപാദിപ്പിക്കാൻ കഴിയുന്നത്. അരവണ പാചകം ചെയ്യാൻ 26 സ്റ്റീൽ ഉരുളിയാണു ഇപ്പോഴുള്ളത്. അതിൽ 13 എണ്ണം ശർക്കര പാവ് കാച്ചാനും 13 എണ്ണം അരവണ ഉണ്ടാക്കാനുമാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ 208 കൂട്ട് അരവണയാണ് ഒരു ദിവസം തയാറാക്കുന്നത്. 6 ഉരുളി കൂടി സ്ഥാപിക്കാനുള്ള സൗകര്യം ഉണ്ട്. ഇവിടെ കൂടുതൽ അടുപ്പുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ടെങ്കിലും നടപ്പാക്കാൻ കഴിഞ്ഞില്ല.  

  • Also Read സ്വർണക്കൊള്ള അന്വേഷണത്തിന് സർക്കാരിന്റെ ഇഷ്ടക്കാർ; എസ്ഐടി വെട്ടിൽ   


അരവണ തണുപ്പിക്കാനുള്ള കൂളിങ് ചേംബർ 6 എണ്ണം മാത്രമാണുള്ളത്. ഇതും അരവണയുടെ ഉൽപാദനം വർധിപ്പിക്കുന്നതിനു തടസ്സമായിട്ടുണ്ട്. ‌മണ്ഡലകാലത്തെ ആകെ വരുമാനം 332.72 കോടി രൂപയാണ്. ഇതിന്റെ പ്രധാന ഭാഗവും അരവണ വിൽപനയിൽ നിന്നാണു ലഭിച്ചിട്ടുള്ളത്. ഒരു ടിൻ അരവണയുടെ വില 100 രൂപയാണ്. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന തീർഥാടകർ ആവശ്യമായ അരവണ പ്രസാദം ലഭിക്കാതെ പോകില്ല. അതിനാൽ സംഘത്തിലെ എല്ലാവരും അരവണ വാങ്ങാൻ ക്യൂ നിൽക്കുന്നു. ഇതുകാരണം കൗണ്ടറിനു മുൻപിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Restrictions on Aravana Distribution at Sabarimala: Aravana stock reserves stand at only 13.40 lakh tins ahead of the Makaravilakku season, far short of requirements, leading to continued distribution restrictions. For the Mandala season, 45 lakh tins were stocked, and similar pilgrim turnout is expected for Makaravilakku. To manage the shortage, the Devaswom Board has limited each pilgrim to a maximum of 20 tins.Current daily production is 2.80 lakh tins using 26 steel vessels (13 for jaggery syrup and 13 for aravana), yielding 208 batches per day.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141560

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com