ബെംഗളൂരു ∙ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ ജനങ്ങള്‍ക്ക് ശക്തമായ വിശ്വാസം ഉണ്ടെന്ന് സർവേ ഫലം. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സർവേയിലാണ് ജനം അഭിപ്രായം രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെയും വോട്ടിങ് യന്ത്രങ്ങളുടെയും വിശ്വാസ്യതയെ ചോദ്യംചെയ്ത് ആരോപണങ്ങള്‍ ഉന്നയിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് തിരിച്ചടിയാകുന്നതാണ് സർവേ ഫലം.
- Also Read ‘നിങ്ങളിന്നലെ മോശമായി പെരുമാറി’; ദിഗ്‍വിജയ് സിങ്ങിനോട് രാഹുൽ ഗാന്ധി, ചിരിച്ച് നേതാക്കൾ
സർവേ പ്രകാരം, 83.61% പേരും ഇവിഎമ്മുകൾ വിശ്വസനീയമാണെന്ന് അഭിപ്രായം രേഖപ്പെടുത്തി. 69.39% പേർ ഇവിഎമ്മുകൾ കൃത്യമായ ഫലങ്ങൾ നൽകുന്നുവെന്ന് അഭിപ്രായപ്പെട്ടപ്പോൾ, അതിൽ 14.22% പേരും ഇവിഎമ്മുകളുടെ ഫലം പൂർണ വിശ്വാസ യോഗ്യമാണെന്ന് അഭിപ്രായപ്പെട്ടു. ബെംഗളൂരു, ബെലഗാവി, കലബുറഗി, മൈസൂരു എന്നീ ഡിവിഷനുകളിലെ 102 നിയമസഭാ മണ്ഡലങ്ങളിലായി 5,100 ആളുകളിലാണ് സർവേ നടത്തിയത്. കർണാടക സർക്കാർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ വി.അൻബുകുമാറിന്റെ നേതൃത്വത്തിലായിരുന്നു സർവേ.
- Also Read വാർത്താനായകർ; പോയ വർഷം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖമുദ്രകളായ നേതാക്കൾ
തിരഞ്ഞെടുപ്പു പ്രക്രിയകളിലെ കൃത്രിമത്വവും വോട്ട് ചോരിയും സംബന്ധിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബിജെപിയെയും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയും ആരോപണങ്ങൾ ഉയർത്തുന്ന സാഹചര്യത്തിലാണ് സർവേ ഫലങ്ങൾ പുറത്തുവന്നത്. സർവേ ഫലത്തിൽ പ്രതികരണവുമായ ഒട്ടേറെ ബിജെപി നേതാക്കൾ രംഗത്തുവന്നു. ‘‘വർഷങ്ങളായി രാഹുൽ ഗാന്ധി രാജ്യം മുഴുവന്‍ സഞ്ചരിച്ച് ഇന്ത്യയുടെ ജനാധിപത്യം അപകടത്തിലാണെന്നും, ഇവിഎമ്മുകൾ വിശ്വസനീയമല്ലെന്നും കഥ പറയുന്നു. എന്നാൽ കർണാടക വ്യത്യസ്തമായ ഒരു കഥയാണ് പറഞ്ഞത്’’, കർണാടക പ്രതിപക്ഷ നേതാവ് ആർ.അശോക് എക്സിൽ കുറിച്ചു. ജനങ്ങൾ തിരഞ്ഞെടുപ്പുകളെയും ഇവിഎമ്മുകളെയും ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയെയും വിശ്വസിക്കുന്നതായി ബിജെപി പ്രതികരിച്ചു.
- Also Read രാഹുൽ ഗാന്ധി ധൈര്യം കാണിക്കുമോ? ദിഗ്‍വിജയ് സിങ്ങിന്റെ പോസ്റ്റിന് പിന്നാലെ ചോദ്യവുമായി ബിജെപി
- സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
- കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
MORE PREMIUM STORIES
English Summary:
Karnataka Survey Shows High Trust in EVMs: Karnataka government survey on 2024 Lok Sabha elections: 83.61% respondents trust EVMs as reliable; 69.39% say they give accurate results.Conducted among 5,100 people, the findings counter Rahul Gandhi\“s allegations of EVM manipulation, drawing sharp BJP reactions. |